'കാര്‍മാറാട്ട'ത്തിലൂടെ ടൊയോട്ട വിറ്റത് 1 ലക്ഷം ഹൈറൈഡര്‍! 28 കി.മീ മൈലേജും കുറഞ്ഞ വിലയും കാരണം

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള 'കാര്‍ കൈമാറ്റം' രണ്ട് കമ്പനികള്‍ക്കും ഗുണപരമാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ പങ്കാളിത്തം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ടൊയോട്ടയാണെന്ന് എല്ലാവര്‍ക്കും അറിയാം. മാരുതി കാറുകള്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നത് വഴി ടൊയോട്ടക്ക് ഇന്ത്യന്‍ വിപണിയില്‍ കച്ചവടം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. ഇരു ജാപ്പനീസ് കമ്പനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഒരു മിഡ്സൈസ് എസ്‌യുവി 2022-ല്‍ പുറത്തിറങ്ങി. ഇത് മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്ന പേരുകളില്‍ വില്‍ക്കുന്നു. വെറും 22 മാസം കൊണ്ട് രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ട് ഗ്രാന്‍ഡ് വിറ്റാര ഐതിഹാസിക കുതിപ്പ് നടത്തുകയാണ്.

താനും ഒട്ടും പിന്നില്‍ അല്ലെന്ന് പ്രഖ്യാപിച്ച് ഹൈറൈഡറും തൊട്ടുപിന്നാലെയുണ്ട്. ഇന്ത്യയില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഇന്ത്യയില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടുന്ന രണ്ടാമത്തെ മാരുതി റീബാഡ്ജ്ഡ് മോഡലാണ് ഇത്. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനോയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഗ്ലാന്‍സയാണ് ഈ നേട്ടം കൈവരിച്ച ആദ്യ മോഡല്‍.

toyota urban cruiser hyryder action shot

ഈ മോഡല്‍ ഇപ്പോള്‍ രണ്ട് ലക്ഷം വില്‍പ്പന നേടാനുള്ള കുതിപ്പിലാണ്. 2024 ഒക്‌ടോബര്‍ അവസാനത്തോടെ 1,91,029 യൂണിറ്റാണ് ഗ്ലാന്‍സയുടെ മൊത്തം വില്‍പ്പന. 2024 സെപ്റ്റംബറിലാണ് ടൊയോട്ട ഈ നേട്ടം മറികടന്നത്. 2024 ഒക്‌ടോബര്‍ അവസാനത്തോടെ ഹൈബ്രിഡ് എസ്‌യുവിയുടെ വില്‍പ്പന 1,07,975 യൂണിറ്റില്‍ എത്തി നില്‍ക്കുന്നു. 2023 സാമ്പത്തിക വര്‍ഷം 22839 യൂണിറ്റും 2024 സാമ്പത്തിക വര്‍ഷം 48916 യൂണിറ്റുമായിരുന്നു ഹൈറൈഡറിന്റെ വില്‍പ്പന.

2025 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ മാത്രം 36220 യൂണിറ്റ് വില്‍പ്പന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ടൊയോട്ടയുടെ യൂടിലിറ്റി വാഹന വില്‍പ്പനയുടെ നാലില്‍ ഒന്ന് സംഭാവന ചെയ്യുന്നത് ടൊയോട്ട ഹൈറൈഡറാണ്.

toyota urban cruiser hyryder front

ഹൈറൈഡറിനെയും ഗ്ലാന്‍സയെയും കൂടാതെ ടൊയോട്ട മോഡല്‍ നിരയില്‍ രണ്ട് റീബാഡ്ജ്ഡ് കാറുകള്‍ കൂടിയുണ്ട്. ഫ്രോങ്ക്‌സ് അടിസ്ഥാനപ്പെടുത്തിയുള്ള ടൈസറും എര്‍ട്ടിഗയില്‍ നിന്ന് പിറന്ന റൂമിയോണുമാണ് അവ. ടൊയോട്ടയുടെ മാരുതി റീബാഡ്ജ്ഡ് കാറുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലും ഹൈറൈഡറാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവടെ ടൊയോട്ട വിറ്റ 1,78,372 കാറുകളില്‍ 95,266 എണ്ണവും റീബാഡ്ജ്ഡ് കാറുകളാണ്. മൊത്തം വില്‍പ്പനയുടെ 53 ശതമാനവും ഇവയാണ് സംഭാവന ചെയ്യുന്നത്.

ടൊയോട്ട അടുത്തിടെ ഉത്സവ സീസണിനോട് അനുബന്ധിച്ച് ഹൈറൈഡര്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ അവതരിപ്പിച്ചിരുന്നു. ഇവയ്്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതോടെ കമ്പനി മോഡല്‍ നിരയില്‍ ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. 1 ലക്ഷത്തിലധികം രൂപയുടെ ഇയര്‍ എന്‍ഡ് ആനുകൂല്യങ്ങള്‍ 2024 ഡിസംബര്‍ 31 വരെ പ്രയോജനപ്പെടുത്താം.

ഹൈറൈഡര്‍ സ്‌പെഷ്യല്‍ എഡിഷന് ഫ്രണ്ട്, റിയര്‍ ബമ്പര്‍ ഗാര്‍ണിഷ്, ഹെഡ്ലൈറ്റ് ഗാര്‍ണിഷ്, മഡ്ഫ്ലാപ്പ്, ഹുഡ് എംബ്ലം, ബോഡി ക്ലാഡിംഗ്, ഫെന്‍ഡര്‍ ഗാര്‍ണിഷ്, റിയര്‍ ഡോര്‍ ലിഡ് ഗാര്‍ണിഷ്, ക്രോം ഡോര്‍ ഹാന്‍ഡില്‍ എന്നിവയെല്ലാമാണ് ലഭിക്കുക. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ക്ക് അകത്ത് ഓള്‍ വെതര്‍ 3D ഫ്‌ലോര്‍മാറ്റുകള്‍, ലെഗ് റൂം ലാമ്പ്, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ എന്നിവയും കൊടുത്തിട്ടുണ്ട്.

സ്‌ട്രോംഗ്-ഹൈബ്രിഡ് ഇ-ഡ്രൈവ്, മൈല്‍ഡ്-ഹൈബ്രിഡ് നിയോ ഡ്രൈവ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാങ്ങാം. രണ്ടാമത്തേത് 2WD, AWD കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. സ്‌ട്രോംഗ് ഹൈബ്രിഡിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 91.18 bhp പവറും 122 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

toyota urban cruiser hyryder interior

ഇ-ഡ്രൈവ് ട്രാന്‍സ്മിഷന്‍ വഴിയാണ് ഫ്രണ്ട് വീലിലേക്ക് പവര്‍ അയക്കുന്നത്. ഹൈറൈഡര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൈല്‍ഡ്-ഹൈബ്രിഡ് കാറിനെ ടൊയോട്ട നിയോ ഡ്രൈവ് എന്ന് വിളിക്കുന്നു. ഇത് 100 bhp പവറും 135 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ മോട്ടോര്‍ ഉപയോഗിക്കുന്നു.

എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം AWD ഓപ്ഷന്‍ ഈ പവര്‍ട്രെയിനില്‍ ലഭ്യമാണ്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില 11.14 ലക്ഷം രൂപയില്‍ തുടങ്ങി 19.99 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Friday, November 15, 2024, 18:16 [IST]
English summary
Toyota urban cruiser hyryder suv achieved 1 lakh unit sales all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X