ഹൈറൈഡർ വാങ്ങാൻ ആണോ മനസിലുദ്ദേശിക്കുന്നത്, ഏത് വേരിയൻ്റ് വാങ്ങണമെന്ന് കൺഫ്യൂഷനിലാണെങ്കിൽ മറക്കാതെ വായിക്കുക

മൈലേജിൻ്റെ കാര്യത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൻ്റെ തട്ട് താണ് തന്നെയാണ് ഇരിക്കുന്നത്. എന്നാൽ നിങ്ങൾ ഹൈറൈഡർ വാങ്ങാനുളള പ്ലാനിലാണ് എങ്കിൽ ഏത് വേരിയൻ്റ് വാങ്ങുമെന്ന കൺഫ്യൂഷനുണ്ടോ. എങ്കിൽ നിങ്ങൾക്ക് വേണ്ടി ഹൈറൈഡറിൻ്റെ എല്ലാ വേരിയൻ്റുകളും ഒന്ന് വിശദമായി തന്നെ പരിശോധിച്ചാലോ. അത് പോലെ തന്നെ ഹൈറൈഡറിൻ്റെ ഫീച്ചറുകളും പവർട്രെയിനുകളും അതിൻ്റെ എതിരാളികളായ സി-സെഗ്‌മെൻ്റ് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാക്ക് എന്നിവയുമായും താരതമ്യം ചെയ്യുകയും ചെയ്യാം.

ആദ്യം തന്നെ പറയേണ്ടത് ടൊയോട്ടയുടെ വിശ്വാസ്യതയും ബിൽഡ് ക്വാളിറ്റിയുമാണ്. ടയർ പ്രഷർ സെൻസറുകൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, കളർ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ടെലിമാറ്റിക്‌സ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 360-ഡിഗ്രി എന്നിങ്ങനെ ടോപ്പ്-സ്പെക് വേരിയൻ്റിനായുള്ള ഫീച്ചറുകളുടെ ലിസ്റ്റ് അങ്ങ് നീളും.

ക്യാമറ, 6 എയർബാഗുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഇലുമിനേറ്റഡ് ബൂട്ട്, ഗ്ലൗബോക്സ്, ഫുട്‌വെൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മിക്ക് ഫീച്ചറുകളും ബേസ് വേരിയൻ്റിൽ ലഭിക്കുന്നുണ്ട്. കുറഞ്ഞ മെയിൻ്റെനൻസ് ആഗ്രഹിക്കുന്ന ഹൈറൈഡർ മാനുവൽ വാങ്ങുന്നവർക്കായി CNG പവർട്രെയിനിൻ്റെ ഓപ്ഷനും കമ്പനി ലഭ്യമാക്കുന്നുണ്ട്.

ടൊയോട്ട ഹൈറൈഡർ 4 വേരിയൻ്റുകളിലാണ് ലഭിക്കുന്നത്. മൈൽഡ്-ഹൈബ്രിഡ് പെട്രോൾ-മാനുവൽ പവർട്രെയിൻ എല്ലാ 4 വേരിയൻ്റുകളിലും ലഭ്യമാണ്, അതിൻ്റെ വില 10.48 ലക്ഷം മുതൽ 15.89 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. ഈ എഞ്ചിൻ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിനൊപ്പം ഉയർന്ന 3 വേരിയൻ്റുകളിൽ 1.20 ലക്ഷം കൂടുതലിൽ ലഭിക്കുന്നുണ്ട്.

മികച്ച 3 വേരിയൻ്റുകളായി (S,G,V) വേരിയൻ്റുകൾക്ക് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനും ലഭിക്കുന്നുണ്ട്. അവയ്ക്ക് 15.11 ലക്ഷം മുതൽ 18.99 ലക്ഷം വരെയാണ് വിലകൾ. താരതമ്യപ്പെടുത്താവുന്ന മൈൽഡ്-ഹൈബ്രിഡ് പെട്രോൾ-ഓട്ടോമാറ്റിക് വേരിയൻ്റുകളേക്കാൾ 1.63 - 1.95 ലക്ഷം കൂടുതലാണ്. ടോപ്പ് വേരിയൻ്റിന് 4WD പെട്രോൾ-മാനുവൽ ഓപ്ഷനും അധിക രൂപയ്ക്ക് ലഭിക്കുന്നു. 2WD പെട്രോൾ-മാനുവൽ പവർട്രെയിനിന് 1.30 ലക്ഷം രൂപയുടെ വ്യത്യാസവും ഉണ്ട്.

ഹൈറൈഡര്‍ ഹൈബ്രിഡ് ഓപ്ഷന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം സിഎന്‍ജി പതിപ്പുകള്‍ കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഇതിലുണ്ട്.

ഇതിന് 6-എയര്‍ബാഗ്, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), വിഎസ്‌സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ലഭിക്കുന്നു. ഉയര്‍ന്ന മൈലേജും നൂതന ഫീച്ചറുകളും കാരണം ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനകം തന്നെ ജനപ്രിയമാണ്. 7 സീറ്റര്‍ പതിപ്പ് കൂടി എത്തിയാല്‍ ഇതിന്റെ ഡിമാന്‍ഡ് കുതിച്ചുയരും.

അസാധാരണമായ ഇന്ധനക്ഷമതയും ശ്രദ്ധേയമായ പ്രകടനവും ഒരുമിച്ച് നിലനിർത്താൻ സാധിക്കുമെന്ന് ടൊയോട്ട ഹൈറൈഡർ തെളിയിക്കുന്നുണ്ട്. പെർഫോമൻസ് കൂടിയാൽ മൈലേജ് കുറയും, മൈലേജ് കൂടുതലാണെങ്കിൽ വണ്ടിക്ക് പവർ കാണില്ല എന്നുളള ചിന്തകളോട് വിട പറയാം. വൈവിധ്യമാർന്ന പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം, വൈവിധ്യമാർന്ന നിങ്ങളുടെ ഡ്രൈവിംഗ് ആവശ്യങ്ങൾ ഹൈറൈഡർ നിറവേറ്റുന്നു.

More from DriveSpark

Article Published On: Sunday, June 2, 2024, 12:01 [IST]
English summary
Toyota urban cruiser hyryder variants details price features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X