ഹൈറൈഡർ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ നോക്കി വെച്ചാൽ വണ്ടി വേഗം കൈയ്യിൽ കിട്ടും

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. സാധാരണയായി പ്രതിമാസ വിൽപ്പനയെ അടിസ്ഥാനമാക്കി ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ അഞ്ച് കോംപാക്ട് എസ്‌യുവികളുടെ ലിസ്റ്റിൽ വാഹനം സ്ഥാനം പിടിക്കാറുണ്ട് എന്നത് ശ്രദ്ധേയമാണ്.

വർധിച്ചു വരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, നിലവിൽ എസ്‌യുവിക്ക് കാര്യമായ കാത്തിരിപ്പ് കാലയളവ്/ വെയിറ്റിംഗ് പിരീഡ് അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. ഈ ലേഖനത്തിൽ, 2024 ഫെബ്രുവരി മാസത്തിൽ ടൊയോട്ട ഹൈറൈഡറിൻ്റെ പവർട്രെയിൻ തിരിച്ചുള്ള കാത്തിരിപ്പ് കാലയളവുകളാണ് ഞങ്ങൾ വിശദമായി നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.

ടൊയോട്ട ഹൈറൈഡർ വാങ്ങാൻ പ്ലാനുണ്ടോ?

ഹൈറൈഡർ മൈൽഡ് -ഹൈബ്രിഡ് പതിപ്പ് കൈയ്യിൽ കിട്ടാൻ, ഏകദേശം എട്ട് മുതൽ ഒമ്പത് മാസം വരെ ക്ഷമയോടെ കാത്തിരിക്കണം, എന്നാൽ അതേസമയം ഇതേ മോഡലിന്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് നിങ്ങൾ തെരഞ്ഞെടുക്കുകയാണ് എങ്കിൽ ഏകദേശം നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ എസ്‌യുവി മുറ്റത്ത് എത്തും.

എന്നാൽ നിലവിൽ ഏറെകുറേ 12 മാസം മുതൽ 13 മാസം വരെ കാത്തിരിപ്പ് കാലയളവുമായി എത്തുന്ന ടൊയോട്ട ഹൈറൈഡറിന്റെ CNG പതിപ്പിനാണ് ഈ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വെയിറ്റിംഗ് പിരീഡുള്ളത്. പെർഫോമെൻസിനൊപ്പം കാര്യമായ മൈലേജും വാഗ്ദാനം ചെയ്യുന്ന ഈ ബജറ്റ് മോഡലിന്റെ ഉയർന്ന ഡിമാൻഡ് ഇത് വ്യക്തമാക്കുന്നു.

ടൊയോട്ട ഹൈറൈഡർ വാങ്ങാൻ പ്ലാനുണ്ടോ?

മുകളിൽ സൂചിപ്പിച്ചതു പോലെ ടൊയോട്ട എസ്‌യുവിയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന മൂന്ന് പവർട്രെയിൻ ചോയ്‌സുകളിൽ, താരതമ്യേന വേഗത്തിൽ ലഭ്യമാകുന്നത് സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റുകളാണ്. വാഹനത്തിന്റെ CNG വേരിയൻ്റുകൾക്ക് ഒരു വർഷത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരും. ഹൈറൈഡറിൻ്റെ ശരാശരി കാത്തിരിപ്പ് കാലയളവാണിത്, എന്നാൽ നിങ്ങൾക്ക് കൃത്യമായ കാത്തിരിപ്പ് കാലയളവ് അറിയണം എങ്കിൽ നിങ്ങളുടെ പ്രാദേശിക ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉത്തമം.

ടൊയോട്ട ഹൈറൈഡർ മൂന്ന് പവർട്രെയിൻ ചോയിസുകളുമായാണ് വരുന്നത്, അവയുടെ സാങ്കേതിക സവിശേഷതകൾ നമുക്ക് ഒന്നു നോക്കാം. ആദ്യമായി 1.5 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ് യൂണിറ്റാണ് വരുന്നത്. ഇത് 103 PS മാക്സ് പവറും 137 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

ടൊയോട്ട ഹൈറൈഡർ വാങ്ങാൻ പ്ലാനുണ്ടോ?

അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഈ എഞ്ചിനൊപ്പം ട്രാൻസ്മിഷൻ ചോയിസുകളിലുണ്ട്. മാനുവൽ ഓപ്ഷനിൽ ലിറ്ററിന് 21.11 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് ലിറ്ററിന് 20.58 കിലോമീറ്ററും, AWD മാനുവലിന് ലിറ്ററിന് 19.38 കിലോമീറ്റർ മൈലേജുമാണ് മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ ടൊയോട്ട അവകാശപ്പെടുന്നത്.

രണ്ടാമത്തേത് 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റാണ്. ഇത് 116 PS പരമാവധി കരുത്തും 141 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഒരു e-CVT ഗിയർബോക്സ് ഓപ്ഷനിൽ മാത്രം എത്തുന്ന ഇതിന് ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ടൊയോട്ട ഹൈറൈഡർ വാങ്ങാൻ പ്ലാനുണ്ടോ?

മൂന്നാമത്തെ പവർട്രെയിൻ ഓപ്ഷൻ എന്നത് 1.5 ലിറ്റർ പെട്രോൾ + CNG ആണ്. ഈ സിസ്റ്റം 88 PS മാക്സ് പവറും 121.5 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് ടൊയോട്ട നൽകുന്നത്. ഇത് കിലോഗ്രാമിന് 26.6 കിലോമീറ്റർ എന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹൈറൈഡർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് (FWD) എസ്‌യുവിയാണ്.

എന്നാൽ മൈൽഡ് ഹൈബ്രിഡിൻ്റെ മാനുവൽ പതിപ്പിൽ മാത്രം ഓൾ വീൽ ഡ്രൈവിലും (AWD) നിർമ്മാതാക്കൾ ഇത് വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് 11.14 ലക്ഷം മുതൽ 20.19 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ എന്നിവയാണ് ഇതിൻ്റെ പ്രധാന എതിരാളികൾ.

Article Published On: Saturday, February 24, 2024, 9:11 [IST]
English summary
Toyota urban cruiser hyryder waiting period explained powertrain wise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X