29 കിലോമീറ്റര്‍ മൈലേജുളള ടൊയോട്ട കാറിന്റെ വില ഇത്രയേയുള്ളൂ! ഇന്ത്യ കാത്തിരിക്കുന്ന എസ്‌യുവി ഇതാണ്

രാജ്യത്ത് എസ്‌യുവി സെഗ്‌മെന്റ് വമ്പന്‍ വളര്‍ച്ചയുടെ പാതയിലാണ്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ഇപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്ക് സാന്നിധ്യമില്ല. മാരുതി ബ്രെസയുടെ കസിന്‍ മോഡലായിരുന്ന അര്‍ബന്‍ ക്രൂയിസറായിരുന്നു മുമ്പ് സെഗ്‌മെന്റില്‍ സാന്നിധ്യമറിയിച്ചിരുന്നു ടൊയോട്ട മോഡല്‍. എന്നാല്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അര്‍ബന്‍ ക്രൂയിസര്‍ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

എന്നാല്‍ എസ്‌യുവികള്‍ ട്രെന്‍ഡിംഗായ സാഹചര്യത്തില്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ വിടവ് നികത്താന്‍ പോകുകയാണ് ടൊയോട്ട. 'അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍' എന്ന മോഡല്‍ കൊണ്ടുവന്ന് ടൊയോട്ട വീണ്ടും സെഗ്‌മെന്റില്‍ സജീവമാകാനൊരുങ്ങുന്നത്. മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിന്റെ റീബാഡ്ജ്ഡ് പതിപ്പാണിത്. മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടക്ക് നേട്ടങ്ങള്‍ മാത്രമാണുണ്ടായത്. അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കൂടി വരുന്നതോടെ വില്‍പ്പനയില്‍ കുതിച്ചചോട്ടമുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

maruti suzuki fronx

ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ റീബാഡ്ജ്ഡ് മോഡലുകള്‍ വിപണിയിലെത്തിയ നാള്‍ മുതല്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ ടൊയോട്ടക്ക് കരുത്താകുന്നുണ്ട്. മാരുതി മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടി ടൊയോട്ട മോഡലിന് സൂക്ഷ്മമായ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തും. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, ഹെഡ്ലാമ്പ്, ഡേടൈം റണ്ണിംഗ് ലൈറ്റ്, വ്യത്യസ്തമായ അലോയ് വീല്‍ ഡിസൈന്‍ എന്നിവയുടെ രൂപത്തിലായിരിക്കും മാറ്റങ്ങള്‍.

അകത്തളത്തില്‍ പക്ഷേ ഡാഷ്ബോര്‍ഡ് ലേഔട്ട് മാരുതി മോഡലുമായി പങ്കുവെക്കും. എന്നാല്‍ അപ്‌ഹോള്‍സ്റ്ററിയിലും തീമിന്റെ കാര്യത്തിലും ടൊയോട്ടയുടെ സിഗ്‌നേച്ചര്‍ ടച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും പുതിയ കാര്‍ വരിക. 89 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനായിരിക്കും ആദ്യത്തെ ഓപ്ഷന്‍.

maruti suzuki fronx

ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായിട്ടായിരിക്കും ജോടിയാക്കുക. രണ്ടാമത്തെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 99 bhp പവര്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതായിരിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലായിരിക്കും ഇത് വരിക. ഫ്രോങ്ക്‌സിന്റെ സിഎന്‍ജി പതിപ്പും മാരുതി പുറത്തിറക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ സിഎന്‍ജി പതിപ്പും വിപണിയിലെത്തിച്ചേക്കും. കിലോഗ്രാമിന് 29 കിലോമീറ്ററിനടുത്താണ് ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ഇന്ധനക്ഷമത. പെട്രോള്‍, ഡീസല്‍ വില കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സിഎന്‍ജി കാറുകള്‍ക്ക് കിടിലന്‍ ഡിമാന്‍ഡാണ്. അതുകൊണ്ട് തന്നെ ടൈസറിന്റെ സിഎന്‍ജി പതിപ്പ് കൊണ്ടുവരാന്‍ ടൊയോട്ട ഒട്ടും അമാന്തം കാണിക്കാനിടയില്ല. ഫ്രോങ്ക്‌സിനെ പോലെ ടൊയോട്ട എസ്‌യുവിയുടെ ക്യാബിനും ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കും.

maruti suzuki fronx interior

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ എംഐഡിയുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും കാര്‍ വരിക.സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ചകളുണ്ടാകില്ല. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഇബിഡിയുള്ള എബിഎസ് എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ പ്രതീക്ഷിക്കുന്നു.

ചെറിയ ഇടവേളക്ക് ശേഷം സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലേക്ക് മടങ്ങിവരാനുള്ള ടൊയോട്ടയുടെ തീരുമാനം ഏതായാലും ഫലവത്താകും. കാരണം വില്‍പ്പനക്കെത്തി ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യയിലെ ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ ഫ്രോങ്ക്‌സിന് സാധിച്ചിരുന്നു. സ്‌റ്റൈലിഷ് ഡിസൈനും ഫീച്ചര്‍ സമ്പന്നമായ ക്യാബിനും വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളുമുള്ള ടൈസര്‍ സബ്-4-മീറ്റര്‍ എസ്‌യുവി സെഗ്മെന്റിന് തീപിടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

maruti suzuki fronx

ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ അതായത് 2024 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കാര്‍ വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ലോഞ്ച് ചെയ്ത് കഴിഞ്ഞാല്‍ ജനപ്രിയ മോഡലുകളായ ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ മോഡലുകള്‍ക്ക് എതിരാളിയായിരിക്കും ടൊയോട്ട ടൈസര്‍. 7.47 ലക്ഷം രൂപ മുതലാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടൊയോട്ട മോഡലിന് ഇതിനേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കും വില.

More from DriveSpark

Article Published On: Wednesday, January 17, 2024, 17:27 [IST]
English summary
Toyota urban cruiser taisor india launch expected in coming months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X