ടൊയോട്ട കുലജാതൻ ആയിരുന്നെങ്കിലും ചിറകൊടിഞ്ഞ പട്ടം പോലെ യാരിസ് നിലം പതിക്കാൻ കാരണമെന്ത്?

ലോകമെമ്പാടും പോലെ തന്നെ ഇന്ത്യയിലും ടൊയോട്ടയ്ക്ക് വിശ്വാസ്യതയുടെ കാര്യത്തിൽ വലിയ പ്രശസ്തിയാണുള്ളത്. ഇന്ത്യൻ വിപണിയിൽ എത്തിയ കാലം മുതൽ ടൊയോട്ട കാറുകൾക്ക് വമ്പൻ ജനപ്രീതിയാണുള്ളത്, 2000 കീലയളവിൽ പുറത്തിറങ്ങിയ ക്വാളീസ് മുതൽ 2022 -ൽ വിപണിയിൽ എത്തിയ ഇന്നോവ ഹൈക്രോസ് വരെ മികച്ച വിൽപ്പന വിജയമാണ് കൈവരിച്ചത്.

എന്നാൽ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ക്ലിക്ക് ആവാത്ത ഒരു ടൊയോട്ട കാർ ഉണ്ട്, ടൊയോട്ട യാരിസ് മിഡ്-സൈസ് സെഡാനാണിത്. മുകളിൽ സൂചിപ്പിച്ചതു പോലെ ക്വാളീസിന്റെ കാലം മുതൽ, ഇന്ത്യയിൽ ടൊയോട്ടയുടെ പ്രശസ്തി വളർന്നുകൊണ്ടേയിരിക്കുന്നു. ക്വാളിസിന്റെ ലോഞ്ചിന് ശേഷം, തുടർന്നുള്ള വർഷങ്ങളിൽ ടൊയോട്ട വിവിധ കാറുകളും യുവികളും ഉപയോഗിച്ച് ഇന്ത്യയിൽ ക്രമേണ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.

യാരിസിന്റെ കാര്യത്തിൽ ടൊയോട്ടയ്ക്ക് അടിതെറ്റാൻ കാരണം

കൊറോള, കാമ്രി, ഇന്നോവ, എത്തിയോസ്, ഫോർച്യൂണർ തുടങ്ങി ഇന്ത്യയിൽ എത്തിയ ടൊയോട്ട കാറുകൾ എല്ലാം വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. എന്നിരുന്നാലും, ടൊയോട്ടയിൽ നിന്ന് ഇന്ത്യയിൽ എത്തി ഫ്ലോപ്പായി പോയ മോഡലുകളിൽ ഒന്നാണ് യാരിസ്. മറ്റ് ഏഷ്യൻ വിപണികളിൽ ഇതിനകം തന്നെ ഏറെ ഡിമാൻഡുള്ള കാറായ ടൊയോട്ട യാരിസ് 2018 -ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വിൽപ്പനയിൽ കാര്യമായ ബുദ്ധിമുട്ട് നേരിട്ടു.

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി അപ്‌ഗ്രേഡ് ചെയ്‌തിട്ടും, 2021 സെപ്റ്റംബറിൽ ഇത് ഇന്ത്യൻ വിപണിയിൽ നിന്ന് ഘട്ടം ഘട്ടമായി ടൊയോട്ട നീക്കം ചെയ്തു. ഇന്ത്യയിൽ സെഡാനിന്റെ 19,784 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഇന്ത്യയിൽ പുതിയ കാർ ഉപഭോക്താക്കൾക്കിടയിൽ ടൊയോട്ട യാരിസിന്റെ ജനപ്രീതിയും സ്വീകാര്യതയും കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്.

യാരിസിന്റെ കാര്യത്തിൽ ടൊയോട്ടയ്ക്ക് അടിതെറ്റാൻ കാരണം

ആറ് -സ്പീഡ് മാനുവൽ, CVT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.5-ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഫീച്ചർ ചെയ്‌ത ഫെയ്‌സ്‌ലിഫ്റ്റഡ് ഇന്തോനേഷ്യൻ സ്പെക് മൂന്നാം തലമുറ യാരിസ് ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്രൈവർ കാൽമുട്ട് എയർബാഗ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പവർഡ്-ഡ്രൈവർ സീറ്റ് എന്നിവ ലഭിക്കുന്നു.

റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ടോപ്പ് ട്രിമ്മുകളിൽ ഇത് വാഗ്ദാനം ചെയ്തിരുന്നു. J, G, V, VX വേരിയന്റുകളിലാണ് കാർ വന്നിരുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ലെതർ അപ്‌ഹോൾസ്റ്ററി, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി DRL -കൾ, കൂൾഡ് ഗ്ലൗവ്‌ബോക്‌സ്, ക്രൂയിസ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, റിയർ സൺഷെയ്‌ഡ് എന്നിവ ഉൾപ്പെടുന്നു.

യാരിസിന്റെ പിൻവാങ്ങലിലേക്ക് നയിച്ച ചില കാരണങ്ങൾ നമുക്ക് നോക്കാം:

കടുത്ത മത്സരം: മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയ ഓപ്ഷനുകളാൽ സെഡാൻ സെഗ്‌മെന്റ് അന്ന് വളരെ പായ്ക്ക്ഡ് ആയിരുന്നു. മാരുതി ബ്രാൻഡ് കാരണം സിയാസ് നല്ല രീതിയിൽ വിറ്റഴിക്കപ്പെട്ടിരുന്നു, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർന എന്നിവയ്ക്ക് അവയുടെ തന്നെ ആരാധകവൃന്ദം ഉണ്ടായിരുന്നു. ബാക്കിയുള്ള മോഡലുകൾക്കും അവയുടേതായ ഫാൻബേസ് ഉണ്ടായിരുന്നതിനാൽ യാരിസിന് ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞില്ല.

വിലനിർണ്ണയം: ടൊയോട്ട യാരിസിനെ 8.75 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് പുറത്തിറക്കിയത്. ഇത് മിഡ്-സൈസ് സെഡാൻ വിഭാഗത്തിലെ ഏറ്റവും ചെലവേറിയ ഓഫറായി ഇതിനെ മാറ്റി. നേരെമറിച്ച്, എതിരാളികളായ സെഡാനുകൾ വാല്യൂ-ഫോർ-മണി ഓപ്ഷനുകൾക്ക് പേരുകേട്ടതാണ്. ഈ പ്രീമിയം വിലനിർണ്ണയം എതിരാളികൾക്കെതിരായ വാഹനത്തെ ദുർബലപ്പെടുത്തി. കൂടാതെ കാർ ഈ ഉയർന്ന വിലയെ ന്യായീകരിക്കുന്നില്ലെന്നും ഉപഭോക്താക്കൾ കരുതുന്നു. ഇന്റീരിയർ സ്‌പെയ്‌സിന്റെ കാര്യത്തിലും നേരിട്ടുള്ള എതിരാളികളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ എന്നിവയേക്കാൾ ചെറുതായിരുന്നു യാരിസ്.

യാരിസിന്റെ കാര്യത്തിൽ ടൊയോട്ടയ്ക്ക് അടിതെറ്റാൻ കാരണം

കോം‌പാക്ട് എസ്‌യുവികൾക്കായുള്ള വർധിച്ചുവരുന്ന മുൻഗണന: യാരിസിന്റെ ലോഞ്ച് സമയത്ത്, പുതിയ കാർ ഉപഭോക്താക്കൾ കോംപാക്ട് എസ്‌യുവി എന്ന ട്രെൻഡിലേക്ക് മാറുകയായിരുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ശക്തമായ റോഡ് സാന്നിധ്യവും പോലെയുള്ള ഘടകങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ എസ്‌യുവികൾ കാർ കസ്റ്റമേർസിനെ ആകർഷിച്ചു. കോംപാക്ട് എസ്‌യുവികളുടെ വളർച്ച സെഡാനുകൾക്ക് അവയുടെ ആകർഷണം നിലനിർത്തുന്നതിന് വെല്ലുവിളിയായി, യാരിസിന്റെ വിൽപ്പനയേയും ഇത് സ്വാധീനിച്ചു.

ഒരു ഡീസൽ എഞ്ചിന്റെ അഭാവം: അന്നേ കാലത്തി യാരിസിന് ഒരു പെട്രോൾ എഞ്ചിനിൽ മാത്രമായിരുന്നു ടൊയോട്ട വാഗ്ദാനം ചെയ്തിരുന്നത്, അതേസമയം അതിന്റെ എതിരാളികൾക്ക് മിവകവുറ്റ ഡീസൽ വേരിയന്റുകളുണ്ടായിരുന്നു, കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്ക് മുമ്പുള്ള ആ കാലയളവുകളിൽ സെഗ്മെന്റിൽ ഇത് ഒരു പ്രധാന സെയിൽസ് പോയിന്റായിരുന്നു. ഇത് യാരിസിന് വലിയ തിരിച്ചടിയായി.

യാരിസിന്റെ കാര്യത്തിൽ ടൊയോട്ടയ്ക്ക് അടിതെറ്റാൻ കാരണം

ഒരു മിഡിൽ ഓഫ് ദി റോഡ് എഞ്ചിൻ: എഞ്ചിൻ ഒട്ടും മോശമായിരുന്നില്ല, കൂടാതെ റിവ്യൂവർമാർ അതിന്റെ ഡ്രൈവിംഗ് ഗുണമേൻമകളെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാർ പ്രേമികളെ ഇത് അത്ര ആകർഷിച്ചിരുന്നില്ല. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 bhp മാക്സ് പവറും 114 Nm പീക്ക് torque ഉം പുറപ്പെടുവിച്ചിരുന്നു.

ഡിസൈൻ: യാരിസിന്റെ ഡിസൈൻ 2018 -ൽ ഇന്ത്യൻ അഭിരുചികൾക്ക് വിരുദ്ധമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വാഹനത്തിന് വലിയ തോതിൽ ഒരു കോളിളക്കം സൃഷ്ടിക്കാൻ കഴിയാഞ്ഞതിന്റെ ഒരു കാരണം ഇതാണ്. ഫ്രണ്ട് ഫാസിയയ്ക്ക് ഒരു ആകർഷണം തോന്നിയിരുന്നില്ല എന്ന് പറയാം. ഇതും വാഹനത്തിന്റെ ഡിമാൻഡ് വൻ തോതിൽ കുറച്ചു.

More from DriveSpark

Article Published On: Tuesday, January 30, 2024, 15:57 [IST]
English summary
Toyota yaris reasons for low demand and failure in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X