കലണ്ടറിൽ കുറിച്ചോ ഈ തീയതി; ഇന്ത്യൻ വിപണിയിൽ ടൊയോട്ട വീണ്ടും കളം പിടിക്കും! കുഞ്ഞൻ എസ്‌യുവി തയ്യാർ
മാരുതി സുസുക്കി ഫ്രോങ്ക്‌സിൻ്റെ ടൊയോട്ടയുടെ റീബാഡ്ജ് ചെയ്‌ത പതിപ്പ് വളരെക്കാലമായി ഇന്ത്യൻ വിപണി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ്, ഇതാ ഇന്ന് എത്തും നാളെ എത്തും എന്നുള്ള പലവിധ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കമ്പനി ഇപ്പോൾ ഔദ്യോഗികമായി വാഹനത്തിൻ്റെ അരങ്ങേറ്റം ഏപ്രിൽ 3 -ന് സ്ഥിരീകരിച്ചു.
2023 ഓഗസ്റ്റിൽ, ടൊയോട്ട ഇന്ത്യയിൽ "അർബൻ ക്രൂയിസർ ടെയ്‌സർ' നെയിംപ്ലേറ്റ് ട്രേഡ്‌മാർക്ക് ചെയ്തിരുന്നു, അത് തന്നെയാവും ജാപ്പനീസ് ഭീമൻ റീബാഡ്ജ് ചെയ്യാൻ ഒരുങ്ങുന്നത് എന്ന് ഞങ്ങൾ റീബാഡ്ജ് ചെയ്യാൻ ഒരുങ്ങുന്നത് എന്ന് പ്രതീക്ഷിക്കുന്നത്. രണ്ട് ബ്രാൻഡുകൾക്കും ഇടയിൽ നിലവിലുള്ള ഷെയർഡ് മോഡലുകളുടെ കാര്യത്തിൽ എന് നപോലെ, ബോഡി പാനലിന് കീഴിൽ ഒരേപോലെ നിലനിൽക്കും.

എങ്കിലും, അകത്തും പുറത്തും ചില സൗന്ദര്യവർധക വ്യത്യാസങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. റീബാഡ്ജ് ചെയ്‌ത ഫ്രോങ്ക്‌സിൻ്റെ അപ്‌ഡേറ്റുകൾ നിലവിൽ വിപണിയിലുള്ള ബലേനോ - ഗ്ലാൻസ എന്നിവയ്ക്ക് സമാനമായിരിക്കും എന്ന് പ്രതീക്ഷിക്കാം, ഫ്രോങ്ക്സ് തന്നെ ബലേനോയെ അടിസ്ഥാനമാക്കിയുള്ളത് ആയതിനാൽ ഇക്കാര്യത്തിൽ ഒരു 90 ശതമാനം ഉറപ്പ് പറയാം.
അപ്പ്ഡേറ്റ് ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, പുതിയ സിഗ്നേച്ചർ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഡിസൈമുമായി വരുന്ന അലോയി വീലുകൾ, പരിഷ്കരിച്ച പിൻ ബമ്പറിനൊപ്പം പുതിയ ടെയിൽ ലാമ്പുകൾ എന്നിവ പ്രതീക്ഷിക്കാം. ഷീറ്റ് മെറ്റൽ മാറ്റങ്ങളൊന്നും വാഹനത്തിൽ ഉണ്ടാകില്ല - വ്യത്യാസങ്ങൾ സോഫ്റ്റ് ചട്ട് പ്ലാസ്റ്റിക് ഭാഗങ്ങളിൽ മാത്രമായിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
അകത്തളത്തിലേക്ക് കടനാനൽ, ഡാഷ്‌ബോർഡ് ഫ്രോങ്ക്‌സിന് സമാനമായിരിക്കും, പക്ഷേ ഇത് പുതിയ കളർ ഷെയ്ഡുകളിലും ട്രിം മെറ്റീരിയലുകളിലും ടൊയോട്ട പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു. സീറ്റുകൾക്ക് പുതിയ അപ്ഹോൾസ്റ്ററി ലഭിക്കുമെന്നും കരുതുന്നു. നിലവിലുള്ള ഷെയർഡ് മോഡലുകളിൽ കാണുന്ന പാറ്റേണിൽ നിന്ന് ടോപ്പ്-സ്പെക്ക് മോഡലുകളിലെ എക്യുപ്മെന്റ് ലിസ്റ്റ് സമാനമാകും എങ്കിലും, ടൊയോട്ട റീബാഡ്ജ് ചെയ്ത ഫ്രോങ്ക്സ് വളരെ കുറച്ച് ട്രിം ലെവലുകളിലെ വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളൂ.
ഫ്രോങ്ക്‌സിന് രണ്ട് എഞ്ചിനുകൾ മാരുതി സുസുക്കി ഓഫർ ചെയ്യുന്നുണ്ട്. 100 bhp പവറും 147 Nm torque ഉം നൽകുന്ന 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് യൂണിറ്റ്, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന 90 bhp മാക്സ് പവറും, 113 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളുമാണ് വരുന്നത്.
ഓട്ടോമാറ്റിക് ഗിയബോക്സിനെ സംബന്ധിച്ചിടത്തോളം, ടർബോ-പെട്രോൾ പതിപ്പിന് ആറ് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ലഭിക്കുന്നു, അതേസമയം NA പെട്രോളിന് അഞ്ച് -സ്പീഡ് AMT യൂണിറ്റ് ലഭിക്കുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ടൊയോട്ട ടെയ്‌സറിലേക്ക് കൊണ്ടുപോകും എന്ന് ഉറപ്പാണ്, 80 ശതമാനത്തിലധികം ഫ്രോങ്ക്സ് ഉപഭോക്താക്കൾ ഈ എഞ്ചിൻ തെരഞ്ഞെടുക്കുന്നു. എന്നാൽ ബൂസ്റ്റർജെറ്റും കമ്പനി ഉപയോഗിക്കുമോ എന്ന് കണ്ടറിയണം.
ഇനി എങ്ങാനും ഉപയോഗിക്കുകയാണ് എങ്കിൽ, പ്രാഥമികമായി ഹൈബ്രിഡുകളും ഡീസലുകളും ആധിപത്യം പുലർത്തുന്ന ടൊയോട്ടയുടെ എഞ്ചിൻ ലൈനപ്പിലെ ആദ്യത്തെ ടർബോ പെട്രോൾ മോട്ടോറായിരിക്കും ഇത് എന്നത് ശ്രദ്ധിക്കണം. ഫ്രോങ്ക്സ് ഒരു സിഎൻജി പവർട്രെയിൻ ഓപ്ഷനിലും ലഭ്യമാണ്, ഇത് ടൊയോട്ട പതിപ്പിലേക്കും നീളാൻ സാധ്യതയുണ്ട്.
2022 അവസാനത്തോടെ മാരുതി ബ്രെസ അധിഷ്ഠിത അർബൻ ക്രൂയിസർ മോഡൽ നിർത്തലാക്കിയതിന് ശേഷം, പുതിയ കൂപ്പെ എസ്‌യുവി വേഷത്തിലാവും, ടൊയോട്ടയുടെ സബ് ഫോർ മീറ്റർ എസ്‌യുവി സ്‌പെയ്‌സിലേക്കുള്ള തിരിച്ചുവരവിനെ അർബൻ ക്രൂയിസർ ടെയ്സർ അടയാളപ്പെടുത്തും. ഫ്രോങ്ക്‌സിന് പുറമെ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ മറ്റ് കോംപാക്ട് എസ്‌യുവികൾക്കും ഇതൊരു എതിരാളിയാകും. പിന്നെ വിലയുടെ കാര്യത്തിൽ, മാരുതി ഫ്രോങ്കസിനേക്കാൾ ചെറിയ വിലക്കയറ്റം പ്രതീക്ഷിക്കാം.


Click it and Unblock the Notifications








