മാരുതി അറിഞ്ഞില്ല, 2024 ഡിസയറിന്റെ ഡെലിവറികൾ ആരംഭിച്ചു! സത്യാവസ്ഥ ഇങ്ങനെ

സ്വഫ്റ്റിന്റെ നിഴലിൽ ആദ്യം വിപണിയിൽ എത്തിയ കാലം മുതൽ തന്നെ ഡിസയറിന് മാന്യമായ ഒരു ഫാൻബേസ് ഉണ്ടായിരുന്നു. കോംപാക്ട് സെഡാൻ സെഗ്മെന്റ് കൈയ്യടക്കി വാഴുന്ന ഡിസയറിന്റെ ഏറെ കുറെ ലക്ഷം യൂണിറ്റുകളാണ് മാരുതി കഴിഞ്ഞ 15 വർഷത്തിനിടെ വിറ്റഴിച്ചത്. കാലാനുസൃതമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും ഡിസയറിന് നൽകുന്നതിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വളരെ ശ്രദ്ധാലുക്കളായിരുന്നു. അവ എല്ലാം തന്നെ ഇന്ത്യൻ വിപണി സ്വീകരിക്കുകയും ചെയ്തു എന്നതിന് തെളിവാണ് മുകളിൽ സൂചിപ്പിച്ച ലക്ഷങ്ങളുടെ വിൽപ്പന. ഇതിനു തുടർച്ചയായി മാരുതി സുസുക്കി ഇപ്പോൾ തങ്ങളുടെ നാലാം തലമുറ ഡിസയറും വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

പുതിയ തലമുറ മാരുതി ഡിസയർ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും ഇപ്പോൾ ഇന്റർനെറ്റിൽ ഇപ്പോൾ കുമിഞ്ഞു കൂടുകയാണ്, വാഹനത്തിന്റെ ഡെലിവറികൾ ആരംഭിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും 2024 മാരുതി ഡിസയർ സെഡാൻ്റെ ആദ്യ ഡെലിവറി എന്ന് തലക്കെട്ടോടെ പ്രചരിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ കണ്ണിപ്പെട്ടു.

2024

പിഎസ് മോട്ടോർഹബ് എന്ന യൂട്യൂബ് ചാനലിൽ ഒരു ചെറിയ വീഡിയോ ആയിട്ടാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ഡീലർഷിപ്പിൽ നിന്ന് ഒരു പുതിയ മാരുതി ഡിസയർ സെഡാൻ പുറത്തിറങ്ങുന്നത് നമുക്ക് കാണാം. കാറിൻ്റെ മുന്നിൽ ചുവപ്പ് നിറത്തിലുള്ള താൽക്കാലിക ട്രെഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ പ്ലേറ്റും നമുക്ക് വ്യക്തമായി കാണാം.നമ്പർ പ്ലേറ്റിൽ UP 78 എന്ന് എഴുതിയിരിക്കുന്നതും കാണാം, അതായത് ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു ഡീലർഷിപ്പിൽ നിന്നുള്ളതാണ് ഈ സെഡാൻ എന്ന് ഇതിൽ നിന്ന് മനസിലാക്കാം.

ഇന്ത്യയിൽ ഡെലിവറി ചെയ്യുന്ന ആദ്യ മാരുതി ഡിസയറാണിതെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. എന്നാൽ വീഡിയോയിൽ ഉപഭോക്താവിൻ്റെ മുഖം വ്യക്തമല്ല. കൂടാതെ ഔദ്യോഗിക ഡെലിവറികൾ ആരംഭിച്ചതായി മാരുതി സുസുക്കിയും വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കണം. ഇത്തരം വീഡിയോകളുടെ സത്യാവസ്ഥ അറിയാതെ ഉപഭോക്താക്കൾ ആരും അക്ഷമരാവരുത് എന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

2024

ഇനി 2024 ഡിസയറിനെക്കുറിച്ചു പറഞ്ഞാൽ പഴയ തലമുറ സെഡാനിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത് എന്ന് ഒറ്റനോട്ടത്തിൽ പറയാനാവും, അത്രമാത്രം മാറ്റങ്ങളോടും അപ്പ്ഡേറ്റുകളോടുമാണ് ഇത് എത്തുന്നത്. കൂടാതെ സ്വിഫ്റ്റിന്റെ നിഴലിൽ നിന്ന് മാറി സ്വന്തമായ ഒരു നിലപാടുമായിട്ടാണ് നാലാം തലമുറ ഡിസയർ എത്തുന്നത്. വാസ്തവത്തിൽ സെഡാൻ്റെ രൂപകൽപ്പന സ്വിഫ്റ്റുമായി സാമ്യമുള്ളതേ അല്ല.

ഓൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, വീതിയേറിയ ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഫോഗ് ലാമ്പുകൾ, പുത്തൻ അലോയി വീലുകൾ, പുതിയ ഡിസൈനിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ബൂട്ട് ലിപ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആൻ്റിന തുടങ്ങിയവ കാറിന് ലഭിക്കുന്നു. ഫ്രണ്ട് ഫാസിയ പോലെ തന്നെ സെഡാൻ്റെ റിയർ ഡിസൈനും പൂർണ്ണമായും മാറ്റിയിട്ടുണ്ട്, പിന്നിൽ എക്സ്ട്ര ബൂട്ട് സ്പെയ്സുമായി വരുന്ന ഒരു സ്വിഫ്റ്റ് എന്ന പോലെ ഇത് ഇപ്പോൾ കാണപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.

എക്സ്റ്റീരിയറിന്റെ കാര്യത്തിൽ കാറിന് സ്വിഫ്റ്റുമായി സാമ്യമില്ലെങ്കിലും അകത്ത് കാര്യങ്ങൾ അങ്ങനെയല്ല കേട്ടോ. ലേയേർഡ് ഫിനിഷുള്ള സ്വിഫ്റ്റിന് സമാനമായ ഡാഷ്ബോർഡ് ഡിസൈനാണ് ഡിസയറിലും വരുന്നത്. ക്യാബിൻ വായുസഞ്ചാരമുള്ളതും പ്ലസന്റുമാക്കാൻ മിക്കവാറും ബീജ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. അകത്തളത്തിലെ ലെയൗട്ടുകളും മറ്റും ഇരു മോഡലുകൾക്കും സമാനമാണ്.

മൾട്ടി -ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, കൂടാതെ സംഗിൾ പേൻ ആണെങ്കിലും ഒരു സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറായ ഇലക്ട്രിക് സൺറൂഫ് എന്നിങ്ങനെ നിരവധി സവിശേഷതകളും ഈ കാറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ എഞ്ചിനും ഗിയർബോക്സ് ഓപ്ഷനുകളും ഹാച്ച്ബാക്കും കോംപാക്ട് സെഡാനും പരസ്പരം കൈമാറുന്നുണ്ട്. പുതിയതായി ലഭിച്ച ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഡിസയറിനെ സെഗ്‌മെൻ്റിലെ ഏറ്റവും സുരക്ഷിതമായ സെഡാനാക്കി മാറ്റുന്നു. പുതിയ മാരുതി ഡിസയറിൻ്റെ എക്‌സ്‌ഷോറൂം വില 6.79 ലക്ഷം രൂപയിൽ തുടങ്ങി 10.14 ലക്ഷം രൂപ വരെ ഉയരുന്നു.

More from DriveSpark

Article Published On: Thursday, November 14, 2024, 13:23 [IST]
English summary
Truth behind video stating new gen maruti dzire delivery explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X