ഇത്തരക്കാർക്ക് ജിംനിയേക്കാൾ നല്ലത് ഥാർ തന്നെ! എന്താണ് നിങ്ങളുടെ അഭിപ്രായം?

ഇന്ത്യയിൽ ശരിയായ 4X4 ഡ്രൈവിംഗ് എക്സ്-പീരിയൻസ് നൽകുന്ന പരുക്കൻ ഓഫ്-റോഡ് വാഹനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ, രണ്ട് മോഡലുകളാണ് പ്രമുഖം സ്ഥാനം പിടിക്കുന്നത്. ആദ്യത്തേത് മഹീന്ദ്ര ഥാർ, രണ്ടാമത്തേത് മാരുതി ജിംനി. ഇപ്പോൾ, ഈ കാറുകൾ ഒരേ സെഗ്‌മെന്റിൽ ആണെങ്കിലും, അവ രണ്ടും പല കാര്യങ്ങളിലും വളരെ വ്യത്യസ്തമാണ്. അതിനാൽ, ഈ സെഗ്‌മെന്റിൽ ഏത് കാറിനാണ് തെരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിൽ ഒരു ചെറിയ ശതമാനം ആളുകൾക്ക് ആശങ്കയുണ്ടാവും.

അവരെ ചില കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സഹായിക്കാനാണ് ഞങ്ങൾ ഇവിടെ ശ്രമിക്കുന്നത്. മാരുതി ജിംനിക്ക് മുകളിൽ തീർച്ചയായും മഹീന്ദ്ര ഥാർ വാങ്ങേണ്ട തരം ഉപഭോക്താക്കളെയാണ് ഞങ്ങൾ ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഇത്തരം മനോഭാവങ്ങളോ ഇഷ്ടങ്ങളോ ഉള്ളവരാണ് നിങ്ങൾ എങ്കിൽ, തീർച്ചയായും നിങ്ങൾ മഹീന്ദ്ര ഥാറിനായ കൈ കൊടുക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നാൽ നമുക്ക് കാര്യങ്ങൾ ഒന്നു നോക്കാം.

ഇത്തരക്കാർക്ക് ജിംനിയേക്കാൾ നല്ലത് ഥാർ തന്നെ!

ക്ലാസി ജീപ്പ് ശൈലി: പഴയ ഐക്കണിക് ജീപ്പിന്റെ രൂപശൈലിയും പുതിയ ആധുനിക വാഹന രൂപകല്പനയും തമ്മിലുള്ള തികഞ്ഞ നൊസ്റ്റാൾജിക് ബന്ധമാണ് പുതിയ ഥാർ എന്ന് നിസംശയം പറയാം. ഥാറിന്റെ ഡിസൈൻ ക്ലാസിക് ജീപ്പിന് ആദരവ് അർപ്പിക്കുന്നു, ഇത് മാരുതി ജിംനിക്ക് ഇല്ലാത്ത ഒരു വൈകാരിക ബന്ധം സൃഷ്ടിക്കുന്നു. ചുരുക്കത്തിൽ, ജീപ്പ് എക്സ്പീരിയൻസ് കൊതിക്കുന്നവരും യഥാർത്ഥ ഓഫ്-റോഡിംഗ് ഐക്കണിന്റെ കാലാതീതമായ ചാരുത പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നവരും മഹീന്ദ്ര ഥാറിനെ തെരഞ്ഞെടുക്കണം.

സ്ട്രീറ്റ് പ്രെസൻസ്/ റോഡ് സാന്നിധ്യം: ഒരു വാഹനത്തിൽ ഗണ്യമായ തുക ഇൻവെസ്റ്റ് ചെയ്യുമ്പോൾ, പൊതുവെ, ഇന്ത്യൻ ഉപഭോക്താക്കൾ ഒരു കമാൻഡിംഗ് റോഡ് പ്രസൻസ് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി ജിംനിയേക്കാൾ ഇക്കാര്യത്തിൽ മഹീന്ദ്ര ഥാർ വളരെ മുൻ പന്തിയിലാണ് എന്ന് നിസംശയം പറയാം.

ഇത്തരക്കാർക്ക് ജിംനിയേക്കാൾ നല്ലത് ഥാർ തന്നെ!

എവിടെ പോയാലും ശ്രദ്ധ പിടിച്ചുപറ്റുന്ന സ്ട്രോംഗ് & ബോൾഡ് ഡിസൈൻ ഥാർ വാഗ്ദാനം ചെയ്യുന്നു. നിർഭാഗ്യവശാൽ ജിംനിയ്ക്ക് പൊരുത്തപ്പെടാൻ പറ്റാത്ത മസ്കുലാർ സ്റ്റാൻസും പരുക്കൻ സൗന്ദര്യശാസ്ത്രവും ഥാർ വാഗ്ദാനം ചെയ്യുന്നു. റോഡിൽ ബഹുമാനം കമാൻഡ് ചെയ്യുന്ന ഒരു വാഹനം ആഗ്രഹിക്കുന്നവർക്ക്, ഥാർ നിർണ്ണായകമായ ചോയിസായി വേറിട്ടുനിൽക്കുന്നു.

പവറിനെ ഇഷ്ടപ്പെടുന്നവർ: ആവേശകരമായ ആക്സിലറേഷൻ നൽകാൻ കഴിയുന്ന ഒരു മോഡൽ ആഗ്രഹിക്കുന്നവർക്ക്, മഹീന്ദ്ര ഥാർ എന്നത് അവരുടെ മുൻഗണനാ ഓപ്ഷനായിരിക്കാം. ഏകദേശം 10 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള പെട്രോൾ, ഡീസൽ വകഭേദങ്ങളോടെ, ഥാർ മാരുതി ജിംനിയെ ഇക്കാര്യത്തിലും മറികടക്കുന്നു.

ഇത്തരക്കാർക്ക് ജിംനിയേക്കാൾ നല്ലത് ഥാർ തന്നെ!

താരതമ്യപ്പെടുത്തുമ്പോൾ, ജിംനിക്ക് 0-100 kmph സ്പ്രിന്റ് 14.5 സെക്കൻഡോളം വേണ്ടി വരും. 1.5 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ ഓപ്ഷനുകൾ ഉൾപ്പെടെ കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുകളും ഥാർ വാഗ്ദാനം ചെയ്യുന്നു, മറുവശത്ത്, ജിംനി ഒരു നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

സോഫ്റ്റ്-ടോപ്പ് ആരാധകർ: ഡ്രൈവിംഗിനിടെ തലമുടി കാറ്റത്ത് പറത്തിവിടാൻ ധാരാളം ആളുകൾ ആസ്വദിക്കുന്നു, ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ സെഗ്‌മെന്റിൽ, മഹീന്ദ്ര ഥാർ മാത്രമാണ് അതിന്റെ സോഫ്റ്റ്-ടോപ്പ് വേരിയന്റിലൂടെ ഇത്തരം എക്സ്പീരിയൻ വാഗ്ദാനം ചെയ്യുന്നത്. ഇത് ഹാർഡ് ടോപ്പിൽ മാത്രം വാഗ്ദാനം ചെയ്യുന്ന മാരുതി ജിംനിയെക്കാൾ നിസംശയമായ മുൻതൂക്കം നൽകുന്നു. ഥാറിന്റെ സോഫ്റ്റ്-ടോപ്പ് ഒരു മാനുവൽ സോഫ്റ്റ്-ടോപ്പാണ്, യാത്രക്കാരുടെ മുൻഗണന അനുസരിച്ച് ഇത് തുറക്കാനും അടയ്ക്കാനും കഴിയും. നിർഭാഗ്യവശാൽ ജിംനി ഈ ഓപ്ഷൻ ലഭ്യമേയല്ല.

ഇത്തരക്കാർക്ക് ജിംനിയേക്കാൾ നല്ലത് ഥാർ തന്നെ!

വെറൈറ്റി ആഗ്രഹിക്കുന്നവർ: ഇന്ത്യൻ കാർ ഉപഭോക്താക്കളുടെ കാര്യം വരുമ്പോൾ, എല്ലാത്തിൽ നിന്നും അല്പം അല്പമായി ആഗ്രഹിക്കുന്ന വാങ്ങുന്നവർ നിരവധിയുണ്ട്. നിങ്ങൾ അത്തരം ഉപഭോക്താക്കളിൽ ഒരാളാണെങ്കിൽ, ഥാർ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വേരിയന്റുകൾ, എഞ്ചിൻ ഓപ്ഷനുകൾ, തെരഞ്ഞെടുക്കാൻ റൂഫ് ഓപ്ഷനുകൾ എന്നിവയിൽ ഇത് വൈവിധ്യമാർന്ന ഓപ്ഷനുകൾ കസ്റ്റമേർസിന് വാഗ്ദാനം ചെയ്യുന്നു.

എല്ലാവർക്കും അനുയോജ്യമായ ഒരു ഥാർ ഉണ്ട് എന്ന് വേണേൽ പറയാം. എന്നിരുന്നാലും, ജിംനിയുടെ കാര്യത്തിൽ ഇത് പറയാനാവില്ല, വാഹനം രണ്ട് പ്രധാന വേരിയന്റുകളിൽ മാത്രമേ ലഭ്യമാവൂ. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകൾ, റിയർ -വീൽ ഡ്രൈവ് വേരിയന്റ്, ഹാർഡ് ടോപ്പ്, കൺവേർട്ടിബിൾ ഓപ്ഷനുകൾ എന്നിവയാണ് ഥാർ വാഗ്ദാനം ചെയ്യുന്നത്. ഇത് ഥാറിനെ വൈവിധ്യമാർന്ന മുൻഗണനകൾ നിറവേറ്റുന്ന ഒരു മോഡലാക്കുന്നു.

More from DriveSpark

Article Published On: Monday, January 8, 2024, 18:01 [IST]
English summary
Types of people who should go for a mahindra thar over maruti jimny
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X