ആശാന് അടുപ്പിലും ആവാല്ലോ! ഇവികളെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന ഗഡ്ഗരിയുടെ ഗരാജിലുള്ളത് ദേ ഇതൊക്കെയാണ്

മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് കാറുകളിലേക്കും മറ്റ് ബദൽ ഫ്യുവൽ ഓപ്ഷനുകളിലേക്കും മാറാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മന്ത്രിമാരിൽ ഒരാളാണ് കേന്ദ്ര ഗാതഗത മന്ത്രി നിതിൻ ഗഡ്ഗരി എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ പല പരാമർശങ്ങളിൽ നിന്നും ഇവ വ്യക്തവുമാണ്.

പലപ്പോഴും ഇലക്ട്രിക് കാറുകളിലും ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകളിലും അദ്ദേഹം സഞ്ചരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ 2024 -ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലം കേന്ദ്ര ഗതാഗത മന്ത്രി ഇപ്പോൾ സമർപ്പിച്ചിരിക്കുകയാണ്. ഇതിലാണ് ഒരു ട്വിസ്റ്റ്, അതിശയകരമെന്നു പറയട്ടെ, ഇവികളെ കുറിച്ച് ഘോര ഘോരം പ്രതസംഗിക്കുന്ന ഗതാഗത മന്ത്രിക്ക് ഇലക്ട്രിക് വാഹനങ്ങളൊന്നും ഇല്ല എന്നതാണ് വാസ്തവം.

2016 മോഡൽ ഹോണ്ട CR-V, ഇസൂസു D -മാക്‌സ്, 1994 മോഡൽ ഹിന്ദുസ്ഥാൻ അംബാസഡർ എന്നിവയാണ് മന്ത്രിയുടെ കൈവശമുള്ളത് എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സത്യവാങ്മൂലത്തിൽ നിതിൻ ഗഡ്ഗരിയുടെ കൈവശം 10,000 രൂപ വില വരുന്ന ഹിന്ദുസ്ഥാൻ അംബാസഡർ സെഡാനും 16.75 ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട CR-V -യും 12.55 ലക്ഷം രൂപ വില വരുന്ന ഇസൂസു D-മാക്‌സ് പിക്കപ്പും ഉള്ളതായി വ്യക്തമാക്കുന്നു.

2024 -ലാണ് മന്ത്രിയുടെ ഗാരേജിൽ D -മാക്‌സ് പിക്കപ്പ് എത്തിയത്. കൂടാതെ, തൻ്റെ ഭാര്യ കാഞ്ചൻ നിതിൻ ഗഡ്ഗരിക്ക് 5.25 ലക്ഷം രൂപ വില വരുന്ന 2014 ടൊയോട്ട ഇന്നോവയും 4.10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മഹീന്ദ്രയും, 7.19 ലക്ഷം രൂപ വിലമതിക്കുന്ന ടാറ്റ ഇൻട്രാ കൊമേർഷ്യൽ പിക്കപ്പും ഉണ്ടെന്നും നിതിൻ ഗഡ്ഗരി പരാമർശിച്ചിരുന്നു.

എന്നാൽ, ഈ വാഹനങ്ങളിൽ ഒന്നും മന്ത്രി യാത്ര ചെയ്യുന്നത് നാം അങ്ങനെ കണ്ടിട്ടില്ല. ഈ ലിസ്റ്റ് ചെയ്ത വാഹനങ്ങൾ കുടുംബത്തിലെ മറ്റു വ്യക്തികളുടെ ഉപയോഗത്തിനുള്ളതായിരിക്കാം, അതേസമയം മന്ത്രി തന്റെ ഔദ്യോഗിക സർക്കാർ വാഹനങ്ങളും ഇടയ്ക്കിടെ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളും മാറി മാറി ഉപയോഗിക്കുന്നത് നമ്മുക്ക് ഏവർക്കും വ്യക്തമായി അറിയാവുന്നതാണ്.

ബിഎംഡബ്ല്യു iX ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിയാണ് അദ്ദേഹം ഏറ്റവും ലേറ്റസ്റ്റായി ഉപയോഗിച്ചു വരുന്നത്. എന്നാൽ MH 31 FU 8181 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ഇലക്ട്രിക് എസ്‌യുവി യഥാർത്ഥത്തിൽ നാഗ്പൂർ ആസ്ഥാനമായുള്ള CIAN അഗ്രോ ഇൻഡസ്ട്രീസിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്ഗരി സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് എന്നത് ശ്രദ്ധിക്കണം.

മന്ത്രിയാണോ ഇത് യഥാർത്ഥത്തിൽ സ്ഥാപനത്തിൻ്റെ പേരിൽ വാങ്ങിയത്? അതോ സ്ഥാപനം അവരുടെ സ്വന്തം ആവശ്യത്തിനാണോ ഈ ഇലക്ട്രിക് എസ്‌യുവി വാങ്ങിയത് എന്ന കാര്യം വ്യക്തമല്ല. ഇതുകൂടാതെ, അദ്ദേഹം ടൊയോട്ട മിറായി ഹൈഡ്രജൻ പവർഡ് കാറും തന്റെ യാത്രകൾക്കായി ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

രണ്ടുതവണ പാർലമെൻ്റിലും അദ്ദേഹം ഈ കാറിൽ എത്തിയിരുന്നു. എന്നാൽ ടൊയോട്ട കിർലോസ്കർ ഇറക്കുമതി ചെയ്തതും അവരുടെ തന്നെ പേരിൽ രജിസ്റ്റർ ചെയ്തതും ആയതിനാൽ ഈ കാർ ഇദ്ദേഹത്തിന്റേത് അല്ല. രാജ്യത്ത് നിന്ന് പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കണം എന്ന് നിതിൻ ഗഡ്ഗരി അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രസ്ഥാപിച്ചിരുന്നു.

തന്റെ ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത് എന്നു പറഞ്ഞാൽ പോലും സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുക എന്ന പഴഞ്ചൊല്ലാവും സ്പോട്ടിൽ പലരുടേയും മനസിൽ കയറി വരുന്നത്. ആളുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്, ഹൈഡ്രജൻ കാറുകൾ ഉപയോഗിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന, ഉത്തരവാദിത്തമുള്ള ഒരു നിലയിൽ നിൽക്കുന്ന കേന്ദ്ര ഗതാഗത മന്ത്രി ആദ്യം സ്വന്തമായി ഈ കാര്യങ്ങളിൽ ഒരു മാതൃക കാണിക്കുകയാണ് വേണ്ടത്.

36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായി ഒഴിവാക്കും എന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുമ്പോൾ, തൻ്റെ പോർച്ചിൽ കിടക്കുന്നവയിൽ ഒന്നെങ്കിലും ഒരു ഇവിയോ അല്ലെങ്കിൽ ബദൽ ഫ്യുവൽ ഓപ്ഷനുമായി വരുന്നതോ ആയിരുന്നെങ്കിൽ കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു. പെട്രോൾ ഡീസൽ കാറുകളെ അങ്ങനെ പറയും പോലെ പെട്ടെന്ന് നമ്മുടെ നിരത്തുകളിൽ നിന്ന് തുടച്ചു മാറ്റാനാവും എന്ന് ഞങ്ങൾക്ക് തോന്നുന്നുമില്ല.

More from DriveSpark

Article Published On: Sunday, April 21, 2024, 16:00 [IST]
English summary
Union minister nithin gadkari who extensively promotes ev doesnt own even one electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X