ടൈഗൂണും വെർട്ടിസും ഒന്നിച്ചാൽ കിടിലൻ പിക്കപ്പ് ട്രക്ക്, മെക്കാട്രോണിക്‌സ് വിദ്യാർത്ഥികൾ പൊളിച്ചടുക്കി
സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ സ്‌കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2024 ലെ സ്റ്റുഡൻ്റ് കാർ പ്രോജക്റ്റ് പ്രദർശിപ്പിച്ചത് ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഫോക്‌സ്‌വാഗൺ വെർട്ടിസുമായ സംയോജിപ്പിച്ച് നിർമ്മിച്ച പിക്കപ്പ് ട്രക്ക് ആശയമാണ് പ്രോജക്റ്റ് കാർ. ഒൻപത് മാസത്തോളം തൊഴിലധിഷ്ഠിത പരിശീലനത്തിന് കീഴിലുള്ള മെക്കാട്രോണിക്‌സ് വിദ്യാർത്ഥികൾ നിർമ്മിച്ച പിക്കപ്പ് ട്രക്ക് ആശയം വളരെ മികച്ചതാണ് എന്നാണ് പ്രതികരണങ്ങൾ ഉയരുന്നത്.2023 ലെ സ്റ്റുഡൻ്റ് കാർ പ്രോജക്റ്റായിരുന്ന സ്കോഡ റാപ്പിഡ് കാബ്രിയോലെറ്റിന് പിന്നാലെയാണ് ഈ പുതിയ ആശയം കൊണ്ടുവരുന്നത്.
വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി വികസിപ്പിച്ചത്. കാർ കൺസെപ്റ്റ് അന്തിമമാക്കൽ മുതൽ ആശയ ശേഖരണം, വിപണി വിശകലനം, ഗവേഷണം, വികസനം, സംഭരണം, പാക്കിംഗ്, അന്തിമ കാർ ടെസ്റ്റിംഗ് എന്നിവ വരെ SAVWIPL പ്രൊഫഷണലുകളുടെ മാർഗനിർദേശത്തിന് കീഴിൽ വിദ്യാർത്ഥികൾ ഏറ്റെടുത്ത് നടത്തുകയായിരുന്നു. 3D പ്രിൻ്റ് ചെയ്ത ഭാഗങ്ങൾ മാത്രമല്ല, വിദ്യാർത്ഥികൾ ഷോ കാറിൽ ഓഫ്-റോഡ്-റെഡി ആക്സസറികളായ അണ്ടർബോഡി പ്രൊട്ടക്ഷൻ, സ്റ്റഡ്ഡ് ടയറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രത്യേക മേൽക്കൂരയിൽ ഘടിപ്പിച്ച ലൈറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

2024 ലെ യൂണിയൻ ബജറ്റിലെ സമീപകാല പ്രഖ്യാപനങ്ങൾക്ക് കീഴിൽ യുവാക്കളെ നൈപുണ്യമുള്ളവരാക്കുന്നതിൽ ഗവൺമെൻ്റിൻ്റെ ശ്രദ്ധയ്ക്ക് അനുസൃതമായി കാർ ബ്രാൻഡ് ഏറ്റെടുത്തിട്ടുള്ള സംരംഭങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രോജക്റ്റ് നടത്തിയിരിക്കുന്നത്. ഈ ഡ്യുവൽ വൊക്കേഷണൽ ട്രെയിനിംഗ് പ്രോഗ്രാം 2011-ൽ ആണ് ആരംഭിച്ചത്. ജർമ്മനിയുടെ തൊഴിലധിഷ്ഠിത മാതൃകയെ അടിസ്ഥാനമാക്കിയുള്ള കോഴ്‌സ്.
നിർമാണ നിലവാരം കൊണ്ടും പെർഫോമൻസ് കൊണ്ടും പകരംവെക്കാനില്ലത്ത കാറുകളാണ് ഫോക്‌സ്‌വാഗൺ എക്കാലവും നിർമിച്ചിട്ടുള്ളത്. അതുപോലെ തന്നെയാണ് ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഇറക്കിയ ടൈഗൂണും. കിട മത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാന്യമായ വില്‍പ്പന നേടിക്കൊടുക്കുന്ന ടൈഗൂണ്‍ രണ്ട് ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇതിൽ ആദ്യത്തേത് 113 bhp കരുത്തിൽ പരമാവധി 178 Nm torque വരെ സൃഷ്ടിക്കാനാവുന്ന 1.0 ലിറ്റർ ടർബോ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്‌സുകളാണ് ഇതിലുള്ളത്. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗൂണിന്റെ ടോപ്പ് മോഡലുകൾ. 148 bhp പവറിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസ്‌ജി ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പ്രെജക്ടിന്റെ ഭാഗമായി ജന്മം കൊണ്ട മോഡലിൽ ഒന്നായ വെർട്ടിസ് ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായി മാറിയിരുന്നു. 2022 ജൂണിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. പിന്നീട് വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവന്ന് ഷോറൂമുകൾ നിറക്കാനും കാറിനായി. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ വെര്‍ട്ടിസിന് ഇപ്പോൾ 11.48 ലക്ഷം രൂപ മുതൽ 19.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡുള്ള ഇക്കാലത്ത് മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലാണ് വെര്‍ട്ടിസ് അടവുകള്‍ പയറ്റുന്നത്. മുടക്കുന്ന വിലയ്ക്കുള്ള എല്ലാത്തരം ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്. ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് വെർട്ടിസ് നിരത്തിലേക്ക് ഇറങ്ങുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








