കമ്മി ബജറ്റിൽ ഒരു വലിയ ഫാമിലി കാർ? രണ്ട് കിടിലൻ ഓപ്ഷനുകൾ ഉടനെത്തും
മൾട്ടി പർപ്പസ് വെഹിക്കിളുകൾ (എംപിവി) ഇന്ത്യൻ വിപണിയിൽ അവയുടെ പ്രായോഗികതയ്ക്കും മിറവുറ്റ ക്യാബിനുകൾക്കും സ്ഥിരമായി അംഗീകാരം നേടുന്നവയാണ്, വലിയ കുടുംബങ്ങളെ ഉൾക്കൊള്ളാൻ ഇവ വളരെ അനുയോജ്യമാണ്. ഇന്ന് കൂട്ടുകുടുംബങ്ങൾ പണ്ടത്തേതിലും കുറവാണ് എങ്കിലും ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഇന്ത്യൻ ജനതയുടെ മനോഭാവവും അല്പം എക്സ്ട്ര സ്പെയ്സും എംപിവികൾക്ക് പ്രിയം കൂട്ടുന്നു.
കൂടാതെ ഈ വാഹനങ്ങൾ സിറ്റി റോഡുകളിൽ എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാവുന്നതും മെച്ചപ്പെട്ട വ്യുംയൂവും നൽകുന്നവയുമാണ്. നിലവിൽ, റെനോ ട്രൈബർ, മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ, കിയ കാരെൻസ്, മഹീന്ദ്ര മറാസോ, മാരുതി സുസുക്കി XL6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട വെെഫൈർ എന്നിവ ഉൾപ്പെടുന്ന വിവിധ വില ശ്രേണികളിൽ നിരവധി ഓപ്ഷനുകൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്.

എന്നാൽ ഇവയിൽ ങ്ങാനാവുന്ന ഓപ്ഷനുകൾ നിലവിൽ അല്പം കുറവാണ്, ഇവ തെരയുന്നവർക്കായി, മാരുതി സുസുക്കിയും നിസാനും വരും വർഷങ്ങളിൽ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വരാനിരിക്കുന്ന താങ്ങാനാവുന്ന എംപിവി, ഫാമിലി കാർ മോഡലുകളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് ഒന്നു പരിശോധിക്കാം.
പുതിയ മാരുതി മിനി എംപിവി: സമീപകാല മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ജപ്പാനിൽ ലഭ്യമായ സുസുക്കി സ്‌പേഷ്യ മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മിനി എംപിവി സെഗ്‌മെന്റിലേക്ക് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ കടക്കാൻ ഒരുങ്ങുകയാണ്. നാലു മീറ്ററിൽ താഴെ വലിപ്പമുള്ള കോംപാക്ട് സെവൻ സീറ്ററായ സ്‌പേഷ്യയിൽ പിൻസീറ്റിന്റെ ഇരുവശത്തും സ്ലൈഡിംഗ് ഡോറുകളാണ് വരുന്നത്.

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന മാരുതി മിനി എംപിവി അല്പം കൂടെ നീളമുള്ളതും സ്ലൈഡിംഗ് ഡോറുകൾ ഇല്ലാത്തതുമായിരിക്കും. വാഹനത്തിന്റെ എഞ്ചിൻ സവിശേഷതകളെ കുറിച്ച് അഭിപ്രായം പറയുന്നത് അല്പം നേരത്തെയായിരിക്കാം എങ്കിലും, മോഡലിൽ ബ്രാൻഡിന്റെ പുതിയ Z -സീരീസ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ സജ്ജീകരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന പുതിയ തലമുറ മാരുതി സ്വിഫ്റ്റിനും, 2024 ഡിസയറിനും കരുത്ത് പകരുന്ന അതേ എഞ്ചിൻ യൂണിറ്റാവും ഇത്. വാഹനത്തെക്കുറിച്ചോ അതിന്റെ ലോഞ്ച് ടൈംലൈനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരവിന് സാധ്യതയുണ്ട് എന്നാണ് സോഴ്സുകൾ സൂചിപ്പിക്കുന്നത്.

പുതിയ നിസാൻ ഏഴ് സീറ്റർ എംപിവി: നിസാനും ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകളുടെ ഒരു വമ്പൻ നിര തന്നെ ആസൂത്രണം ചെയ്തിരിക്കുകയാണ്. പുതിയ റെനോ ഡസ്റ്റർ (അഞ്ച്, ഏഴ് സീറ്റർ വേരിയന്റുകളിൽ ലഭ്യമാണ്) അടിസ്ഥാനമാക്കിയുള്ള രണ്ട് എസ്‌യുവികൾ, ഏഴ് സീറ്റുള്ള എംപിവി, എൻട്രി ലെവൽ ഇലക്ട്രിക് കാർ എന്നിവ റോഡ്‌മാപ്പിൽ ഉൾപ്പെടുന്നു.
വരാനിരിക്കുന്ന നിസാൻ കുഞ്ഞൻ എംപിവി അതിന്റെ പ്ലാറ്റ്‌ഫോം, എഞ്ചിൻ, മറ്റ് ഘടകങ്ങൾ എന്നിവ റെനോ ട്രൈബറുമായി പങ്കിടും, ഇത് തന്ത്രപരമായ സഹകരണത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നിസ്സാൻ മാഗ്നൈറ്റ് സബ്കോംപാക്റ്റ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ശൈലി റെനോ മോഡലിൽ നിന്ന് വ്യത്യസ്തമാകും എന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ 1.0 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 71 bhp മാക്സ് പവറും 96 Nm പീക്ക് torque ഉം ആണ് ട്രൈബർ ഉത്പാദിപ്പിക്കുന്നത്, വരാനിരിക്കുന്ന നിസാൻ എംപിവിയിലും റെനോ എംപിവിയിലെ അതേ ടർബോ പെട്രോൾ വേരിയന്റ് കമ്പനി വാഗ്ദാനം ചെയ്തേക്കാം.


Click it and Unblock the Notifications








