ഡിസംബര്‍ കാര്‍ വാങ്ങാന്‍ പറ്റിയ മാസമല്ലെന്നാരാ പറഞ്ഞേ! വരുന്നത് 25 കി.മീ മൈലേജ് വരെയുള്ള കാറുകള്‍
കലണ്ടര്‍ വര്‍ഷത്തിലെ അവസാന മാസമായ ഡിസംബര്‍ പൊതുവേ കാര്‍ ബ്രാന്‍ഡുകള്‍ പുത്തന്‍ മോഡലുകള്‍ പുറത്തിറക്കാന്‍ അധികം തെരഞ്ഞെടുക്കാറില്ല. ഒറ്റമാസം കൊണ്ട് വര്‍ഷം മാറുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ഈ മാസം പുത്തന്‍ വണ്ടി വാങ്ങാന്‍ അത്ര താല്‍പര്യം കാണിക്കല്‍ കുറവാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനായി വാങ്ങുന്ന വാഹനം നോക്കുന്നവര്‍ മികച്ച ഇയര്‍ എന്‍ഡ് ഓഫര്‍ ഉപയോഗപ്പെടുത്തി കാര്‍ വാങ്ങുന്നു. ഈ മാസം ഹോണ്ട, ടൊയോട്ട, കിയ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ പുത്തന്‍ കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഈ മാസം വരാനിരിക്കുന്ന കാര്‍ മോഡലുകള്‍ ഏതൊക്കെയാണെന്നും അവയില്‍ എന്തൊക്കെ വാഗ്ദാനം ചെയ്യുമെന്നും നമുക്ക് നോക്കാം.
ഹോണ്ട അമേസ്: ഇതിനോടകം ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച കാറാണ് പുതിയ തലമുറ അമേസ്. സബ് കോംപാക്ട് സെഡാന്‍ കാറിന്റെ മൂന്നാം തലമുറ പതിപ്പ് ഡിസംബര്‍ നാലിന് അതായത് നാളെ പുറത്തിറങ്ങാന്‍ പോകുകയാണ്. സമൂലമായ മാറ്റങ്ങളുമായി വരുന്ന കാറിന്റെ ഒഫീഷ്യല്‍ ഡിസൈന്‍ സ്‌കെച്ചുകളും സ്‌പൈ ചിത്രങ്ങളും വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍ നവീകരണങ്ങള്‍ക്കൊപ്പം മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന പുതിയ സവിശേഷതകളും കാറില്‍ പ്രതീക്ഷിക്കാം.

പുതിയ അമേസ് അതിന്റെ 1.2-ലിറ്റര്‍ എഞ്ചിന്‍ നിലനിര്‍ത്തുമെന്നാണ് വിവരം. 90 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേരുന്നു. സെഗ്‌മെന്റില്‍ ആദ്യമായി ADAS സജ്ജീകരിച്ചെത്തുന്ന മോഡലായി മാറാന്‍ ഒരുങ്ങുന്ന ന്യൂജെന്‍ അമേസ് മത്സരാധിഷ്ഠിതമായ വിലയില്‍ വരുമെന്് പ്രതീക്ഷിക്കുന്നു. പുത്തന്‍ മാരുതി ഡിസയറുമായി മുട്ടിനില്‍ക്കാന്‍ അത് അത്യാവശ്യമാണ്.
ടൊയോട്ട കാമ്രി: ഡിസംബറില്‍ വരാന്‍ പോകുന്ന മറ്റൊരു കാറാണ് ടൊയോട്ട കാമ്രി. ഡിസംബര്‍ 11-നാണ് ടൊയോട്ട കാമ്രി ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത്. പുത്തന്‍ ഡിസൈന്‍, മോഡേണ്‍ ഇന്റീരിയര്‍, അധിക സുരക്ഷ ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തി വമ്പന്‍ മാറ്റങ്ങളോടെയാണ് പുതിയ കാമ്ര അവതരിക്കുക. ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) എന്നിവ അതിന്റെ പ്രധാന ആകര്‍ഷണങ്ങളായി നല്‍കും.

ടൊയോട്ടയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് സിസ്റ്റവുമായി ഇണചേര്‍ത്ത നവീകരിച്ച 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ കാമ്രിയുടെ പ്രകടനം മെച്ചപ്പെടുത്തും. 25 കിലോമീറ്ററിലേറെ മൈലേജ് പ്രതീക്ഷിക്കുന്നു. പുത്തന്‍ കാമ്രിയുടെ വില 48 മുതല്‍ 49 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.
കിയ സിറോസ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയും ഒരു പുത്തന്‍ എസ്‌യുവി അവതരിപ്പിക്കുന്നുണ്ട്. സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഈ കോംപാക്ട് എസ്‌യുവിക്ക് സിറോസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 19-നാണ് സിറോസിന്റെ അവതരണം. ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുത്തന്‍ ഡിസെന്‍ ഭാഷ അവതരിപ്പിക്കുന്ന സിറോസ് കിയ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ വരുന്ന ഏറ്റവും പുതിയ കാറാണ്.

തനതായ ഡിസൈനില്‍ വരുന്ന ഈ കാറില്‍ പനോരമിക് സണ്‍റൂഫ്, ആധുനിക എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സവിശേഷമായ എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്യും. 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഓഫര്‍ ചെയ്യും. ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. 8.50-9.50 ലക്ഷം രൂപയ്ക്കിടയിലാണ് വില പ്രതീക്ഷിക്കുന്നത്.
ചെക്ക് റിപബ്ലിക്കന്‍ കാര്‍ ബ്രാന്‍ഡായ സ്‌കോഡയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയായ കൈലാക്കിന്റെ മുഴുവന്‍ വിലയും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കോംപാക്ട് എസ്‌യുവിയുടെ മാനുവല്‍ വേരിയന്റുകള്‍ക്ക് 7.89 ലക്ഷം മുതല്‍ 13.35 ലക്ഷം വരെ വില വരുമ്പോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 10.59 ലക്ഷം മുതല്‍ 14.40 ലക്ഷം വരെയാണ് സ്‌കോഡ വില നിശ്ചയിച്ചിരിക്കുന്നത്.
ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. സ്‌കോഡ കൈലാക്കിന്റെ മൈലേജ് കണക്കുകള്‍ സ്‌കോഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഡിസംബര്‍ ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ആവേശകരമായ മാസമായി മാറുകയാണ്. സെഡാനുകള്‍, എസ്‌യുവികള്‍, ഹൈബ്രിഡ് മോഡലുകള്‍ എന്നിവയുടെ പരിഗണിക്കാന്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. ഈ കാറുകള്‍ എല്ലാം തന്നെ ചില പ്രത്യേകതകളോടെയാണ് പുറത്തിറങ്ങാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവരാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കുക. ഈ പുത്തന്‍ ലോഞ്ചുകളെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ക്കായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സന്ദര്‍ശിക്കാന്‍ മറക്കല്ലേ.


Click it and Unblock the Notifications








