കച്ചോടത്തിൽ പഴയ തന്ത്രങ്ങൾ ഏൽക്കുന്നില്ല! ന്യൂ ജെൻ പിള്ളേർക്ക് അപ്പ്ഡേറ്റഡ് മോഡലുമായി മാരുതി

മുൻപത്തെ പോലെ പഴയ മോഡലുകൾ കൊണ്ട് അധികനാൾ ഇക്കാലത്ത് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ് എന്ന സത്യം പല പ്രമുഖ വാഹന നിർമ്മാതാക്കളും മനസിലാക്കി കഴിഞ്ഞിരിക്കുകയാണ്. അതിനാൽ കാലാനുസൃതമായ മാറ്റങ്ങളും അപ്പ്ഡേറ്ററുകളും ഒട്ടും അലസത കൂടാതെ കൃതമായ നിലയിൽ ഇന്ന് കമ്പനികൾ നൽകി വരികയാണ്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ കാര്യവും ഇങ്ങനെ തന്നെ, വർഷങ്ങളോളം വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ കൈയ്യിലുള്ള മോഡലുകളെ വെച്ച് കച്ചോടം നടത്തി ലാഭം നേടിരിയിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി എന്ന് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾക്കും പതിയെ മനസിലായി തുടങ്ങിട്ടുണ്ട്. അതിനാൽ തന്നെ മോഡൽ നിരകളിൽ ഇപ്പോൾ മുമ്പത്തേക്കാൾ മികച്ച അപ്പ്ഡേറ്റുകൾ നമുക്ക് കാണാൻ സാധിക്കും.

ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ ഒരു വമ്പൻ ശ്രേണി തന്നെ പുറത്തിറക്കുന്നതിനായി മാരുതി സുസുക്കി കാര്യമായി പ്രവർത്തിക്കുകയാണ്. ഒട്ടനേകം മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എങ്കിലും വരാനിരിക്കുന്ന കോംപാക്ട് മോഡലുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ശേഖരിച്ചിരുന്നു, 10 ലക്ഷം രൂപ ബജറ്റിൽ വരുന്ന ഈ മോഡലുകൾ ഏതെല്ലാം എന്ന് നോക്കാം:

1. ന്യൂ ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ്: കഴിഞ്ഞ വർഷം അവസാനം ടോക്കിയോയിൽ നടന്ന ചടങ്ങിൽ കമ്പനി അനാച്ഛാദനം ചെയ്‌ത പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നിരത്തുകളെ ആവേശം കൊള്ളിക്കാനാണ് മുഖം മിനുക്കി സ്വിഫ്റ്റിന്റെ ഈ വരവ്.

അകത്തും പുറത്തും ഡിസൈനിലും സ്റ്റൈലിംഗിലും ഒരു പരിണാമം വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യകളും പായ്ക്ക് ചെയ്തിരിക്കും. പുതിയ 1.2 ലിറ്റർ Z സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാവും പുത്തൻ സ്വിഫ്റ്റിന്റെ ഹൃദയമായി പ്രവർത്തിക്കുക എന്നും പല അഭ്യൂഹങ്ങളുണ്ട്.

2. ന്യൂ ജെൻ മാരുതി സുസുക്കി ഡിസയർ: ഈ കലണ്ടർ വർഷത്തിൻ്റെ അവസാനത്തിൽ ഈ മോഡൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസയർ കോംപാക്ട് സെഡാൻ അതിൻ്റെ സഹോദര മോഡലായ സ്വിഫ്റ്റിന് സമാനമായ മാറ്റളോടും അപ്‌ഡേറ്റുകളോടും കൂടെ എത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മാത്രമല്ല, ഇരു മോഡലുകളും അവയുടെ ലോഞ്ച് മുതൽ തന്നെ CNG പവർഡ് വേരിയൻ്റുകളിൽ ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്. കാലങ്ങളായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനാണ് ഡിസയർ, വരാനിരിക്കുന്ന പുതിയ മോഡൽ വാഹനത്തെ കൂടുതൽ ശക്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ സൺറൂഫ് ലഭിക്കുന്ന ആദ്യത്തെ സബ് ഫോർ മീറ്റർ സെഡാൻ മോഡൽ ഇതാകുമെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടാൻ എക്സ്റ്റീരിയർ മാറ്റങ്ങൾ അല്പസ്വല്പം ഉണ്ടാവും. എന്നിരുന്നാലും, മൊത്തത്തിലുള്ള അളവുകളും സിലൗട്ടും വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന് സമാനമായിരിക്കും. 1.2 ലിറ്റർ Z സീരീസ് പെട്രോൾ എഞ്ചിനും മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി കണക്ട് ചെയ്യാൻ സാധ്യതയുണ്ട്.

3. മാരുതി സുസുക്കി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്: പുതുക്കിയ മാരുതി സുസുക്കി ഫ്രോങ്ക്സ് താമസിയാതെ വിപണിയിൽ എത്തും. നിലവിലുള്ള മോഡലിൻ്റെ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ 2025 -ൽ ഈ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മിഡ് ലൈഫ് അപ്‌ഡേറ്റ് ബ്രാൻഡിൻ്റെ ഉയർന്ന പ്രാദേശികവൽക്കരിച്ച ഹൈബ്രിഡ് ഇലക്ട്രിക് പവർട്രെയിൻ കൂടെ അവതരിപ്പിക്കും.

ഈ അപ്‌ഡേറ്റിൻ്റെ ഒരു പ്രധാന ഹൈലൈറ്റ് എന്നത് 1.2L Z സീരീസ് പെട്രോൾ എഞ്ചിൻ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മെച്ചപ്പെടുത്തിയ എഫിഷ്യൻസിയ്ക്കായി ഒരു റേഞ്ച് എക്സ്റ്റൻഡറായി വാഹനത്തിൽ പ്രവർത്തിക്കും. മറ്റ് വൻതോതിലുള്ള എക്സ്റ്റീരിയർ, ഇൻ്റീരിയർ മാറ്റങ്ങൾ ഒന്നും ഇതിൽ ഉണ്ടാകാൻ സാധ്യതയില്ല.

More from DriveSpark

Article Published On: Saturday, March 23, 2024, 8:30 [IST]
English summary
Upcoming compact car models from maruti suzuki in 2024 listed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X