മുടക്കുന്ന കാശിന് ഒരു പുതുപുത്തൻ എക്സ്പീരിയൻസ്; 10 ലക്ഷം ബജറ്റിൽ വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികൾ
ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിൽ ഇപ്പോഴും വളരെ കടുത്ത മത്സരമാണ് നടക്കുന്നത്, അനുദിനം ഈ കോംപറ്റീഷൻ കൂടി വരുന്നത് അല്ലാതെ ഇവ മന്ദഗതിയിലായതിൻ്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ തങ്ങളുടെ മോഡലുകളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
ഉയർന്നു വരുന്ന ഡിമാൻഡ് കാരണം, ഈ വർഷം XUV300 ഫേസ്‌ലിഫ്റ്റ് തുടങ്ങി മറ്റ് ഒട്ടനവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പല കാർ നിർമ്മാതാക്കളും ഒരുങ്ങുകയാണ്. 2025 -ലേക്ക് നോക്കുമ്പോൾ, ഹ്യുണ്ടായി, കിയ, സ്കോഡ എന്നിവർ പുതിയ സബ് ഫോർ-മീറ്റർ എസ്‌യുവികൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്, നിങ്ങൾ ഈ പറഞ്ഞ സെഗ്മെന്റിൽ ഒരു എസ്‌യുവി മോഡൽ സ്വപ്നം കാണുന്നു എങ്കിൽ 10 ലക്ഷം ബജറ്റിൽ വരാനിരിക്കുന്ന തകർപ്പൻ മൂന്ന് മോഡലുകളെ പരിചയപ്പെടുത്താം.

1. സ്കോഡ കോംപാക്ട് എസ്‌യുവി: ഇന്ത്യൻ വിപണിയിലേക്കുള്ള എൻട്രി ലെവൽ കോംപാക്ട് എസ്‌യുവി 2025 മാർച്ചിൽ ലോഞ്ച് ചെയ്യും എന്ന് സ്‌കോഡ ഇതിനോടകം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാര്യമായ രീതിയിൽ പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിൻ്റെ പിൻബലത്തിൽ, ഇത് കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയുമായി നിരവധി സമാനതകൾ പങ്കിടും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ എസ്‌യുവിക്ക് കരുത്തേകുന്നത് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ്, വാഹനം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ചെക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. ഇന്ത്യൻ വിപണിയിലെ ഈ ഏറ്റവും മത്സരം നിറഞ്ഞ സെഗ്മെന്റിൽ ഒരു കോളിളക്കം സൃഷ്ടിച്ച് കാര്യമായ നിലയിൽ ഒരു വിപണി വിഹിതം കൈക്കലാക്കാനുള്ള ബ്രാൻഡിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമാണിത്.

2. നെക്സ്റ്റ് ജെൻ ഹ്യുണ്ടായി വെന്യു: ജനറൽ മോട്ടോർസിൽ നിന്ന് ഹ്യുണ്ടായി ഏറ്റെടുത്ത തലേഗാവ് പ്ലാൻ്റിൽ ഉൽപ്പാദിപ്പിക്കുന്ന ഇനോഗ്രൽ ഉൽപ്പന്നമായി പ്രവർത്തിക്കുന്ന രണ്ടാം തലമുറ വെന്യുവിന്റെ അരങ്ങേറ്റം അടുത്ത വർഷം ഉണ്ടാവും. മോഡൽ നിരയിൽ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിക്ക് മുകളിലാണ് 2025 ഹ്യുണ്ടായി വെന്യു സ്ഥാനം പിടിക്കുന്നത്. അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകൾ വാഹനത്തിൽ നമുക്ക് പ്രതീക്ഷിക്കാം.
നിലവിലെ വെന്യു ഉപഭോക്താക്കളിൽ നിന്ന് വളരെയധികം പ്രശംസ നേടിയിട്ടുണ്ട്, നിലവിലുള്ള എഞ്ചിൻ ലൈനപ്പ് നിലനിർത്തിക്കൊണ്ടുതന്നെ വരാനിരിക്കുന്ന മോഡൽ കൂടുതൽ പ്രീമിയവും ഫീച്ചർ റിച്ചുമായ ക്യാബിനിനൊപ്പം മികച്ച അപ്പ്മാർക്കറ്റ് ഫീൽ നൽകും എന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, മാരുതി സുസുക്കി ബ്രെസ, നിസാൻ മാഗ്‌നൈറ്റ്, റെനോ ട്രൈബർ എന്നിവയ്‌ക്കൊപ്പം വളരെ കോംപറ്റീറ്റീവായ സെഗ്‌മെൻ്റിൽ ഇത് മത്സരിക്കുന്നത് തുടരും.

3. കിയ ക്ലാവിസ് (AY): ലോകോത്തര വിപണികൾക്കായി കിയ, തങ്ങളുടെ അണിയറയിൽ ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുകയാണ്, ആന്തരികമായി AY എന്ന കോഡ്നെയിമിലാണ് ഇത് അറിയപ്പെടുന്നത്. പരുക്കൻ സ്റ്റൈലിംഗ് എലമെന്റുകൾ അവതരിപ്പിക്കുന്ന, ഒരു ലൈഫ്‌സ്റ്റൈൽ ബേസ്ഡ് വാഹനമായി സ്വയം സ്ഥാപിക്കും. ഒരു സമർപ്പിത 4WD കോൺഫിഗറേഷൻ വരാത്തതിനാൽ ഇതിന് മികച്ച ഓഫ് റോഡ് കഴിവുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല.
വരാനിരിക്കുന്ന കിയ AY -യ്ക്ക് ക്ലാവിസ് എന്ന് പേരിടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, 2025-ൻ്റെ തുടക്കത്തിൽ ഇന്ത്യൻ ഷോറൂമുകളിൽ ഈ മോഡൽ എത്തും എന്ന് പ്രതീക്ഷികക്കുന്നു, എന്നാൽ അതിന് മുമ്പ് ഈ വർഷാവസാനം വാഹനത്തിന്റെ ആഗോള അരങ്ങേറ്റം കമ്പനി നടത്തിയേക്കും. പവർ ട്രെയിനുകളുടെ കാര്യത്തിൽ IC -എൻജിൻ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ പതിപ്പുകൾ ഉൾപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സീറ്റർ മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിലും കൊറിയയിലും പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരുന്നു.


Click it and Unblock the Notifications








