പഞ്ചിനെ പുഞ്ചയിലേക്ക് തള്ളനൊരു ഇൻസ്റ്റർ; വരവിന് മുന്നേ കുഞ്ഞൻ ഹ്യുണ്ടായി ഇവിയുടെ വില പുറത്ത്

നമ്മൾ ഇപ്പോഴുള്ളത് ഒരു ഇവി യുഗത്തിലാണ്, പല പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണവും എല്ലാം കാരണം മറ്റേതൊരു ലോക രാഷ്ട്രവും പോലെ തന്നെ നമ്മുടെ രാജ്യവും ഇവികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മിക്ക വാഹന നിർമ്മാതാക്കളും ഇന്ത്യയെ ഒരു ഇവി ഹബ്ബാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളിലുമാണ്. ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായിയും ഇക്കാര്യത്തിൽ മുന്നിൽ തന്നെയുണ്ട്. വരും വർഷങ്ങളിൽ ഒന്നിലധികം പുതിയ മാസ് -മാർക്കറ്റ് ഇവികൾ രാജ്യത്ത് അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഇവയിൽ ആദ്യത്തേത് 2025 -ൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇവി പതിപ്പ് ആയിരിക്കും.

അതിനു പിന്നാസെ 2026 -ൽ ഇൻസ്‌റ്റർ ഇവിയും വിപണിയിൽ എത്തും. നിലിൽ അന്താരാഷ്‌ട്ര വിപണിയിൽ വിറ്റഴിക്കുന്ന കാസ്‌പറിനെ മൈക്രോ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഇൻസ്‌റ്റർ ഇവി ഒരുങ്ങുന്ന്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ദക്ഷിണ കൊറിയയിൽ ബ്രാൻഡിന്റെ ഹോം മാർക്കറ്റിൽ കഞ്ഞൻ ഇവിയുടെ വിലകൾ ലീക്കായിട്ടുണ്ട്.

31,493,670 വോൻ (KRW) എന്ന പ്രാരംഭ വിലയിൽ ഹ്യുണ്ടായി ഇൻസ്‌റ്റർ ഇൻസ്പിരേഷൻ വേരിയൻ്റ് ലഭ്യമാവും. നിലവിലെ വിനിമയ നിരക്കിൽ ഇത് 18.99 ലക്ഷം രൂപയോളമാണ്. ഇൻസ്റ്റർ ഇവി ഇൻസ്പിരേഷൻ വേരിയന്റ് 49 kWh ലിഥിയം -അയൺ ബാറ്ററി പായ്ക്ക് സജ്ജീകരണവുമായിട്ടാവും എത്തുന്നത്.

ഇതിന് 355 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് WLTP സാക്ഷ്യപ്പെടുത്തുന്നത്. ഇൻസ്റ്റർ ഇവിയുടെ സ്റ്റാൻഡേർഡ് വേരിയൻ്റുകളിൽ 42 kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും. ഇത് ഒറ്റ ചാർജിൽ 300 കിലോമീറ്ററോളം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ഹ്യുണ്ടായി അധിക ചിലവിൽ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉദാഹരണത്തിന്, ഇവിയുടെ സൺറൂഫ് പാക്കേജിന് 400,000 KRW (24,100 രൂപ) അധിക ചിലവ് വരും. അതുപോലെ, ഉപഭോക്താക്കൾക്ക് ഹ്യുണ്ടായി സ്മാർട്ട് സെൻസ്, കൺവീനിയൻസ് പ്ലസ്, എക്സ്റ്റീരിയർ ഡിസൈൻ, പാർക്കിംഗ് അസിസ്റ്റ്, ഹൈ പാസ് സിസ്റ്റം, ഇൻ്റീരിയർ പാക്കേജ് (ഡ്യുവൽ ടോൺ), സൗണ്ട് സിസ്റ്റം തുടങ്ങിയ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനാവും.

200,000 KRW മുതൽ 1,200,000 KRW (12,000 രൂപ മുതൽ 72,400 രൂപ വരെ) വരെയുള്ള വില പരിധിയിൽ വ്യത്യസ്ത പാക്കേജുകളിൽ ഇവ ലഭ്യമാണ്. ഇൻസ്‌റ്റർ ഇവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ആകർഷകമായ പെർഫോമെൻസ് നൽകുന്നതിനും അതോടൊപ്പം എനർജി എഫിഷ്യൻസി ഉറപ്പാക്കുന്നതിനും വേണ്ടിയാണ്.

ഒരു റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിൻ്റെ സാന്നിധ്യം വാഹനത്തിൽ ഉയർന്ന ഡ്രൈവിംഗ് റേഞ്ച് ഉറപ്പാക്കും. വെഹിക്കിൾ-ടു-ലോഡ് (V2L) കപ്പാസിറ്റി, 10.25 ഇഞ്ച് ഫുൾ എൽസിഡി സ്‌ക്രീൻ, 12 -വേ പവർ -അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 8 -വേ പവർ -അഡ്ജസ്റ്റബിൾ പാസഞ്ചർ സീറ്റ് എന്നിവയാണ് കുഞ്ഞൻ ഇവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

പ്രീമിയം സൗണ്ട് സിസ്റ്റം, സറൗണ്ട് വ്യൂ മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, എൽഇഡി ഫൂട്ട് ലാമ്പുകൾ, യുഎസ്ബി C -ടൈപ്പ് ഫാസ്റ്റ് ചാർജിംഗ് പോർട്ട്, എന്നിവ ഇവിയിലുണ്ട്. കൂടാതെ ADAS ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും വാഹനത്തിൽ ഹ്യുണ്ടായി ഓഫർ ചെയ്യുന്നു.

ഉപഭോക്താക്കൾക്ക് ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഇതിൽ അറ്റ്ലസ് വൈറ്റ്, സൈബർ ഗ്രേ മെറ്റാലിക്, ഷിമ്മറിംഗ് സിൽവർ, ഇൻ്റെൻസ് ബ്ലൂ, ഡീപ് സീ ബ്ലൂ, അബിസ് ബ്ലാക്ക് പേൾ, നോക്റ്റേൺ ഗ്രേ മാറ്റ് എന്നീ കളർ ഷെയ്ഡുകൾ ഉൾപ്പെടുന്നു.

ഇൻ്റീരിയർ കളർ തീം ഓപ്ഷനുകളിൽ ബ്ലാക്ക് സിംഗിൾ-ടോൺ (സിന്തറ്റിക് ലെതർ സീറ്റുകൾ), ബീജ്/ കാക്കി ബ്രൗൺ ഡ്യുവൽ-ടോൺ (ബട്ടർ യെല്ലോ ആക്‌സൻ്റോടുകൂടിയ സിന്തറ്റിക് ലെതർ സീറ്റുകൾ), ഡാർക്ക് ഗ്രേ സിംഗിൾ-ടോൺ (പാസ്റ്റൽ ഓറഞ്ച് ആക്‌സൻ്റുകളുള്ള സിന്തറ്റിക് ലെതർ സീറ്റുകൾ) എന്നിവ ഉൾപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എക്സ്റ്റീരിയർ, ഇൻ്റീരിയർ കളർ തീം ഓപ്‌ഷനുകളുടെ വിശാലമായ ശ്രേണി ഉപയോഗിച്ച്, ഇൻസ്റ്റർ ഇവി ഉപഭോക്താക്കളുടെ ഒരു വലിയ വിഭാഗത്തെ കൈയ്യിലെടുക്കാൻ ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Thursday, July 11, 2024, 12:45 [IST]
English summary
Upcoming hyundai inster ev price leaked ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X