തട്ടത്തിൻമറയത്ത് കിയ സുന്ദരി; മൂടുപടമിട്ട് ഇന്ത്യ ചുറ്റാനിറങ്ങിയ പുത്തൻ എസ്‌യുവി ഏതാണെന്ന് അറിയാമോ?

മൂടുപടമിട്ട അജ്ഞാത വാഹനങ്ങൾ നിരത്തുകളിൽ എന്നും ഒരു കൗതുക കാഴ്ച്ചയാണ്. ഏതാണ് ബ്രാൻഡ്, മോഡൽ ഏതായിരിക്കും എന്ന് എല്ലാം കണ്ടെത്താനുള്ള ഒരു ജിജ്ഞാസ നമുക്ക് ഏവർക്കും ഉണ്ടാവും. മിക്ക മൂടുപടമിട്ട വാഹനങ്ങളും ഒരോ വാഹനപ്രേമിയ്ക്കും പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. അങ്ങനെ വീണ്ടും നമ്മുടെ പ്രതീക്ഷകൾ ഉയർത്തുകയാണ് കിയ. ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന ഏറ്റവും പുതിയ സിറോസ് എസ്‌യുവി, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഇന്ത്യൻ നിരത്തുകളിൽ വീണ്ടും കാര്യമായ പരീക്ഷണം നടത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.

ഇപ്പോൾ നമുക്ക് ലഭിച്ച ഏറ്റവും പുതിയ സ്പൈ ഷോട്ടിൽ നമുക്ക് വാഹനത്തിന്റെ വലിപ്പം വ്യക്തമാകും. വീഡിയോയിൽ ഒരു കിയ സെൽറ്റോസ് എസ്‌യുവി ഇതിനെ കടന്നുപോകുന്നതും നമുക്ക് കാണാം, ഇത് സിറോസിൻ്റെ വലുപ്പത്തെക്കുറിച്ച് മികച്ച വ്യക്തത നൽകുന്നു. ഈ മോഡലിന് കിയ സെൽറ്റോസ് എസ്‌യുവിയേക്കാൾ ഉയരം ഉണ്ടെന്നും തോന്നുന്നു.

ഉയരം കൂടുതലാവാം എങ്കിലും ടാക്സിൽ ഇളവ് ലഭിക്കുന്നതിനും മികച്ച കോംപറ്റീറ്റീവ് പ്രൈസിംഗ് നൽകുന്നതിനും സിറോസിന്റെ നീളം 4 -മീറ്ററിൽ താഴെയായി കമ്പനി ഒതുക്കിയേക്കാം. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ റിയർ ബമ്പർ അല്പം ഒതുക്കി കയറ്റിയിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാവും എന്ന് നമുക്ക് അനുമാനിക്കാം.

എന്തിരുന്നാലും വരാനിരിക്കുന്ന കിയ സിറോസ് എസ്‌യുവിയുടെ അളവുകൾ ഒന്നും പരിഗണിക്കാതെ തന്നെ, സോനെറ്റ് സബ് -ഫോർ മീറ്റർ എസ്‌യുവിക്കും അതിന്റെ ഏട്ടൻ സെൽറ്റോസ് എസ്‌യുവിക്കും ഇടയിലാണ് മോഡൽ സ്ഥാനം പിടിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഈ മോഡൽ അടുത്ത വർഷം ആദ്യം ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി ലുക്സിന്റെ കാര്യത്തിലേക്ക് കടക്കുമ്പോൾ വരാനിരിക്കുന്ന കിയ സിറോസ് എസ്‌യുവിയിൽ ബോൾഡ് വീൽ ക്ലാഡിംഗുകളും റൂഫ് റെയിലുകളും അടങ്ങുന്ന ഒരു ബോക്‌സി ശൈലിയാണുള്ളത്. മുകളിൽ സൂചിപ്പിച്ചതു പോലെ ഉയരവും ഈ ബോക്‌സി ആകൃതിയും കാരണം, ഉയരമുള്ള യാത്രക്കാർക്ക് കിയ സിറോസ് ഒരു മികച്ച ചോയിസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് എന്റെയൊരു എളിയ അഭിപ്രായം മാത്രമാണ്, വണ്ടി ഇറങ്ങിക്കഴിഞ്ഞ് നമുക്ക് അത് വിശദ്ധമായി നോക്കാം.

അതു കൂടാതെ സിറോസ് എസ്‌യുവിയുടെ മറ്റ് ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളിൽ വിൻഡോകളുടെ വശങ്ങളിൽ വൃത്താകൃതിയിലുള്ള രൂപകൽപ്പനയുള്ള വലിയ ഗ്ലാസ് ഏരിയയും വ്യത്യസ്തമായി കാണപ്പെടുന്ന ഫോർ -സ്‌പോക്ക് അലോയി വീലുകളും നമുക്ക് കാണാനാവും. ഇന്നത്തെ തലമുറ വെറൈറ്റി ഇഷ്ടപ്പെടുന്നവർ ആണല്ലോ, അപ്പോൾ പിന്നെ തങ്ങളും അല്പം വ്യത്യസ്തമായേക്കാം എന്ന് കിയയും വിചാരിച്ച് കാണും.

നല്ല രീതിയിൽ മൂടുപടമിട്ട് മറച്ചിട്ട് ഉണ്ടായിരുന്നിട്ടും, നമ്മുടെ വീഡിയോഗ്രാഫർ കൊള്ളാം, വരാനിരിക്കുന്ന സിറോസ് ഒരു സ്പ്ലിറ്റ് ടെയ്‌ലാമ്പ് ഡിസൈൻ അവതരിപ്പിക്കും എന്ന് സ്പൈ ഈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു, രണ്ടാം പകുതി റിയർ ബമ്പറിൻ്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതായും കാണാം. കൂടാതെ, വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ ഇതിൽ വരുന്നതിനായി സിറോസ് എസ്‌യുവിയെ ഔദ്യോഗിക ടീസറും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇനി അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, വരാനിരിക്കുന്ന കിയ സിറോസ് ടു -സ്‌പോക്ക് ഫ്ലാറ്റ് -ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ട്വിൻ സ്‌ക്രീൻ ഡാഷ്‌ബോർഡ് സെറ്റപ്പ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സെറ്റപ്പിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുന്നു.

പിന്നെ വരുന്ന എക്സ്ട്ര ഫീച്ചറുകളിൽ ഇലക്ട്രിക് സൺറൂഫ്, 360 -ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് ഓപ്ഷനുകൾ എന്നിവ ഉൾപ്പെട്ടേക്കാം. 6 എയർ ബാഗുകളും മറ്റ് സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്തേക്കാം. ADAS ഫീച്ചറുകളുടെ വരവ് ഒന്നും ഇതുവരെ വ്യക്തവുമല്ല.

പവർട്രെയിന്റെ കാര്യത്തിൽ, സിറോസ് എസ്‌യുവിക്ക് കിയ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ നൽകിയേക്കാം. 118 bhp പവറും 172 Nm ടോർക്കും സൃഷ്ടിക്കുന്ന 1.0ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 114 bhp പവറും 250 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിനും ഇതിൽ ഉൾപ്പെടാം. കൂടാതെ, രണ്ട് എഞ്ചിൻ ഓപ്ഷനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ലഭിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Monday, November 25, 2024, 14:44 [IST]
English summary
Upcoming kia syros suv caught on camera while testing in indian roads
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X