സംഗതി ലീക്കായി, ഇനി രക്ഷയില്ല..! ആരാധകരെ ആവേശം കൊള്ളിച്ച് ഥാർ അർമാഡയുടെ പുത്തൻ ചത്രങ്ങൾ

അങ്ങനെ ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരുന്ന മഹീന്ദ്ര ഥാർ ഫൈവ് -ഡോറിൻ്റെ ചിത്രങ്ങൾ വെബ്ബിൽ ലീക്കായിരിക്കുകയാണ്. യാതൊരു മറവിലുമില്ലാതെ വരാനിരിക്കുന്ന എസ്‌യുവിയെ ഈ ചിത്രങ്ങൾ നമുക്ക് വ്യക്തമായി കാണിച്ചു തരുന്നു. ഥാർ അമമാഡ എന്ന് പേര് ലഭിക്കാൻ സാധ്യതയുള്ള ഥാറിന്റെ ഈ എക്സ്റ്റെൻഡഡ് പതിപ്പിന്റെ ഇത്രയും വ്യക്തമായ രൂപം നൽകുന്ന ചിത്രങ്ങൾ ഇത് ആദ്യമായിട്ടാണ് പുറത്തു വന്നിരിക്കുന്നത്. വർഷങ്ങൾ കുറച്ചായി ജനങ്ങൾ ഈ വല്ലേട്ടൻ ഥാറിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്, അതിനാൽ തന്നെ ഈ ചിത്രങ്ങൾ ഉണ്ടാക്കുന്ന ആകാംഷ ചില്ലറയല്ല. ഈ ചിത്രങ്ങളിൽ ദൃശ്യമാകുന്ന പ്രധാന ഘടകങ്ങൾ നമുക്ക് നോംക്കാം:

ഫ്രണ്ട് വ്യൂ: മഹീന്ദ്രയുടെ ഥാർ സീരീസിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന പരുഷവും പ്രതീകാത്മകവുമായ രൂപഭാവം ഥാർ ഫൈവ് -ഡോർ പതിപ്പിൻ്റെ മുൻഭാഗം നിലനിർത്തുന്നു. ഗ്രില്ലിൽ വെർട്ടിക്കൽ സ്ലാറ്റുകൾ നമുക്ക് കാണാം, ഇതും ഒരു ഡിസൈൻ മുഖമുദ്രയാണ്, എന്നാൽ കൂടുതൽ മോഡേൺ ട്വിസ്റ്റോടെയാണ് വരുന്നത്. ഗ്രില്ല് അല്പം വലുതും കൂടുതൽ മികവുറ്റതുമാണ്, എസ്‌യുവിക്ക് വളരെ ബോൾഡായ ഒരു ലുക്കും റോഡ് പ്രെസൻസും ഇത് നൽകുന്നു.

വൃത്താകൃതിയിൽ ഒരുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റുകൾ മോഡേൺ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. ക്ലാസിക് റൗണ്ട് ഷേപ്പ് നിലനിർത്തിക്കൊണ്ട് സമകാലിക ഫീൽ ഇത് നൽകുന്നു. മെറ്റാലിക് ഫിനിഷും ഇൻ്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളുമുള്ള ഫ്രണ്ട് ബമ്പറും വളരെ കരുത്തുറ്റതാണ്. ഇത് ഒരു സ്റ്റൈലിസ്റ്റിക് എസമെന്റും, അതോടൊപ്പം ഓഫ് -റോഡിംഗിന് പ്രായോഗികമായ ഉപയോഗവും നൽകുന്നു. ആകെ മൊത്തത്തിൽ മുന്നിൽ നിന്ന് ഒരു ആനചന്തം തന്നെയാണ് എന്ന് പറയാം.

പിന്നെ, ഫൈവ് -ഡോറുള്ള ഥാർ അർമാഡ ഇന്ത്യൻ വിപണികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള എക്സ്പോർട്ട് വിപണികൾക്കും വേണ്ടിയുള്ളതാണ് എന്നതിനാൽ മഹീന്ദ്ര മനഃപൂർവം 10 സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല് തെരഞ്ഞെടുത്തതായി തോന്നുന്നു. പുതിയ ഹോഴ്‌സ്‌ഷൂ ആകൃതിയിലുള്ള DRL-കളുള്ള പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുകൾ വാഹനത്തിന്റെ ലക്ക്സിനൊപ്പം മനോഹരമായി കാണപ്പെടുന്നു, കൂടാതെ ഫ്രണ്ട് ബമ്പറും വീൽ ആർച്ചുകളും ത്രീ -ഡോർ ഥാറിൽ നിന്ന് ചെറുതായി മാറിയിരിക്കുന്നു എന്ന് ശ്രദ്ധിക്കാം.

സൈഡ് വ്യൂ: എക്സ്ട്ര രണ്ട് ഡോറുകളെ ഉൾക്കൊള്ളാൻ സൈഡ് പ്രൊഫൈൽ വാഹനത്തിന്റെ എക്സ്റ്റെൻഡഡ് വീൽബേസ് വെളിപ്പെടുത്തുന്നു. മൊത്തത്തിലുള്ള അനുപാതങ്ങൾ നന്നായി സന്തുലിത അവസ്ഥയിലാണ് എന്ന് തോന്നുന്നു, വാഹനം അമിതമായി വലിച്ചുനീട്ടുന്നില്ല എന്ന് ഉറപ്പാക്കുന്നു. അടുത്തതായി ഒരു ഓഫ് -റോഡ് വാഹനത്തിൻ്റെ നോമൽ പരുക്കൻ സൗന്ദര്യശാസ്ത്രം നിലനിർത്തിക്കൊണ്ട് ഡോർ ഡിസൈനും വിൻഡോ ലൈനും വളരെ അപ്പ്റൈറ്റാണ്.

ഡോറുകൾക്ക് ദൃശ്യമായ ഹിംഗുകളാണ് ഉള്ളത്, ഇത് ഥാറിൻ്റെ യൂട്ടിലിറ്റേറിയൻ പഞ്ചാത്തലം എടുത്ത കാട്ടുന്നു. സൈഡ് സ്റ്റെപ്പുകൾ എളുപ്പത്തിൽ വാഹനത്തിൽ കയറാനും ഇറങ്ങാനുമുള്ള പ്രായോഗിക കൂട്ടിച്ചേർക്കലുകളാണ്. ഫ്ലേർഡ് വീൽ ആർച്ചുകൾ മസ്കുലാർ ലുക്ക് വീണ്ടും വർധിപ്പിക്കുന്നു, കൂടാതെ ഓൾ-ടെറൈൻ ടയറുകൾ വാഹനത്തിൻ്റെ ഓഫ്-റോഡ് കഴിവുകളെ ഊന്നിക്കാട്ടുന്നു.

ത്രീ -ഡോർ ഥാറിനോട് വളരെ സാമ്യമുണ്ട്, മാത്രമല്ല വല്ലാതെ വലിച്ചു നീട്ടിയതായി തോന്നുംന്നുമില്ല. ഈ ഫോട്ടോകളിൽ നാം കാണുന്ന മഹീന്ദ്ര ഥാർ ഫൈവ് -ഡോർ ജനപ്രിയ ഥാർ ലൈനപ്പിൻ്റെ വളരെ മികച്ച ഒരു വിപുലീകരണമായി കാണപ്പെടുന്നു. ഫാമിലിക്കോ ​​വലിയ ഫ്രണ്ട്ഡ് ഗ്രൂപ്പുകൾക്കോ ​​കൂടുതൽ പ്രായോഗികതയും സ്പെയ്സും വാഗ്ദാനം ചെയ്യുന്നതിനൊപ്പം പരുക്കൻ ലുക്കും ഓഫ്-റോഡ് വൈദഗ്ധ്യവും നിലനിർത്തുന്നു.

മഹീന്ദ്ര സ്‌കോർപിയോ-N പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഥാർ അർമഡ ഫാവ് -ഡോർ ഒരുക്കിയിരിക്കുന്നത്. അർമാഡ അതിൻ്റെ എഞ്ചിൻ ഓപ്ഷനുകൾ ത്രീ -ഡോർ ഥാറുമായി പങ്കിടും എങ്കിലും, വാഹനത്തിൻ്റെ കൂടുതൽ ഭാരം നികത്താൻ എഞ്ചിന് വ്യത്യസ്തമായ ട്യൂണിംഗ് ലഭിക്കാൻ സാധ്യതയുണ്ട്. ആറ് സ്പീഡ് മാനുവൽ, ടോർക്ക് ഓട്ടോമാറ്റിക് ഓപ്ഷനുകൾ - രണ്ട് എഞ്ചിനുകൾക്കുമുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകൾ നിർവ്വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, July 15, 2024, 12:15 [IST]
English summary
Upcoming mahindra thar armada 5 door clear images leaked
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X