കളത്തിൽ എത്താൻ ഇനി 2 നാൾ; ഥാർ റോക്സിന്റെ വരവിന് ആരവം കൂട്ടി പുത്തൻ വിവരങ്ങൾ പുറത്തുവിട്ട് മഹീന്ദ്ര

ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ജനത ഒട്ടാകെ കാത്തിരിക്കുന്നത് മഹീന്ദ്ര ഥാർ റോക്സിന്റെ ലോഞ്ചിനായിട്ടാണ്. ഓഗസ്റ്റ് 15 -ന് നടക്കാനിരിക്കുന്ന ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ്, മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന 2024 ഥാർ റോക്സിനെ കുറിച്ചുള്ള പ്രതീക്ഷകൾ ക്രമാനുഗതമായി ഉപഭോക്താക്കളുടെ മനസിൽ വളർത്തിയെടുക്കുകയാണ്. അടുത്തിടെ, വാഹനത്തിന്റെ കൂടുതൽ സവിശേഷതകൾ വെളിപ്പെടുത്തി കമ്പനി വീണ്ടും മറ്റൊരു ടീസർ പങ്കുവെച്ചിരിക്കുകയാണ്. ഈ പുതിയ ടീസറിന് പുറമേ, വൈറ്റ് ഷേഡിൽ ഈ എസ്‌യുവി എങ്ങനെയായിരിക്കും എന്ന് കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ടീസറിൽ, ഥാർ റോക്സിൽ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രിക്കലി ആക്ച്വേറ്റ് ചെയ്യുന്ന റിയർ ഡിഫറൻഷ്യൽ ലോക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട് എന്ന് മഹീന്ദ്ര വ്യക്തമാക്കി. ഈ ഫീച്ചറുകൾ നിലവിൽ ത്രീ ഡോർ ഥാറിൽ ലഭ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവ കൂടാതെ, ഒരു പ്രീമിയം ഫീൽ നൽകുന്ന ബീജ് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഇതിന് ലഭിക്കുമെന്ന് കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.

15 - 2024 10 25 XUV 3XO - 10 25 360 - ABS - EBD -2 ADAS ADAS - 2 0 - 2 2 - - RWD 4WD - C 19 2024 12 99 -

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും ഇതിൽ നിർമ്മാതാക്കൾ നൽകുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര XUV 3XO -യിൽ നമ്മൾ കണ്ട അതേ സ്‌ക്രീനാണ് ഇതിലും ഇടം പിടിക്കുന്നത്. കൂടാതെ, ഇതിന് 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ലഭിക്കും. വാഹനത്തിന്റെ വിവരങ്ങൾ കാര്യമായി നിരീക്ഷിക്കുന്നതിന് കസ്റ്റമസ് ചെയ്യാവുന്ന ഇൻ്റർഫേസും ഇതിൽ ഉണ്ടാവും.

കൂടാതെ പനോരമിക് സൺറൂഫ് ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയതായിരിക്കും ഥാർ റോക്സിൻ്റെ മറ്റൊരു പ്രത്യേകത. കൂടാതെ, പിന്നിലെ യാത്രക്കാരുടെ സൗകര്യാർത്ഥം, കമ്പനി പ്രത്യേക എസി വെൻ്റുകളും ഇതോടൊപ്പം ചേർക്കും. ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവയും ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടും.

15 - 2024 10 25 XUV 3XO - 10 25 360 - ABS - EBD -2 ADAS ADAS - 2 0 - 2 2 - - RWD 4WD - C 19 2024 12 99 -

സേഫ്റ്റി ഫീച്ചറുകളിലേക്ക് നീങ്ങുമ്പോൾ, ആറ് എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ABS (ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) EBD (ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ -2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയോടെയാണ് എസ്‌യുവിയിൽ വരുന്നത്. ADAS ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ -കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നീ ഫംഗ്ഷനുകൾ ഇതിൽ ഉൾപ്പെടും.

ഹുഡിന് കീഴിലുള്ള പവർപ്ലാൻ്റിൻ്റെ കാര്യത്തിൽ, മഹീന്ദ്ര ഥാർ റോക്സ് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. ആദ്യത്തേത് 2.0 ലിറ്റർ ടർബോ -പെട്രോൾ എഞ്ചിനും മറ്റൊന്ന് 2.2 ലിറ്റർ എംഹോക്ക് ടർബോ -ഡീസൽ എഞ്ചിനുമായിരിക്കും. ത്രീ -ഡോർ ഥാറിൽ ലഭ്യമായ എഞ്ചിനുകളേക്കാൾ കൂടുതൽ പവർ നൽകാൻ ഈ എഞ്ചിനുകൾ വ്യത്യസ്തമായി ട്യൂൺ ചെയ്യപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

15 - 2024 10 25 XUV 3XO - 10 25 360 - ABS - EBD -2 ADAS ADAS - 2 0 - 2 2 - - RWD 4WD - C 19 2024 12 99 -

രണ്ട് എഞ്ചിൻ ഓപ്ഷനുകളും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോ ആയി കണക്ട് ചെയ്തിരിക്കും. ഥാർ റോക്‌സ് റിയർ വീൽ ഡ്രൈവ് (RWD), ഫോർ വീൽ ഡ്രൈവ് (4WD) എന്നീ രണ്ട് വേരിയൻ്റുകളിലും ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ പുതിയ എസ്‌യുവിക്ക് പുതിയ ഗ്രില്ല് ഡിസൈനും ഘടകങ്ങളും ഉൾക്കൊള്ളുന്ന ഒരു പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കും.

ഈ ഗ്രില്ല് ബോഡി കളറിൽ പൂർത്തീകരിച്ചതാണ്, ഇത് ഥാർ റോക്‌സിന് കൂടുതൽ പ്രീമിയം ലുക്ക് നൽകും. ത്രീ -ഡോർ പതിപ്പിൽ കാണുന്ന ഹാലജൻ ലൈറ്റുകൾക്ക് പകരമായി ഹെഡ്‌ലൈറ്റുകൾ ഒരു ഓൾ എൽഇഡി യൂണിറ്റുകളിലേക്ക് കമ്പനി നവീകരിച്ചിട്ടുണ്ട്. C ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇതിൽ വരുന്നു.

പുതിയ 19 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുമായാണ് വാഹനം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 2024 മഹീന്ദ്ര ഥാർ റോക്സിന് ഏകദേശം 12.99 ലക്ഷം രൂപ മുതലാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. ഇന്ത്യയിൽ ഫോഴ്സ് ഗൂർഖ ഫൈവ് ഡോർ, മാരുതി സുസുക്കി ജിംനി എന്നിവയാവും ഥാർ റോക്സിന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Tuesday, August 13, 2024, 11:24 [IST]
English summary
Upcoming mahindra thar roxx new details revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X