കച്ചോടം പിടിക്കാൻ കച്ചകെട്ടി മാരുതി; ബജറ്റ് വിലയ്ക്ക് പല സെഗ്മെന്റുകളും ലക്ഷ്യംവെച്ച് പുത്തൻ കാറുകൾ

കാര്യം പുതിയ ഒട്ടനവധി കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്, എന്നാലും ഒരു മാരുതി കാറിന്റെ വരവ് ഇന്നും നമ്മുടെ ജനത വളരെയധികം ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് എന്ന് നിസംശയം പറയാം. ഈ വർഷം ആദ്യം മാരുതി സുസുക്കി തങ്ങളുടെ വിഷൻ 3.0 പദ്ധതി പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ എട്ട് പുതുപുത്തൻ മോഡലുകളുമായി ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ നിര വികസിപ്പിക്കും എന്നാണ് റിപ്പോർട്ട്. അടുത്ത എട്ട് വർഷത്തിനുള്ളിൽ ഉൽപ്പാദനശേഷി ഇരട്ടിയാക്കുകയും കയറ്റുമതി മൂന്നിരട്ടിയാക്കുകയും ചെയ്യും എന്നും ഈ പദ്ധതിയിൽ പറയുന്നു.

ഉടനടി വരാനിരിക്കുന്ന മാരുതി സുസുക്കി മോഡൽ നിരയിൽ ഒന്നിലധികം പെട്രോൾ, CNG, ഹൈബ്രിഡ്, ഫ്ലെക്സ് ഫ്യുവൽ, എഥനോൾ എന്നിവയിൽ പ്രവർത്തിക്കുന്ന കാർ മോഡലുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന കാറുകളെ കുറിച്ച് നിലവിൽ ലഭ്യമായ ചുരുക്കവിവരങ്ങളാണ് ഇവിടെ നിങ്ങളോട് പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.

പുതിയ സ്വിഫ്റ്റിന്റെ വരവിന് ശേഷം, നെക്സ്റ്റ് ജെൻ മാരുതി ഡിസയർ ആയിരിക്കും കമ്പനിയുടെ അടുത്ത പ്രധാന ലോഞ്ച്, 2024 ഉത്സവ സീസണിൽ വാഹനം വിപണിയിൽ എത്തും എന്ന് പ്രതീക്ഷിക്കാം. പുതിയ കോംപാക്ട് സെഡാന് അതിൻ്റെ ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, പ്ലാറ്റ്ഫോം, പവർട്രെയിൻ എന്നിവയെല്ലാം പുതിയ സ്വിഫ്റ്റുമായി പങ്കിടും എന്ന കാര്യത്തിൽ സംശയമില്ല.

ഇതിനർത്ഥം സുസുക്കിയുടെ പുതിയ Z -സീരീസ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാവും പുതിയ ഡിസയറിന്റെ ഹൃദയമാവുക എന്നാണ്. ഈ യൂണിറ്റ് 82 bhp പവറും 112 Nm ടോർക്കും പുറപ്പെടുവിക്കുന്നു. പുതിയ ഗ്യാസോലിൻ യൂണിറ്റ് ഉയർന്ന മൈലേജ് നൽകും എന്നും 12 ശതമാനം വരെ കാർബൺ എമിഷൻ കുറയ്ക്കും എന്നും കമ്പനി അവകാശപ്പെടുന്നു.

അടുത്തത് 2025 -ൽ നിരത്തിൽ എത്താൻ ഒരുങ്ങുന്ന മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്. മിഡ് -ലൈഫ് അപ്‌ഡേറ്റിനൊപ്പം, കോംപാക്ട് ക്രോസ്ഓവറിന് സുസുക്കിയുടെ ഓൾ ന്യൂ ഹൈബ്രിഡ് സിസ്റ്റവും അതോടൊപ്പം സ്വിഫ്റ്റിൻ്റെ 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനും ലഭിക്കും.

ഈ സജ്ജീകരണത്തിൽ പെട്രോൾ എഞ്ചിൻ, ഇലക്ട്രിക് മോട്ടോർ, 1.5 kWh - 2.0 kWh വരെയുള്ള ബാറ്ററി പാക്ക് എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. ഇതേ ഹൈബ്രിഡ് പവർട്രെയിനുമായി പുതിയ തലമുറ മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കും കാർ നിർമ്മാതാക്കൾ താമസിയാതെ അവതരിപ്പിക്കും.

മാരുതി സുസുക്കിയുടെ ഇൻ -ഹൗസ് ഡെവലപ്ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലിറ്ററിന് 35 കിലോമീറ്ററിലധികം മൈലേജ് വാഹനത്തിന് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 2026 ഓടെ പുതിയ തലമുറ ബലേനോ എത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അടുത്തതായി 2027 -ഓടെ ജപ്പാൻ -സ്പെക് സ്പേഷ്യ എംപിവിയും ഇലക്ട്രിക് എംപിവിയും അടിസ്ഥാനമാക്കി എൻട്രി -ലെവൽ ത്രീ റോ എംപിവി കൊണ്ടുവരാനും മാരുതി സുസുക്കി കാര്യമായ പദ്ധതിയിടുന്നുണ്ട്.

സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള മിനി എംപിവിക്ക് 1.2 ലിറ്റർ പെട്രോളും സുസുക്കിയുടെ ഇൻ -ഹൗസ് ഹൈബ്രിഡ് സിസ്റ്റവും നൽകാം. നാല് മീറ്ററിൽ താഴെ നീളമുള്ള മോഡൽ റെനോ ട്രൈബറിനോട് ഇന്ത്യയിൽ മത്സരിക്കും. നേരെമറിച്ച്, ഇലക്ട്രിക് എംപിവി 48 kWh, 60 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളുമായി വന്നേക്കാം.

വരാനിരിക്കുന്ന മാരുതി eVX ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് അതിൻ്റെ ചില ഘടകങ്ങളും ഈ ഇവി എംപിവി കടമെടുക്കാം. കൂടാതെ, പുതിയ എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ ടാറ്റ ടിയാഗോ ഇവിയെ വെല്ലുവിളിക്കാനും ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നു.

ലുക്കിന്റെ കാര്യത്തിൽ മോഡൽ eWX കൺസെപ്റ്റിന് സമാനമായ ഈ മോഡൽ ഏകദേശം 3.4 മീറ്റർ നീളം അളന്നേക്കാം. ഫുൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് നൽകാൻ ഇതിൻ്റെ പവർട്രെയിനിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാരുതി സുസുക്കി ഇലക്ട്രിക് ഹാച്ച്ബാക്ക് 2026 അല്ലെങ്കിൽ 2027 -ൽ നിരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, July 2, 2024, 17:28 [IST]
English summary
Upcoming maruti cars in india under 10 lakhs in different segments
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X