തള്ളിമറിച്ച 40 കി.മീ ഒന്നുമില്ല, എന്നാലും മുമ്പത്തേക്കാൾ കേമം; പുത്തൻ സ്വിഫ്റ്റിന്റെ മൈലേജ് ദാ ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പ്ഡേറ്റുകളോടെ എത്തുന്ന പുതുപുത്തൻ ഹാച്ച്ബാക്ക് മെയ് 9 -ന് അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ നിരവധി പുതിയ വിവരങ്ങൾ ഓൺലൈനിൽ ലീക്കായിട്ടുണ്ട്.

ഇന്ധനക്ഷമതയിൽ 15 ശതമാനം വർധനവ് പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യും എന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എപ്പോഴും മൈലേജിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മോഡലാണ് സ്വിഫ്റ്റ്, പുതുതലമുറ മോഡലും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ലിറ്ററിന് 40 കിലോമീറ്റർ മൈലേജ് പുത്തൻ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യും എന്ന് പലവിധ പ്രചരണങ്ങളും മുമ്പ് ഉയർന്നിരുന്നു.

maruti swift booking open

എന്നാൽ 2024 മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ അടുത്തിടെ ലീക്കായ ബ്രോഷർ പ്രകാരം, പുതിയ സ്വിഫ്റ്റ് ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ മോഡലിൻ്റെ 22.38 kmpl എന്നതിനേക്കാൾ വളരെ ശ്രദ്ധേയമായ ഒരു മുന്നേറ്റണാണിത്. ഇതിൻപ്രകാരം മൊത്തം 3.34 kmpl, ഏകദേശം 15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കൂടുതൽ ഉപഭോക്താക്കളെ തന്നിലേക്ക് ആകർഷിക്കാൻ ബ്രാൻഡിനെ ഇത് സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയിൽ എത്തിയ കാലം മുതൽ രാജ്യത്തെ ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നായി തന്നെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ജനങ്ങൾ ഈ കാറിനെ ഇഷ്ടപ്പെടുന്നതിൻ്റെ പ്രധാന കാരണം അതിൻ്റെ ഉയർന്ന മൈലേജ് എന്ന ഘടകം തന്നെയാണ്.

maruti swift uk spec

ഡീസൽ എഞ്ചിൻ സംവിധാനവുമായി വന്ന രണ്ടാം തലമുറ സ്വിഫ്റ്റ് ആയിരുന്നു ഈ ഹാച്ച്ബാക്കിൻ്റെ ലൈനപ്പിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്ന് എന്ന് നിസംശയം പറയാം. 74 bhp പരമാവധി കരുത്തും 190 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റർ ഡീസൽ DDiS മോട്ടോറായിരുന്നു ഇതിന്റെ ഹൃദയം.

ലിറ്റിന് കണ്ണഞ്ചിപ്പിക്കുന്ന 28 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡലിൻ്റെ ഏറ്റവും ശ്രദ്ധേയമായ ആകർഷണം എന്ന് പറയാം. എന്നിരുന്നാലും, ബ്രാൻഡ് തങ്ങളുടെ മോഡൽ നിരയിൽ നിന്ന് ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയതിന് ശേഷം, സ്വിഫ്റ്റും പെട്രോൾ എഞ്ചിനിൽ മാത്രമേ ഇപ്പോൾ ലഭ്യമാകുന്നുള്ളൂ.

maruti swift uk spec

നിലവിൽ, രാജ്യത്ത് പരീക്ഷിച്ച് തെളിഞ്ഞ 1.2 ലിറ്റർ ഫോർ സിലിണ്ടർ K -സീരീസ് പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 89.8 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. എന്നിരുന്നാലും, ഈ എഞ്ചിനെ പുതിയ 1.2 -ലിറ്റർ Z -സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 2024 അപ്പ്ഡേറ്റിനൊപ്പം മാറ്റിസ്ഥാപിക്കും.

റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ എഞ്ചിൻ പവറിന്റെയും ടോർക്കിന്റെയും കാര്യത്തിൽ 8.2 PS ഉം 1.0 Nm ഉം നിലവിലെ മോഡലിനേക്കാൾ കുറവായിരിക്കും. എന്നിരുന്നാലും, മൈലേജിന്റെ കാര്യത്തിൽ ഇത് ലിറ്ററിന് 3.34 കിലോമീറ്റർ അധികം കൈവരിക്കുന്നു. അഞ്ച് -സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പമാണ് മുകളിൽ പറഞ്ഞതുപോലെ 25.72 kmpl മൈലേജ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

maruti swift uk spec

എന്നിരുന്നാലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയൻ്റിൻ്റെ മൈലേജ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, കമ്പനി പുതിയ സ്വിഫ്റ്റിന് അഞ്ച് -സ്പീഡ് AMT അല്ലെങ്കിൽ കൂടുതൽ പരമ്പരാഗത ടോർക്ക് കൺവെർട്ടർ യൂണിറ്റ് നൽകുമോ എന്ന് കണ്ടറിയണം. എന്നിരുന്നാലും, വാഹനത്തിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയൻ്റുകളുടെ മൈലേജ് തമ്മിലുള്ള വ്യത്യാസം ഏകദേശം 3.16 kmpl ആയിരിക്കും എന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി.

More from DriveSpark

Article Published On: Sunday, May 5, 2024, 11:00 [IST]
English summary
Upcoming maruti suzuki swift 2024 mileage leaked ahead of launch 15 percent better than old model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X