ഉയർന്ന മൈലേജും ബജറ്റ് വിലയും പ്രതീക്ഷിക്കാം! പരീക്ഷണത്തിനിടെ ക്യാമറയിൽ കുടുങ്ങി എംജി ക്ലൗഡ് ഇവി
ഇവികളാണ് ഭാവി എന്ന വസ്തുത മുന്നിൽ കണ്ടുകൊണ്ട് വാഹന നിർമ്മാതാക്കൾ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ വളരെ തുടക്കത്തിൽ തന്നെ ഇവി സെഗ്മന്റിൽ തങ്ങളുടെ സാനിധ്യം അറിയിച്ച ബ്രാൻഡാണ് എംജി മോട്ടോർ. ZS ഇവിയാണ് എംജി ആദ്യമായി ഇന്ത്യയിൽ എത്തിച്ച ഇലക്ട്രിക് മോഡൽ.
രാജ്യത്തെ ഇലക്ട്രിക് വാഹൻ വിപണിയിൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംജി ക്ലൗഡ് ഇവി ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. എംജി മോട്ടോറും JSW ഉം തമ്മിലുള്ള പങ്കാളിത്തത്തിലെ ഒരു സുപ്രധാന നിമിഷം ഈ സ്പൈ ഷോട്ടുകൾ അടയാളപ്പെടുത്തുന്നു. നിർമ്മാതാക്കൾ രാജ്യത്ത് പുതിയ കാറുകളുടെ ഒരു ശ്രേണി തന്നെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

പുതുതായി രൂപീകരിച്ച JSW - എംജി ബ്രാൻഡിന് കീഴിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ സജ്ജീകരിച്ചിട്ടുള്ള ഈ ഇലക്ട്രിക് വാഹനം ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ അതിൻ്റെ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. ഇന്തോനേഷ്യയിൽ വുളിംഗ് ക്ലൗഡ് ഇവി എന്നും ചൈനയിൽ ബയോജുൻ യുണ്ടുവോ എന്നും അറിയപ്പെടുന്ന ഇത് എംജി ക്ലൗഡ് ഇവി എന്ന നെയിംപ്ലേറ്റിന് കീഴിൽ ഇന്ത്യൻ ഇവി രംഗത്ത് തരംഗമാകും എന്ന് പ്രതീക്ഷിക്കുന്നു.
4,295 mm നീളവും 1,850 mm വീതിയും 1,652 mm ഉയരവുമുള്ള എംജി ക്ലൗഡ് ഇവിക്ക് അഞ്ച് പാസഞ്ചർമാരെ സുഖമായി ഉൾക്കൊള്ളാൻ കഴിയുന് വളരെന വിശാലമായ ഇൻ്റീരിയറാണ് ഉള്ളത്. BYD ഡോൾഫിൻ, ഫോക്‌സ്‌വാഗൺ ID.3 എന്നിവ പോലെയുള്ള എതിരാളികൾക്ക് എതിരെ മത്സരിക്കുന്ന എംജി ക്ലൗഡ് ഇവി അതിൻ്റെ ആകർഷകമായ രൂപകൽപ്പനയും മികവുറ്റ സവിശേഷതകളും കൊണ്ട് വേറിട്ടു നിൽക്കുന്നു.

അന്താരാഷ്ട്രതലത്തിൽ, എംജി ക്ലൗഡ് ഇവി 37.9 kWh, 50.6 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 360 കിലോമീറ്റർ, 460 കിലോമീറ്റർ എന്നീ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആകർഷണം വർധിപ്ക്കുന്നതു കൊണ്ട് ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും ഡ്രൈവിംഗ് ശീലങ്ങൾക്കും അനുയോജ്യമായ ഓപ്ഷനുകൾ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു.
എംജി ക്ലൗഡ് ഇവിക്കുള്ളിൽ, ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക സവിശേഷതകൾ നമുക്ക് കണ്ടെത്താനാവും. 8.8 ഇഞ്ച് ഫുൾ എൽസിഡി ഇൻസ്ട്രുമെൻ്റ് സ്‌ക്രീൻ 10.1 ഇഞ്ച് അല്ലെങ്കിൽ 15.6 ഇഞ്ച് സെൻട്രൽ കൺട്രോൾ സ്‌ക്രീൻ ക്യാബിനുള്ളിൽ നമുക്ക് കാണാനാവും. കൂടാതെ, ഇന്നോവേഷനും കണക്റ്റിവിറ്റിയ്ക്കുമുള്ള പ്രതിബദ്ധത എടുത്തു കാണിക്കുന്ന, ലിംഗ് OS 2.0 ഇക്കോളജിക്കൽ കോക്ക്പിറ്റുമായി എംജി ക്ലൗഡ് ഇവി എത്തുന്നു.

എംജി മോട്ടോറും JSW -ഉം സേഫ്റ്റി എന്നത് ഒരു മുൻഗണനയായി തുടരുന്നു, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) എംജി ക്ലൗഡ് ഇവിയിൽ ആറ് എയർബാഗുകളും കമ്പനി ഉൾപ്പെടുത്തിയതിൽ ഇത് പ്രകടമാണ്. ഈ സവിശേഷതകൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ മനസ്സമാധാനം പ്രദാനം ചെയ്യുന്നതാണ്.
എംജി ക്ലൗഡ് ഇവിയുടെ വരവ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വ്യവസ്ഥയുടെ ധീരമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. സ്‌റ്റൈൽ, പെർഫോമൻസ്, അഡ്വാൻസ്ഡ് ടെക്‌നോളജി എന്നിവയുടെ സംയോജനത്തോടെ, രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നിലവാരം മറ്റൊരു തലത്തിലേക്ക് പുനർനിർവചിക്കാൻ എംജി ക്ലൗഡ് ഇവി ഒരുങ്ങുന്നു. എംജി ക്ലൗഡ് ഇവിയുടെ ലോഞ്ച് ടൈംലൈൻ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും ഈ വർഷം ഉത്സവ സീസണിൽ എംജിയിൽ നിന്ന് ഒരു പുത്തൻ മോഡൽ പ്രതീക്ഷിക്കാം.
Image Courtesy: lolgod11, McLarenMP4-27


Click it and Unblock the Notifications








