ഹ്രൈക്രോസിനിട്ട് ഒരു ഇലക്ട്രിക് പണി കൊടുക്കാൻ എംജി; കാര്യമായ പരീക്ഷണങ്ങളുമായി ക്ലൗഡ് ഇവി

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ നില ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ എംജിയും ഇക്കാര്യത്തിൽ വളരെ കാര്യമായി തന്നെ പ്രവർത്തിക്കുകയാണ്. അടുത്തിടെ JSW -യുമായി പുത്തൻ കൂട്ടുകെട്ടിൽ ഇന്ത്യൻ വിപണിയിൽ പുത്തൻ തന്ത്രങ്ങൾ ആവിശ്കരിക്കുകയാണ്. കൃത്യമായ കാലയളവിൽ പുത്തൻ മോഡലുകൾ മാർക്കറ്റിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ നിലപാട്. അണിയറയിൽ കാര്യങ്ങൾ തകൃതിയായി നടക്കുമ്പോൾ നിരത്തുകളിൽ പരീക്ഷണയോട്ടങ്ങളും തകർക്കുകയാണ്. അടുത്തിടെ, എംജി ക്ലൗഡ് ഇവി ടെസ്റ്റ് മോഡലിൻ്റെ കനത്ത രീതിയിൽ മറച്ച പതിപ്പ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ടെസ്റ്റ് മോഡൽ വശത്ത് "ഇൻ്റലിജൻ്റ് CUV" (CUV എന്നാൽ ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിൾ) സ്റ്റിക്കർ പതിച്ചിട്ടുണ്ട് എന്നതാണ് അതിലും രസകരമായ കാര്യം. എംജി ക്ലൗഡ് ഇവി മുമ്പ് പരീക്ഷണയോട്ടം നടത്തിയിട്ടുണ്ടെങ്കിലും, ഇത് ഒരല്പ്പം വ്യത്യസ്തമാണ്, 'ഇൻ്റലിജൻ്റ് CUV' സ്റ്റിക്കറിംഗ് മാത്രമല്ല, കൂടുതൽ വിപുലമായ കാമഫ്ലേജ് സ്റ്റിക്കറുകളും വളരെ ഡീപ്പ് ടിൻഡ് വിൻഡോകളും ഫീച്ചർ ചെയ്യുകയും ചെയ്യുന്നു. മൊത്തത്തിൽ ഒരു നീഗൂഡതയാണ് ഇത് പരത്തുന്നത്.

വാസ്തവത്തിൽ, കാമഫ്ലേജ് സ്റ്റിക്കറുകൾ ടെസ്റ്റ് മോഡലിന്റെ വീലുകളെ പോലും മറയ്ക്കുന്നുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. അതുപോലെ, ഇന്ത്യൻ വിപണിയിൽ ക്ലൗഡ് ഇവിയുടെ കൂടുതൽ വിപുലമായതും ഫീച്ചറുകളാൽ സമ്പന്നവുമായ പതിപ്പ് എംജി പരിഗണിക്കുന്നുണ്ടാകുമോ എന്ന സംശയത്തിന് ഇത് വഴിയൊരുക്കുന്നു. പല ഊഹാപോഹങ്ങളും ഇതേ പറ്റി ഉയരുന്നുണ്ട്.

അങ്ങനെ എങ്കിൽ, എംജി ക്ലൗഡ് ഇവിയുടെ ടോപ്പ് -സ്പെക്ക് പതിപ്പിന് കൂടുതൽ നൂതനമായ മെച്ചപ്പെട്ടതുമായ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയും മസാജ് സീറ്റുകൾ, റഫ്രിജറേറ്റർ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളാൽ നിറഞ്ഞ കൂടുതൽ മികവുറ്റതും വളരെ ആഡംബരപൂർണമായ ഇൻ്റീരിയറും അവതരിപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.

വാഹനത്തിന്റെ രൂപകൽപ്പനയുടെ കാര്യത്തിൽ, എംജി ക്ലൗഡ് ഇവി അതിൻ്റെ ചെറിയ ബോണറ്റും വലിയ ഗ്ലാസ് ഏരിയയുമായി വരുന്ന ഒരു പൂർണ്ണമായ എംപിവി മോഡൽ ആണ്. ഇന്ത്യൻ വാഹന വിപണിയിൽ ത്തുമ്പോൾ മോഡൽ വളരെ പ്രീമിയവും അപ്പ്മാർക്കറ്റുമായി കാണപ്പെടും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അകത്തളത്തിലേക്ക് നീങ്ങിയാൽ, വലിയ 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, അതിലും വലിയ ഫ്രീ -സ്റ്റാൻഡിംഗ് ഇൻഫോടെയിൻമെൻ്റ് യൂണിറ്റ്, വമ്പൻ പനോരമിക് സൺറൂഫ്, ലെതറെറ്റ് സീറ്റുകൾ, അതോടൊപ്പം വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയോട് കൂടിയാണ് എംജി ക്ലൗഡ് ഇവി വരുന്നത്.

ഇനി പവർട്രെയിനിൻ്റെ കാര്യത്തിൽ, എംജി ക്ലൗഡ് ഇവിയ്ക്ക് ഒരു വലിയ 50.3 kWh ബാറ്ററി പായക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നെ. ഇത് 177 PS മാക്സ് പവറും 280 Nm ടോർക്കും പുറപ്പെടുവിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഔട്ട്‌ഗോയിംഗ് എംജി ZS ഇവിയുമായി സാമ്യമുള്ളതിനാൽ ഈ സ്പെസിഫിക്കേഷൻ പരിചിതമാണ്.

ഡ്രൈവിംഗ് റേഞ്ചിൻ്റെ കാര്യത്തിൽ, പുത്തൻ എംജി ക്ലൗഡ് ഇവി വലുപ്പത്തിൽ വലുതായതിനാൽ എംജി ZS ഇവിയേക്കാൾ അല്പം കുറവായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സിംഗിൾ ചാർജിൽ ഏകദേശം 450 കിലോമീറ്റർ കിട്ടിയേക്കാം. എന്നാൽ ഇവിയുടെ ചാർജിംഗ് സമയം എംജി ZS ഇവിക്ക് സമാനമായിരിക്കും.

ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമ്പോൾ, വരാനിരിക്കുന്ന എംജി ക്ലൗഡ് ഇവിയുടെ അടിസ്ഥാന വേരിയൻ്റിന് 30 ലക്ഷം രൂപയിൽ താഴെ വില ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ, എംജി ക്ലൗഡ് ഇവി രാജ്യത്ത് BYD അറ്റോ 3, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകൾക്ക് കടുത്ത മത്സരം നൽകും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, July 11, 2024, 17:14 [IST]
English summary
Upcoming mg cloud ev spied testing in indian roads with heavy camouflage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X