ക്യാമറക്കണ്ണിൽ കുടുങ്ങി എംജിയുടെ 'മേഘരൂപൻ', ഓണത്തിന് മാവേലിക്കൊപ്പം ക്ലൗഡ് ഇവിയും വന്നേക്കും

രാജ്യത്ത് ഇവിയുടെ വിൽപ്പനയിൽ കമ്പനികൾ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. എംജി മോട്ടോർസ് ഇന്ത്യയിൽ ക്ലൗഡ് ഇവി എന്ന പേരിൽ ഒരു പുതിയ ഓൾ-ഇലക്‌ട്രിക് വാഹനം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. 2024 സെപ്‌റ്റംബർ രണ്ടാം വാരത്തിൽ മോഡൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാഹനം പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ ഡ്രൈവ്സ്പാർക്കിന് ലഭിച്ചിരിക്കുകയാണ്. എംജി ക്ലൗഡ് ഇവി സെപ്റ്റംബർ രണ്ടാം വാരത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. 4.3 മീറ്റർ നീളവും 2,700 മില്ലീമീറ്റർ വീൽബേസുമുള്ള കാറിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാവില്ല.

വിലയുടെ കാര്യത്തിൽ ബ്രാൻഡിൻ്റെ ഹോട്ട് സെല്ലിംഗ് മോഡലായ ZS ഇവിയേക്കാൾ താങ്ങാനാവുന്നതായിരിക്കും ഇതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അതായത് ഏകദേശം 20 ലക്ഷം രൂപയ്ക്ക് മുകളിൽ ക്ലൗഡിനെ വിപണം ചെയ്യാനാണ് എംജി മോട്ടോർസ് തയാറെടുക്കുന്നത്. ബാറ്ററി പായ്ക്ക് ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണം ഉള്ളതിനാലാവും എംജി ക്ലൗഡ് ഇവിക്ക് ഇത്രയും ആക്രമണാത്മകമായ രീതിയിൽ വിലനിർണയം നടത്താൻ കാരണമായിരിക്കുന്നത്.

4.3 മീറ്റർ നീളവും 2,700 മില്ലീമീറ്റർ വീൽബേസുമുള്ള ഇലക്ട്രിക് വാഹനം ഒരു എംപിവി പോലെയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കാഴ്ച്ചയിൽ 7 സീറ്ററിന്റെ മതിപ്പുണ്ടെങ്കിലും 5-സീറ്റർ ഇലക്ട്രിക് കാറാണിത് എന്നതാണ് പ്രത്യേകത. വലിയ മുൻവശം, എൽഇഡി ലൈറ്റ് പാക്കേജ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മുൻവശത്തേക്ക് ഒഴുകുന്ന റൂഫ്‌ലൈൻ എന്നിവ പോലുള്ള വ്യത്യസ്‌തമായ ഘടകങ്ങളുള്ള ക്രോസ്ഓവർ ഡിസൈനുള്ളതിനാൽ ക്ലൗഡ് ഇവി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടേക്കും.

ബമ്പറിൽ ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച സ്റ്റെപ്പ്ഡ് ഫ്രണ്ട്-എൻഡ് ഡിസൈൻ ഇതിന് സവിശേഷമായ രൂപം നൽകുന്നുമുണ്ട്. അങ്ങനെ മൊത്തത്തിൽ അലങ്കോലങ്ങൾ ഒന്നുമില്ലാതെ രൂപം വൃത്തിയോടെ നിലനിർത്താൻ എംജിക്കായിട്ടുണ്ട്. ഇന്റീരിയറിലേക്ക് കയറുമ്പോൾ കാര്യങ്ങളാകെ മാറും. നൂതന സവിശേഷതകളാൽ സമ്പന്നമായ അകത്തളമാണ് എംജി ക്ലൗഡ് ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കിടിലമാണ്.

360 ക്യാമറകൾ, ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, ക്ലൈമറ്റ് കൺട്രോൾ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ലെവൽ 2 ADAS, പവർഡ് സീറ്റുകൾ, സൺറൂഫ് എന്നിവ ഉൾപ്പെടുന്ന ഒരു വലിയ ഫീച്ചർ നിര തന്നെ കാർ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. മുൻ സീറ്റ് ബാക്ക്‌റെസ്റ്റും 135-ഡിഗ്രി ബാക്ക്‌സീറ്റ് റിക്ലൈൻ ഫങ്ഷനുള്ള സോഫ മോഡ് എന്ന് വിളിക്കപ്പെടുന്ന പൂർണമായി ചരിക്കാനാവുന്ന സീറ്റുകളും കാറിന്റെ പ്രത്യേകതയാണ്.

എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഈയൊരു സവിശേഷത നിലനിർത്തിയേക്കുമോയെന്ന് കണ്ടറിയണം. വിദേശ വിപണികളിൽ 37.9kWh, 50.6kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളാണ് എംജി ക്ലൗഡ് ഇവിക്കുള്ളത്. 134 bhp പവറോളം നൽകാൻ ശേഷിയുള്ള ഫ്രണ്ട് ആക്‌സിൽ ഫിറ്റഡ് പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ക്ലൗഡ് ഇവിയിലെ ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്.

ചെറിയ ബാറ്ററി സിംഗിൾ ചാർജിൽ 360 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ രണ്ടാമത്തെ വലിയ പായ്ക്ക് 460 കിലോമീറ്റർ റേഞ്ച് നൽകാനും പ്രാപ്‌തമാണെന്നാണ് എംജി മോട്ടോർ പറയുന്നത്. എന്തായാലും ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ 2024 സെപ്റ്റംബറിൽ ആശാൻ കളത്തിലെത്തും. ഇത് ഇന്ത്യയിലെ എംജി മോട്ടോർസിന്റെ ഏറ്റവും പ്രീമിയം ഇവി ആയിരിക്കുമെന്നാണ് വിവരം. ഏകദേശം 25 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന ക്ലൗഡ് ഇവി BYD e6 എംപിവിയുമായാവും മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 4, 2024, 18:47 [IST]
English summary
Upcoming mg cloud ev spy images details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X