ഒരുങ്ങിയിരുന്നോ; ഫെബ്രുവരിയിൽ വിപണിയെ ഇളക്കാനെത്തുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ
ഒന്നിലധികം മോഡൽ ലോഞ്ചുകളും അനാച്ഛാദനങ്ങളുമായി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയുടെ ഉദ്ഘാടന പതിപ്പ് 2024 ജനുവരിയിൽ ഇന്ത്യൻ വാഹന വ്യവസായത്തിന് ആവേശത്തിൻ്റെ ഒരു തരംഗം തന്നെ കൊണ്ടുവന്നു. അതിനു പിന്നാലെ ഫെബ്രുവരിയും ഈ ഓളം കാത്തുകൊണ്ട് ചില പുതിയ മോഡലുകളുടെ നമുക്ക് മുന്നിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ കാറുകളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.
മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്: പുതുക്കിയ മഹീന്ദ്ര XUV300 അടുത്തിടെ കമ്പനി പുറത്തിറക്കിയ XUV400 ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ ഡിസൈനും ഫീച്ചറുകളും വഹിച്ചുകൊണ്ട് അപ്‌ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ്. 2025 -ൽ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്രയുടെ അപ്പ്കമ്മിംഗ് BE ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വരുന്നത്.

അപ്പ്ഡേറ്റഡ് സബ് കോംപാക്ട് എസ്‌യുവിയിൽ കൂടുതൽ ആംഗുലാർ നോസ്, വലിയ സെൻട്രൽ എയർ ഇൻടേക്കോടുകൂടിയ പുതിയ രണ്ട് പാർട്ടുള്ള ഗ്രില്ല്, ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പർ, ഹെഡ്‌ലാമ്പുകൾ, പുതുക്കിയ എൽഇഡി DRL -കൾ എന്നിവ ഉൾപ്പെടുന്നു. പുതിയ അലോയികൾ, പൂർണ്ണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ അടങ്ങുന്ന പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ് എന്നിവയും ഇതിന് ലഭിക്കുന്നു.
ശ്രദ്ധേയമായി, 2024 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ സെഗ്‌മെൻ്റിൽ പനോരമിക് സൺറൂഫും വലിയ 10.25 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും അഭിമാനിക്കുന്ന ആദ്യ മോഡലായിരിക്കും. മിഡ്-ലൈഫ് അപ്‌ഡേറ്റിൽ 131 bhp ഉത്പാദിപ്പിക്കുന്ന, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ ഐസിൻ-സോഴ്‌സ്ഡ് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കും, അതേസമയം നിലവിലുള്ള 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ ടർബോ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും മോഡൽ നിലനിർത്തും.

ന്യൂ ജെൻ മാരുതി സ്വിഫ്റ്റ്: ഫെബ്രുവരിയിൽ പ്രൊഡക്ഷനിലേക്ക് പ്രവേശിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പുതിയ തലമുറ മാരുതി സ്വിഫ്റ്റ് 2024 ഏപ്രിലോടെ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡലിൻ്റെ ദൃശ്യങ്ങൾ എക്സ്പാൻഡ് ചെയ്ത അളവുകളും ഒരു ഷാർപ്പ് രൂപകൽപ്പനയും വെളിപ്പെടുത്തുന്നു.
മറ്റ് മാരുതി സുസുക്കി കാറുകളിൽ നിന്ന് കടമെടുത്ത സ്റ്റിയറിംഗ് വീൽ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്വിച്ച് ഗിയറുകൾ, HVAC കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഡാഷ്‌ബോർഡ് എന്നിവ ഫ്രോങ്കസിനെ പ്രതിഫലിപ്പിക്കും. ഉയർന്ന മൈലേജും പെർഫോമെൻസും വാഗ്ദാനം ചെയ്യുന്ന മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയോടുകൂടിയോ അല്ലാതെയോ ലഭ്യമായ 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ സ്വിഫ്റ്റിൽ ഉണ്ടാകും. നിലവിലെ തലമുറയിൽ നിന്ന് ട്രാൻസ്മിഷനുകൾ അതേപടി നലനിൽക്കും.

ടാറ്റ ടിയാഗോ/ ടിഗോർ CNG AMT: വരാനിരിക്കുന്ന ടാറ്റ ടിയാഗോ, ടിഗോർ CNG AMT മോഡലുകളുടെ ബുക്കിംഗ് ഇതിനോടകം കമ്പനി ആരംഭിച്ചു. 21,000 രൂപ ടോക്കൺ തുക ഇവ ഓപ്പണാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഫിറ്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ CNG വാഹനങ്ങളായിരിക്കും ഈ മോഡലുകൾ.
ടിയാഗോ CNG AT (ഓട്ടോമാറ്റിക്) XTA CNG, XZA+ CNG, XZA NRG എന്നീ വകഭേദങ്ങളിൽ ലഭ്യമാകും, അതേസമയം ടിഗോർ CNG AT കോംബോ XZA CNG, XZA+ CNG എന്നീ രണ്ട് വേരിയൻ്റുകളിൽ മാത്രമേ ലഭ്യമാവൂം എന്നത് ശ്രദ്ധിക്കണം. ടാറ്റയുടെ ട്വിൻ സിലിണ്ടർ CNG സാങ്കേതികവിദ്യ ഉപയോഗിച്ച് CNG AMT വേരിയൻ്റുകളിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാവും വരുന്നത്.

ഈ യൂണിറ്റ് പെട്രോളിൽ 86 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുക്കുമ്പോൾ CNG -ൽ 73 bhp പവറും 95 Nm torque ഉം ഉൽപ്പാദിപ്പിക്കും. കൂടാതെ, ടൊർണാഡോ ബ്ലൂ (ടിയാഗോ), ഗ്രാസ്‌ലാൻഡ് ബീജ് (ടിയാഗോ NRG), മെറ്റിയർ ബ്രോൺസ് (ടിഗോർ) എന്നിവയുൾപ്പെടെ പുതിയ കളർ സ്കീമുകളും അവതരിപ്പിക്കാൻ ടാറ്റ പദ്ധതിയിടുന്നു.
സ്‌കോഡ ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ്: 2024 സ്‌കോഡ ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ് 2024 ഫെബ്രുവരിയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്, വാഹനത്തിൻ്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നിലവിൽ ഇല്ല. എന്നിരുന്നാലും, പരിമിതമായ സംഖ്യകളിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള സ്കോഡ ഒക്ടാവിയ RS iV -യുടെ അവതരണത്തിന്റെ സാധ്യതകൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡയഗണൽ എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതുതായി രൂപകൽപന ചെയ്ത ഹെഡ്‌ലാമ്പുകൾ, അല്പം പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്ല്, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ഒരു പുതിയ സെറ്റ് അലോയികൾ, പുതുക്കിയ ടെയിൽലാമ്പുകൾ എന്നിവ വാഹനത്തിന്റെ ടീസറുകൾ വെളിപ്പെടുത്തുന്നു. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 10 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും ഇൻ്റീരിയറിൽ പ്രശംസനീയമാകും.
ആഗോളതലത്തിൽ, 110 bhp പവർ പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.0 ലിറ്റർ പെട്രോൾ, 150 bhp പവർ നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 115 bhp പവർ നൽകുന്ന 2.0 ലിറ്റർ ഡീസൽ ഓപ്ഷനുകൾ വന്നേക്കാം.

കൂടാതെ 245 bhp കരുത്ത് സൃഷ്ടിക്കുന്ന 1.4 ലിറ്റർ പ്ലഗ് ഇൻ- ഹൈബ്രിഡിലും 245 bhp പവറുമായി വരുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ വിവിധ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. ഉയർന്ന ട്രിമുകളിൽ AWD സിസ്റ്റം മാത്രം ഫീച്ചർ ചെയ്തേക്കാം.


Click it and Unblock the Notifications








