കുറഞ്ഞ വിലയില്‍ എസ്‌യുവി നല്‍കാന്‍ സ്‌കോഡ! പയറ്റാന്‍ പോകുന്നത് ഈ തന്ത്രം
ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ വളരെ കൊല്ലങ്ങളായി ഇന്ത്യന്‍ വിപണിയിലുണ്ടെങ്കിലും ഇന്ത്യ 2.0 പദ്ധതിയാണ് അവരുടെ തലവര മാറ്റിയത്. സ്‌കോഡ ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്ന കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയും സ്ലാവിയ സെഡാനും മികച്ച വില്‍പ്പനയാണ് നേടിക്കൊടുക്കുന്നത്. ഇതോടെ പുതിയ ഇന്ത്യ 2.5 പദ്ധതി നടപ്പാക്കാനിരിക്കുകയാണ് ബ്രാന്‍ഡ്.
മോഡല്‍ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്‌കോഡ പുതുതായി ഒരു കോംപാക്ട് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ആഭ്യന്തര വില്‍പ്പനക്കൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ എസ്‌യുവി മറ്റ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യും. വമ്പിച്ച വളര്‍ച്ച നേടുന്നതിനൊപ്പം കിട മത്സരത്തിനും സാക്ഷിയാകുന്ന സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലേക്കാണ് പുതിയ സ്‌കോഡ എസ്‌യുവി പ്രവേശിക്കുക.

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ശക്തരായ എതിരാളികള്‍ക്കിടയിലേക്കായിരിക്കും പുതിയ മോഡല്‍ പോരാടാന്‍ ഇറങ്ങേണ്ടത്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ സെഗ്‌മെന്റ് അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഫലം അനുഭവിച്ചറിയാനാണ് സ്‌കോഡ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ സെഗ്‌മെന്റിലെ അതികായന്‍മാരോട് മുട്ടിനില്‍ക്കാനായി മത്സരാധിഷ്ഠിതമായ വിലനിര്‍ണയമാണ് സ്‌കോഡ ഉദ്ദേശിക്കുന്നത്.
ഇതിനായി സ്‌കോഡ വലിയ തോതിലുള്ള പ്രാദേശികവല്‍ക്കരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം നാല് മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് ലഭ്യമായ നികുതി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നതോടെ ഇത് സാധ്യമാകുമെന്നാണ് സ്‌കോഡയുടെ പ്രതീക്ഷ. 'ഇന്ത്യ 2.0 വഴി ഏകദേശം 90 ശതമാനം പ്രാദേശികവല്‍ക്കരണം കൈവരിച്ചുവെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അതാണ് ഇന്ത്യ 2.5-നും ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്' സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ പിയൂഷ് അറോറ ഒരു പ്രസിദ്ധീകരണത്തോട് വ്യക്തമാക്കി.

ഈ പുതിയ കോംപാക്റ്റ് എസ്‌യുവി പുതിയ ഇന്ത്യ 2.5 പദ്ധതിക്ക് കീഴില്‍ സ്‌കോഡ അവതരിപ്പിക്കുന്ന ആദ്യ കാര്‍ മോഡല്‍ ആയിരിക്കും. മാത്രമല്ല അതിന്റെ ആഗോള പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ എസ്‌യുവിയുമായിരിക്കും ഇത്. കുഷാഖ് പോലെയുള്ള വലിയ മോഡലുകളില്‍ നിന്നും കൂടുതല്‍ പാര്‍ട്‌സുകളും ഘടകഭാഗങ്ങളും ഈ മോഡല്‍ കടംകൊള്ളും. സീറ്റുകള്‍, സസ്‌പെന്‍ഷന്‍, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ ഉപകരണങ്ങള്‍ എന്നിവ പുതിയ കോംപാക്ട് എസ്‌യുവിയില്‍ കണ്ടാല്‍ അതിശയപ്പെടേണ്ട.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഇതിനോടകം പ്രാദേശികവല്‍ക്കരിച്ച 1.0 TSI, 1.5 TSI ടര്‍ബോ-പെട്രോള്‍ യൂണിറ്റുകള്‍ പുതിയ ഇന്ത്യ 2.5 മോഡലുകള്‍ക്ക് തുടിപ്പേകാനെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ 2.0 സെഗ്മെന്റില്‍, 1.5 ലിറ്ററിന് (ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍) നല്ല ഡിമാന്‍ഡുണ്ടെങ്കിലും സബ്-ഫോര്‍-മീറ്റര്‍ കോംപാക്റ്റ് സെഗ്മെന്റിന് ഇത് ശരിക്കും പ്രാവര്‍ത്തികമാണോ എന്ന കാര്യം പഠിച്ച് വരികയാണെന്നാണ് അറോറ സൂചിപ്പിക്കുന്നത്.

നീളം കണക്കിലെടുക്കുമ്പോള്‍ 1.0-ലിറ്റര്‍ TSI എഞ്ചിനുള്ള സ്‌കോഡയുടെ കോംപാക്റ്റ് എസ്‌യുവിക്ക് മാത്രമേ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളുമായി വരുന്ന മാരുതി സുസുക്കിയുടെ ജിംനി, ബ്രെസ എന്നിവക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. അതുകൊണ്ട് വരാന്‍ പോകുന്ന പുതിയ കോംപാക്ട് എസ്‌യുവിക്ക് 1.5 ലിറ്റര്‍ TSI എഞ്ചിന്‍ ലഭിക്കുമോയെന്ന കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന സ്‌കോഡ കോംപാക്റ്റ് എസ്‌യുവി ഒരു ആഗോള മോഡലായിരിക്കും. ഗ്രൂപ്പിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിനൊപ്പം MQB A0 പ്ലാറ്റ്‌ഫോമിന്റെ ആഗോള വികസന ചുമതല കൂടി സ്‌കോഡ ഓട്ടോ ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ കോംപാക്ട് എസ്‌യുവി മെക്‌സിക്കോ, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും വിയറ്റ്‌നാം പോലുള്ള ചില തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്കും കയറ്റുമതി ചെയ്യും.
കഴിഞ്ഞ ദിവസം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിക്ക് കയറ്റുമതി വിപണിയിലേക്ക് ഉയര്‍ന്ന് സംഭാവന നല്‍കാനുള്ള കഴിവിനെ കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ഈ എസ്‌യുവി 2025 ജനുവരിയോടെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും സ്‌കോഡ എസ്‌യുവി കൂടി വരുന്നതോടെ ബ്രെസയും നെക്‌സോണും ചേര്‍ന്ന് ഭരിക്കുന്ന സെഗ്‌മെന്റില്‍ മത്സരത്തിന് ചൂടേറും.


Click it and Unblock the Notifications








