ബ്രെസയും നെക്‌സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്‌കോഡ എസ്‌യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള കാര്‍ സെഗ്‌മെന്റാണ് സബ് 4 മീറ്റര്‍ എസ്‌യുവി. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് എന്നീ കാറുകളാണ് നിലവില്‍ ഈ വിഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇവിടെയുള്ള സാധ്യതകള്‍ കണ്ടറിഞ്ഞ് കൂടുതല്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുകയാണ്.

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ നിലവിലെ ജനപ്രിയ മോഡലുകളോട് മത്സരിക്കാന്‍ ഒരു പുത്തന്‍ കാര്‍ എത്താന്‍ പോകുകയാണ്. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡയാണ് പുതുതായി ഈ സെഗ്‌മെന്റില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങാന്‍ പോകുന്നത്. ഏതൊരു ഉല്‍പ്പന്നമായാലും അതിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ കാര്യത്തില്‍ സുപ്രധാനമാണ് പേര്. എന്നാല്‍ തങ്ങളുടെ പുതിയ സബ് കോംപാക്ട് എസ്‌യുവിക്ക് പേരിടാനുള്ള ധര്‍മം സ്‌കോഡ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നു.

skoda compact suv teaser

സ്‌കോഡ ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ വളരെ പോസിറ്റീവായാണ് ജനങ്ങള്‍ പ്രതികരിച്ചത്. പേരുകള്‍ നല്‍കാന്‍ ജനങ്ങള്‍ മത്സരിക്കുകയായിരുന്നു. പൊതുജനങ്ങള്‍ നിര്‍ദേശിച്ച നൂറുകണക്കിന് പേരുകളില്‍ നിന്ന് സ്‌കോഡ ഇപ്പോള്‍ 10 പേരുകള്‍ അടങ്ങുന്ന ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള ഒരു പേരായിരിക്കും പുതിയ എസ്‌യുവിക്ക് ചാര്‍ത്തി നല്‍കുക. കയാക്ക്, ക്ലിക്, കാര്‍മിക്, കൈക്, കോസ്മിക്, കൈറോക്ക്, കാരിക്ക്, ക്വിക്ക്, കൈമാക്, കൈലാക് എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ പേരുകള്‍.

ഇതില്‍ നിന്ന് ഒരു പേര് തിരഞ്ഞെടുത്ത് സ്‌കോഡയുടെ ഏറ്റവും പുതിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവിക്ക് നല്‍കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ച ഈ കാര്‍ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തും. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏപ്പോഴെങ്കിലും കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഈ എസ്‌യുവി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരീക്ഷണയോട്ടം നടത്തുന്നുണ്ട്.

skoda compact suv kwiq

മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ സ്‌കോഡയുടെ തുറുപ്പുചീട്ടായ കുഷാഖില്‍ നിന്നായിരിക്കും ഈ കോംപാക്ട് എസ്‌യുവി ഡിസൈന്‍ സൂചനകള്‍ കടംകൊള്ളുക. വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള സ്ലീക്കര്‍ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ റേഡിയേറ്റര്‍ ഗ്രില്‍, സക്വയര്‍ ടൈപ്പ് ഫ്രണ്ട് ബമ്പര്‍ എന്നിവയായിരിക്കും മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഇന്‍വെര്‍ട്ടഡ് 'L' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയിലുകള്‍, സ്‌റ്റോപ്പ് ലാമ്പോട് കൂടിയ എക്‌സ്റ്റന്‍ഡ് സ്‌റ്റോപ്പ് ലാമ്പുകള്‍ എന്നിവ എസ്‌യുവിയുടെ പിന്‍വശത്ത് സ്ഥാനം പിടിച്ചേക്കാം. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ നിലവിലെ സ്ലാവിയയ്ക്കും സ്‌കോഡ കുഷാക്കിനും കരുത്ത് പകരുന്ന അതേ 1.0 ലിറ്റര്‍ DSI പെട്രോള്‍ എഞ്ചിന്‍ തന്നെയാകും സ്‌കോഡയുടെ ഏറ്റവും പുതിയ സബ് 4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവിക്കും കരുത്ത് പകരുക.

skoda compact suv kylaq

പരമാവധി 114 bhp പവറും 178 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ വില്‍പ്പനക്കെത്തുന്ന കോംപാക്ട് എസ്‌യുവികള്‍ എല്ലാം തന്നെ നല്ല ഫീച്ചര്‍ റിച്ചായ ക്യാബിനുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ സ്‌കോഡ പിശുക്ക് കാണിച്ചേക്കില്ല.

മാത്രമല്ല സ്‌കോഡയുടെ പുതിയ MQB പ്ലാറ്റ്‌ഫോമില്‍ വരുന്ന കാറുകള്‍ എല്ലാം സേഫ്റ്റിയുടെ കാര്യത്തില്‍ വേറെ ലെവലാണ്. കുഷാഖും സ്ലാവിയയുമെല്ലാം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകളാണ്. രാജ്യത്തെ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ ഇതിനോടകം കടുത്ത മത്സരമാണ്.

skoda compact suv kariq

സ്‌കോഡയുടെ പുത്തന്‍ അവതാരം കൂടിയെത്തുന്നതോടെ പോരാട്ടം വേറെ ലെവലായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്‌കോഡ തയാറാക്കിയ 10 കാറുകളുടെ ചുരുക്കപ്പട്ടികയില്‍ ഏതെങ്കിലും പേര് നിങ്ങള്‍ക്ക് ഇഷടപ്പെട്ടോ. ഉത്തരം അതെ എന്നാണെങ്കില്‍ അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതും പറയാം.

More from DriveSpark

Article Published On: Wednesday, April 24, 2024, 11:30 [IST]
English summary
Upcoming skoda sub 4 meter suvs 10 shortlisted names are here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X