എല്ലാവർക്കും വേണ്ടത് ഇതിലുണ്ട്; കർവ്വിൽ ടാറ്റ നൽകുന്ന് എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ കണ്ടാൽ കണ്ണുതള്ളും

ഓഗസ്റ്റ് 7 -ന് കർവ്വിന്റെ അരങ്ങേറ്റത്തിന് ടാറ്റ തയ്യാറെടുത്തിരിക്കുകയാണ്, വരവിന്റെ തീയതികൾ അടുക്കുന്നതോടെ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മോഡലിന്റെ പ്രഖ്യാപനം മുതൽ തന്നെ ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് കർവ്വ്. 2023 ഓട്ടോ എക്സ്പോയിലും ടാറ്റയുടെ ശ്രദ്ധ കേന്ദ്രളിൽ ഒന്നായിരുന്നു ഇത്. വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾക്ക് ഒപ്പം ടാറ്റ മോട്ടോർസ് കർവ്വിനെ വാഗ്ദാനം ചെയ്യും എന്ന് അടുത്തിടെ പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ പവർട്രെയിൻ ഓപ്ഷനുകൾ ഏത് ഗിയർബോക്‌സിനൊപ്പം വരും എന്ന് അറിയാൻ ആകാംഷയുള്ളവർ തുടർന്നു വായിക്കുക.

ആറ് വ്യത്യസ്ത എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുമായാണ് ടാറ്റ മോട്ടോർസ് കർവ്വിനെ വാഗ്ദാനം ചെയ്യുന്നത്. എല്ലാത്തരം ആളുകൾക്കും തങ്ങളുടെ ആവശ്യകതയ്ക്ക് ഒത്തവണ്ണം എന്തെങ്കിലും ഉണ്ടാവും എന്ന് ഇത് ഉറപ്പാക്കും. ഈ ലിസ്റ്റിൽ രണ്ട് ഡീസൽ ഓപ്ഷനുകൾ, രണ്ട് പെട്രോൾ ഓപ്ഷനുകൾ, കൂടാതെ രണ്ട് ഇലക്ട്രിക് (ഇവി) വേരിയൻ്റുകൾ എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

Tata Curvv

1. ആറ് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.5 -ലിറ്റർ ഡീസൽ എഞ്ചിൻ: ഡീസൽ പവർപ്ലാൻ്റിൽ നിന്ന് തുടങ്ങിയാൽ, ടാറ്റ നെക്‌സോണിൽ നമ്മൾ ഇപ്പോൾ കാണുന്ന അതേ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും കർവ്വിലും ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. ഈ മോട്ടോർ പരമാവധി 115 PS കരുത്തും 260 Nm ടോർക്കും സൃഷ്ടിക്കും.

2. ഏഴ് -സ്പീഡ് ഡ്യുവൽ -ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ 1.5 -ലിറ്റർ ഡീസൽ എഞ്ചിൻ: അടുത്തതായി, ധാരാളം ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ടാറ്റ മോട്ടോർസ് ഏഴ്-സ്പീഡ് ഡ്യുവൽ- ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT) 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി വാഗ്ദാനം ചെയ്യും. ഡീസൽ സെഗ്‌മെൻ്റിൽ ഈ കോമ്പിനേഷൻ വളരെ അപൂർവമാണ് എന്നത് ശ്രദ്ധിക്കണം. സാധാരണയായി, ഡീസൽ എഞ്ചിനുകളിൽ, നാം നോർമൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടറുകളാണ് കാണുന്നത്.

Tata Curvv

3. ആറ് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ: ടാറ്റ കർവ്വ് കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്, ഡയറക്ട് ഇഞ്ചക്ഷനോടു കൂടിയ പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ആയിരിക്കും.

ഈ എൻജിൻ 125 PS മാക്സ് പവറും 225 Nm ടോർക്കും സൃഷ്ടിക്കും. ഈ പുതുതായി വികസിപ്പിച്ച TGDI എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നത് ആറ് -സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും. ഹൈവേകളിൽ കൂടുതലായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.

Tata Curvv

4. ഏഴ് -സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ: മാനുവൽ ഓപ്ഷന് പുറമേ, പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ഏഴ് -സ്പീഡ് DCT ഗിയർബോക്‌സ് സജ്ജീകരണം ലഭിക്കും. തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ആകർഷിക്കുന്നതിനാണ് ഈ കാര്യക്ഷമമായ എഞ്ചിൻ. DCT മൈലേജ് വർധിപ്പിക്കുമെന്നും സുഗമവും കൂടുതൽ പരിഷ്കൃതവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകും എന്നും ടാറ്റ പ്രതീക്ഷിക്കുന്നു.

5. സ്റ്റാൻഡേർഡ് റേഞ്ച് ടാറ്റ കർവ്വ് ഇവി: ടാറ്റ മോട്ടോർസ് ഓഗസ്റ്റ് 7 -ന് കർവ്വ് ഇവി അവതരിപ്പിക്കും. കർവ്വ് ICE -മോഡലിൻ്റെ ലോഞ്ച് വരും മാസങ്ങളിൽ ഇതിനെ പിന്തുടർന്നാവും. കർവ്വ് ഇവി പവർട്രെയിനുകളെ സംബന്ധിച്ചിടത്തോളം, ഇത് രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തേത് സ്റ്റാൻഡേർഡ് റേഞ്ച് ഇവി ആയിരിക്കും. എന്നാൽ നിലവിൽ സ്റ്റാൻഡേർഡ് റേഞ്ച് കർവ്വിൻ്റെ ബാറ്ററി പാക്കുകളും കണക്കാക്കിയ ഡ്രൈവിംഗ് റേഞ്ചും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എക്സ്റ്റെന്റഡ് റേഞ്ച് ടാറ്റ കർവ്വ് ഇവി: ദീർഘദൂര യാത്രകൾ ആഗ്രഹിക്കുന്ന ആളുകൾക്കായി, ടാറ്റ മോട്ടോർസ് കർവ്വ് ഇവിയുടെ എക്സ്റ്റെന്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ഈ വേരിയൻ്റ് നൽകും എന്ന് പ്രതീക്ഷിക്കുന്നു. 55.5 kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, സ്റ്റാൻഡേർഡ്-റേഞ്ച് മോഡൽ പോലെ, എക്സ്റ്റെന്റഡ്-റേഞ്ച് ഇവിയിലും ഒരു സിംഗിൾ-സ്പീഡ് ഓട്ടോമാറ്റിക് ഡ്രൈവാതും ഫീച്ചർ ചെയ്യുക.

More from DriveSpark

Article Published On: Friday, July 26, 2024, 14:38 [IST]
English summary
Upcoming tata curvv coupe suv engine and gearbox combinations revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X