'ആയിരം കോഴിക്ക് അര കാട'യൊക്കെ അവിടെ നിക്കട്ടെ; വരാനിരിക്കുന്ന ഈ ടാറ്റ പടയോടു മുട്ടാനാവുമോ മാരുതി ഇവിയ്ക്ക്?
ടാറ്റയുടെ ഏറ്റവും പുതിയ Acti.EV പ്യുവർ ഇലക്‌ട്രിക് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡൽ ടാറ്റ പഞ്ച് ഇവി ഇപ്പോൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്രയുമായുള്ള സംഭാഷണത്തിൽ, Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നാല് ഇവികൾ കൂടി ഉണ്ടാകുമെന്ന് ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു.
2025 അവസാനത്തോടെ ഇവ എല്ലാം കമ്പനി ലോഞ്ച് ചെയ്യും. നിലവിൽ ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയിൽ ഒന്നിലധികം മോഡലുകളുമായി ഷൈൻ ചെയ്യുന്നത് ടാറ്റ മോട്ടോർസ് തന്നെയാണ്. അതിനാൽ തന്നെ അടുത്തതായി എന്താണ് ടാറ്റയിൽ നിന്ന് വരാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം:

ടാറ്റ കർവ്വ് ഇവി: 2021 -ന് ശേഷം ടാറ്റയിൽ നിന്നുള്ള ആദ്യത്തെ ഓൾ ന്യൂ മോഡലാവും ഇത്. കർവ്വ് ഇവി ഒരു കൂപ്പെ സ്റ്റൈൽ കോംപാക്ട് എസ്‌യുവിയാണ്. ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ മോഡൽ നിരയിലെ നെക്‌സണിനും ഹാരിയർ എസ്‌യുവികൾക്കും ഇടയിൽ കർവ്വ് സ്ഥാനം പിടിക്കും.
2022 -ൽ ടാറ്റ ഇത് കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചിരുന്നു, അടുത്തിടെ വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾ പലതവണ പരീക്ഷണയോട്ടം നടത്തുന്നതും നാം കണ്ടെത്തിയിട്ടുണ്ട്. പഞ്ച് ഇവിയ്ക്കു പിന്നാലെ 2024 -ൽ തന്നെ കർവ്വ് ഇവി വിപണിയിൽ എത്തും. ഏകദേശം 20 ലക്ഷം രൂപയോളമാണ് ഇതിന്റെ പ്രാരംഭ വിലയായി പ്രതീക്ഷിക്കുന്നത്.

ടാറ്റ ഹാരിയർ ഇവി: ഒരുപക്ഷേ 2024 -ൽ ടാറ്റയിൽ നിന്നുള്ള ഏറ്റവും വലിയ പുതിയ ഇലക്ട്രിക് എസ്‌യുവി ഹാരിയർ മിഡ് സൈസ് എസ്‌യുവിയുടെ ഓൾ ഇലക്‌ട്രിക് പതിപ്പായിരിക്കും. വിൽപ്പനയ്‌ക്കെത്തുമ്പോൾ ഇത് ഒരു മുൻനിര ടാറ്റ ഇവിയായി മാറും, എന്നാൽ ഹാരിയർ ഇവിയെക്കുറിച്ചുള്ള ഏറ്റവും ആവേശകരമായ പ്രതീക്ഷകളിൽ ഒന്ന്, അത് ഓൾ വീൽ ഡ്രൈവ് പവർട്രെയിനുമായി എത്തും എന്നതാണ്.
2023 ഓട്ടോ എക്‌സ്‌പോയിൽ ഇതിനെ കൺസെപ്റ്റ് രൂപത്തിൽ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു, പുതിയ Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ഓഫറുകളിൽ ഒന്നായിരിക്കും ഇത്. ഏകദേശം 25 ലക്ഷം രൂപയോളം പ്രരംഭ എക്സ്-ഷോറൂം വിലയ്ക്ക് വാഹനം വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടാറ്റ സിയറ ഇവി: 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു കൺസെപ്‌റ്റായി പ്രദർശിപ്പിച്ച ഒരു ഓൾ ഇലക്‌ട്രിക് അവതാറിൽ ഐക്കണിക്ക് ടാറ്റ സിയേറ നെയിംപ്ലേറ്റ് തിരിച്ചെത്തിക്കാനാണ് കമ്പനി പദ്ധതി ഇടുന്നത്. പണ്ട് കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു കാർ മോഡലായിട്ടാണ് സിയറ എത്തിയത് എന്നാണ് ഞങ്ങളുടെ അഭിപ്രായം, എന്നാൽ ഇന്ന് കാലാനുസൃതമായിട്ടാണ് ഈ രണ്ടാം വരവ്.
ഒറിജിനൽ സിയറയുടെ ചില ഐക്കണിക് സ്‌റ്റൈലിംഗ് ഘടകങ്ങൾ ഇതിൽ അവതരിപ്പിക്കുകയും അത് ആധുനിക ടച്ച് & ഫിനിഷുമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. കർവ്വ് ഇവി പോലെയുള്ള മോഡലുകളുടെ ഒരു ലൈഫ്‌സ്റ്റൈൽ ബദലായിരിക്കും സിയറ ഇവി. 25 ലക്ഷം രൂപയിൽ എക്സ്-ഷോറൂം വില ആരംഭിച്ചേക്കാം. ഇവി 2025 -ൽ വിപണിയിൽ പ്രതീക്ഷിക്കാം.

ടാറ്റ ആൾട്രോസ് ഇവി: വരാനിരിക്കുന്ന ടാറ്റ ഇവികളിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന പ്രഖ്യാപനം ആൾട്രോസ് ഇവി ആയിരിക്കും. ക്ലോസ് ടു പ്രൊഡക്ഷൻ കൺസെപ്റ്റ് ഷോകേസിനും വിവിധ ടെസ്റ്റ് മോഡലുകൾ കണ്ടെത്തിയതിനും ശേഷം 2021 -ൽ വാഹനം ലോഞ്ച് ചെയ്യുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു, ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് ടാറ്റയുടെ പുതിയ ഇവി പ്ലാനിന്റെ ഭാഗമല്ലെന്ന ധാരണയിലായിരുന്നു ഞങ്ങൾ.
എന്നിരുന്നാലും, ഇപ്പോൾ Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആൾട്രോസ് ഇവി അടുത്ത വർഷം വരുമെന്ന് ഞങ്ങൾക്ക് ഇപ്പോൾ റിപ്പോർട്ട് ലഭിക്കുന്നു. ഇത് ആൾട്രോസ് ICE (ഇന്റേണൽ കംബഷൻ എഞ്ചിൻ) മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നോർമൽ മോഡലിന് 2024 -ൽ എപ്പോഴെങ്കിലും ഒരു പുതിയ ഡിസൈനും ധാരാളം ഫീച്ചർ അപ്‌ഡേറ്റുകളും ഉപയോഗിച്ച് ടാറ്റ ഒന്നു മുഖം മിനുക്കിയേക്കും എന്നും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








