ഫീച്ചർ റിച്ച് തന്നെ, പക്ഷേ ഏത് വേരിയന്റിൽ എന്തെല്ലാം? പഞ്ച് ഇവിയുടെ വേരിയന്റ് അനുസരിച്ചുള്ള ഫീച്ചർലിസ്റ്റ് ഇതാ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ പഞ്ച് ഇവിയുടെ ഔദ്യോഗിക ലോഞ്ചിനായി തയ്യാറെടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഫൈവ് ഡോർ ഇവിയായ ടിയാഗോ ഇവി ആണ് കമ്പനിയുടെ നിലവിലെ വിൽപ്പന ചാർട്ടുകളിൽ ഏറ്റവും ജനപ്രിയ ഓഫറായി നലകൊള്ളുന്നത്.
എന്നിരുന്നാലും, TPEM -ന്റെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലറാകാനുള്ള എല്ലാ ഗുണങ്ങളും പഞ്ച് ഇവിക്കുണ്ട് എന്ന് നിസംശയം പറയാം. വരാനിരിക്കുന്ന ഇവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ നമുക്ക് പരിശോധിക്കാം. ആദ്യമായി തന്നെ പഞ്ച് ഇവിയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചു എന്നത് സൂചിപ്പിച്ചേക്കാം.

കൂടാതെ ടാറ്റയുടെ സിസ്റ്റത്തിലെ ഒരു തകരാറ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വിലനിർണ്ണയങ്ങളും വെളിപ്പെടുത്തി. അതിനാൽ, പഞ്ച് ഇവിയുടെ വില 17 ലക്ഷം രൂപയിൽ താഴെയായിരിക്കും ആരംഭിക്കുക, ടോപ്പ്-സ്പെക്ക് വേരിയന്റുകളുടെ എക്സ്-ഷോറൂം വില 20 ലക്ഷം രൂപയോളം ഉയരും എന്നും പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ട്രിം ലെവലുകൾ അടിസ്ഥാനമാക്കി ചില പ്രധാന സവിശേഷതകൾ മാത്രമാണ് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്മാർട്ട്, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+ എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിൽ ടാറ്റ പഞ്ച് ഇവി വിൽപ്പനയ്ക്ക് എത്തും. ഈ ട്രിമ്മുകളിൽ LR (ലോംഗ് റേഞ്ച്) വേരിയന്റുകളിൽ ചെറിയ മാറ്റമുണ്ടാവും, സ്‌മാർട്ട്, സ്‌മാർട്ട്+ ട്രിമ്മുകൾ LR വേരിയന്റിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ ഒരു സൺറൂഫും 7.2 kW ചാർജറും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കും.

പഞ്ച് ഇവി LR മോഡൽ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് നോർമൽ പഞ്ചിൽ ടാറ്റ നൽകുന്ന വേരിയന്റ് നെയിമുകളായ അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+ ട്രിം ലെവലുകളുടെ ഓപ്ഷനുകൾ ലഭിക്കും. എന്നിരുന്നാലും, സ്‌മാർട്ട്, സ്‌മാർട്ട് + പതിപ്പുകൾ പ്രിസ്റ്റൈൻ വൈറ്റ് ഷേഡിൽ മാത്രമേ ലഭിക്കൂ. അഡ്വഞ്ചർ മുതൽ, സീവീഡ് ഡ്യുവൽ ടോൺ (DT), ഡേടോണ ഗ്രേ DT, ഫിയർലെസ് റെഡ് DT എന്നിവ നിർമ്മാതാക്കൾ കൂട്ടിച്ചേർക്കുന്നു.
എംപവേർഡ് ആൻഡ് എംപവേർഡ്+ ഒരു അധിക എംപവേർഡ് ഓക്സൈഡ് DT ഷേയ്ഡും നേടുന്നു. ബേസ് സ്മാർട്ട് ട്രിമ്മിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, DRL -കൾ, മൾട്ടി മോഡ് റീജൻ, ESC, ആറ് എയർബാഗുകൾ എന്നിവ ലഭിക്കുന്നു. അഡ്വഞ്ചർ ട്രിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ഫംഗ്‌ഷനോട് കൂടിയ എൽഇഡി ഫോഗ് ലൈറ്റുകൾ, ഹർമാന്റെ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർഡ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഓപ്‌ഷണൽ സൺറൂഫും വാഗ്ദാനം ചെയ്യുന്നു.

അഡ്വഞ്ചർ LR മോഡലിന് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ജുവൽഡ് കൺട്രോൾ നോബ് എന്നിവ പോലുള്ള അധിക ഫീച്ചറുകൾ ലഭിക്കുന്നു. അഡ്വഞ്ചർ ട്രിമ്മിൽ അലോയി വീലുകൾ ടാറ്റ നൽകിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ഇവ ലഭ്യമല്ല. അലോയി വീലുകളെക്കുറിച്ച് പറയുമ്പോൾ, എംപവേർഡ് ട്രിം ഇത് വാഗ്ദാനം ചെയ്യുന്നു.
16 ഇഞ്ച് വലിപ്പമുള്ള വീലിന് ഡയമണ്ട് കട്ട് ഫിനിഷ് ലഭിക്കും. ഇതുകൂടാതെ, എംപവേർഡ് പതിപ്പിന് ബിൽറ്റ് ഇൻ എയർ പ്യൂരിഫയർ, ഓട്ടോ ഫോൾഡിംഗ് ORVM, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹർമാന്റെ 10.2 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, SOS ഫംഗ്ഷൻ, ഓപ്ഷണൽ സൺറൂഫ് എന്നിവയും ലഭിക്കും.

ടോപ്പ് സ്പെക്ക് എംപവേർഡ്+ ട്രിമ്മിൽ പോലും സൺറൂഫ് ഒരു ഓപ്ഷനായി ടാറ്റ വാഗ്ദാനം ചെയ്യുന്നു. സമാനമായ സമീപനം കൂടുതൽ വാഹന നിർമ്മാതാക്കളും പിന്തുടരട്ടെ എന്ന് ഞങ്ങളുടെ ആഗ്രഹിക്കുന്നു. അവസാനമായി, ലെതറെറ്റ് സീറ്റുകൾ, 360 -ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആർക്കേഡ്.ഇവി ആപ്പ് സ്യൂട്ട്, വയർലെസ് ഫോൺ ചാർജർ, വലിയ 10.2 ഇഞ്ച് ഇൻസ്ട്രുമെന്റ് സ്‌ക്രീൻ എന്നിവ എംപവേർഡ്+ ട്രിം ചേർക്കുന്നു.
സ്മാർട്ട്+ ട്രിമ്മിന്റെ ഫീച്ചറുകൾ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാധാരണക്കാരിൽ പലരും ഉറ്റുനോക്കുന്നത് ഈ വേരിയന്റാവും. ഈ മാസം അവസാനത്തോടെ ഇവിയുടെ ലോഞ്ച് നടന്നേക്കും. എന്നിരുന്നാലും, കൃത്യമായ തീയതി ഇതുവരെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും പഞ്ച് ഇവിയുടെ വരവ് ഇലക്ട്രിക് കാർ സെഗ്മെന്റിൽ ടാറ്റയുടെ വിഹിതം മെച്ചപ്പെടുത്താൻ സഹായിക്കും.


Click it and Unblock the Notifications








