പോക്കറ്റ് കീറില്ലെന്ന് ഉറപ്പ്... മിനി ഫോർച്ച്യൂണർ ഈ വർഷം തന്നെ വാങ്ങാൻ പണം റെഡിയാക്കി വച്ചോളാൻ ടൊയോട്ട
ടൊയോട്ടയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ഫോർച്ച്യൂണർ, എന്നാൽ സാഘാരണക്കാരനെ സംബന്ധിച്ച് ഈ വാഹനം ഒരു സ്വപ്നമായി തുടരുകയാണ്. എന്നാൽ നിങ്ങളുടെ മാവും പൂക്കും. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ടൊയോട്ട ഉണ്ട് കൂടെ. പോക്കറ്റ് കീറില്ലെന്ന ഉറപ്പ് നൽകി കൊണ്ട് ടൊയോട്ട ഈ വർഷം തന്നെ മിനി ഫോർച്ച്യൂണർ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടൊയോട്ട എഫ്‌ജെ ക്രൂയിസർ എന്നോ ലാൻഡ് ക്രൂയിസർ എഫ്‌ജെ എന്നോ പേരോ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിലും ഇന്തോനേഷ്യയിലും വിൽപ്പനയ്‌ക്കെത്തിയ ടൊയോട്ട ഹൈലക്സ് ചാമ്പ് പിക്കപ്പ് ട്രക്കുമായി ഏകദേശം സാമ്യം ഉണ്ടാവാൻ സാധ്യതയുണ്ട്.ഹൈലക്സ് ചാമ്പ് പിക്കപ്പിന് നിലവിൽ ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള ഒരൊറ്റ ക്യാബിൻ ലേഔട്ടാണ് ലഭിക്കുന്നത്. എന്നിരുന്നാലും, പിക്കപ്പ് തികച്ചും ബേസ് ലെവലാണ് എന്ന് തോന്നുമെങ്കിലും, ബോക്‌സി ഡിസൈൻ മൊത്തത്തിൽ വളരെ റെട്രോ ആയി കാണാൻ സാധിക്കുന്നുണ്ട്.

എസ്‌യുവിയെ സംബന്ധിച്ചിടത്തോളം, ടൊയോട്ട കൂടുതൽ പ്രീമിയം ടച്ചുകളോടെ ബോക്‌സി, റെട്രോ ഡിസൈനാണ് തുടരുന്നത്, കൂടാതെ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി നോക്കിയാൽ 2,750 എംഎം വീൽബേസ് ഒരുപോലെയാണ്. അത് കൊണ്ട് തന്നെ രണ്ട്, മൂന്ന് വരി സീറ്റിംഗ് ലേഔട്ടുകൾ ലഭിക്കുമെന്ന കാര്യത്തിൽ ഏകദേശം ഉറപ്പ് ലഭിച്ചിട്ടുണ്ട്. മികച്ച മെറ്റീരിയൽ, വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, കൂടുതൽ ടെക്നോളജി തുടങ്ങിയ അപ്ഡേഷനുകൾ ഉള്ളിൽ ഉളളത് കൊണ്ട് ഈ ഡാഷ്ബോർഡ് തന്നെയായിരിക്കും പുതിയ മോഡലിനു ലഭിക്കുക.
പവർ ട്രെയിനിൻ്റെ കാര്യത്തിലേക്ക് വന്നാൽ IMV 0 പ്ലാറ്റ്‌ഫോമിൽ 2.4-ലിറ്റർ മുതൽ 2.8-ലിറ്റർ വരെയുള്ള ഡീസൽ എഞ്ചിനുകളും നിലവിൽ ഇന്ത്യയിൽ ഫോർച്യൂണറിൽ ലഭിക്കുന്ന 2.7-ലിറ്റർ പോലുള്ള പെട്രോൾ എഞ്ചിനുകളും ഉളളത് കൊണ്ട് തന്നെ ഈ എസ്‌യുവിക്ക് ഒന്നിലധികം പവർട്രെയിൻ ചോയ്‌സുകൾ നൽകാൻ സാധിക്കുന്നു എന്നത് ഒരു ഹൈലൈറ്റാണ് എങ്കിലും അത് കമ്പനിയുടെ തീരുമാനമാണല്ലോ.

രണ്ട് പതിറ്റാണ്ടായി IMV 0 പ്ലാറ്റ്‌ഫോമിൽ ടൊയോട്ട ജന മനസ് കീഴടക്കി മുന്നോട്ട് പോകുകയാണ്. അത് മാത്രമല്ല ഫോർച്ച്യൂണറിൻ്റെ വില 60 ലക്ഷം കടന്നതോടെ ഹൈക്രോസിനും ഫോർച്ച്യൂണറിനും ഇടയിൽ ഒരു മോഡൽ എത്തിക്കേണ്ടത് ബ്രാൻഡിൻ്റെ ഒരു അത്യാവശമായി മാറിയിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ, എന്നാൽ കമ്പനി തങ്ങളുടെ ലൈനപ്പിൽ എവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട്. കാര്യം മിനി ആണെന്ന് പറഞ്ഞാലും ടൊയോട്ട ആയത് കൊണ്ട് പ്രീമിയം ലെവലായത് കൊണ്ടും എന്തും സംഭവിക്കാം.
ഇതിന് ഒരു ഹൈബ്രിഡ് ഹൃദയവും ലഭിച്ചേക്കുമെന്ന് സംസാരമുണ്ട്. അടുത്തിടെ അവതരിപ്പിച്ച മാരുതി സുസുക്കി ജിംനി 5 ഡോറിനെതിരെയായിരിക്കും ഈ എസ്‌യുവി ഇന്ത്യയില്‍ മത്സരിക്കുക. ജിംനിക്കെതിരെയാണ് പോരാട്ടം എന്നതിനാല്‍ തന്നെ പരുക്കന്‍ ശൈലിയിലായിരിക്കും പുത്തന്‍ ടൊയോട്ട എസ്‌യുവിയുടെ രൂപകല്‍പ്പന. FJ എന്നത് ടൊയോട്ടയുടെ ചരിത്രത്തിലെ ഐതിഹാസിക നാമങ്ങളില്‍ ഒന്നാണ്. ഒരുവിധം എല്ലാ തലമുറകളിലും പെട്ട ലാന്‍ഡ് ക്രൂയിസറുകള്‍ ഈ ഐതിഹാസിക നാമം പേറിയിട്ടുണ്ട്.
1955-ല്‍ FJ20 മുതലാണ് ഈ മോണിക്കര്‍ ടെയോട്ട ഉപയോഗിച്ച് വന്നത്. 2006 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ വില്‍പ്പനയിലുണ്ടായിരുന്ന് റെട്രോ-സ്‌റ്റൈല്‍ 'FJ ക്രൂയിസറി'നായിരുന്നു അവസാനം FJ ലഭിച്ചത്. ഡിമാന്‍ഡ് കുറഞ്ഞതിനൊപ്പം കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങളും കൂടി ആയതോടെയാണ് FJ ക്രൂയിസര്‍ നിര്‍ത്തലാക്കിയത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഫ്-റോഡറുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ അഗ്രഗണ്യന്‍മാരായ ടൊയോട്ട കോംപാക്റ്റ് ലാന്‍ഡ് ക്രൂയിസറിന് FJ നാമം കൂടി ചേര്‍ത്ത് ആരാധകരുടെ വികാരമുണര്‍ത്തുമെന്നും വമ്പന്‍ വില്‍പ്പന നേടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഭാവിയില്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണത്തോടെ എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് പതിപ്പും കൊണ്ടുവരാന്‍ ടൊയോട്ടക്ക് പദ്ധതികളുണ്ട്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഫോര്‍ഡ് ബ്രോങ്കോ സ്പോര്‍ട്ടിനെയാകും ഇത് എതിരിടുക. ഇന്ത്യയിൽ എത്തിയാൽ നിങ്ങൾ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞങ്ങളുമായി പങ്കു വയ്ക്കുക, അതോടൊപ്പം തന്നെ എന്തൊക്കെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.


Click it and Unblock the Notifications








