കോമെറ്റിനെക്കാൾ ഇടമുള്ള ബജറ്റ് ഇവിയുമായി വിൻഫാസ്റ്റ്, ഒപ്പം 210 കി.മീ റേഞ്ചും; ഇത് മുതലാകുമോ?

ഇന്ത്യൻ ഇവി സെഗ്മെന്റ് വളരെ മികച്ച രീതിയിലുള്ള ഒരു വളർച്ചയാണ് കഴിഞ്ഞ കുറച്ച് നാളുകളാണ് കാഴ്ച്ചവെയ്ക്കുന്നത്. അതിനാൽ രാജ്യത്ത് ഇതിനോടകം വേരുകളുള്ള പരമ്പരാഗത വാഹന നിർമ്മാതാക്കളും ന്യൂ ജെൻ ബ്രാൻഡുകളും പല വിദേശ കമ്പനികളും എല്ലാം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ കണ്ണുനട്ടിരിക്കുകയാണ്. ഇവരുടെ അണിയറയിൽ പുത്തൻ മോഡലുകളുടെ വമ്പൻ നിര തന്നെയാണ് ഒരുങ്ങുന്നത്. എംജി, BYD എന്നിവ പോലെ ഒട്ടനവധി ബ്രാഡുകൾ തങ്ങളുടെ പല മോഡലുകൾക്കും ഇപ്പോൾ രാജ്യത്ത് പേറ്റന്റ് എടുത്തിരിക്കുകയാണ്.

ഇവരെ പോലെ തന്നെ ഇന്ത്യയ്ക്കായി ഊഴം കാത്തിരിക്കുന്ന ഒരു ബ്രാൻഡാണ് വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ്. അടുത്തിടെ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ VF 3 ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതകൾ വെളിപ്പെടുത്തി. ഇവിയുടെ ബുക്കിംഗ് ഈ മാസം ആദ്യം കമ്പനിയുടെ മാതൃരാജ്യത്ത് ഇതിനോടകം ആരംഭിച്ചു.

വെറും 66 മണിക്കൂറിനുള്ളിൽ 27,000 പ്രീ-ഓർഡറുകൾ വാഹനത്തിന് ലഭിച്ചതായി വിൻഫാസ്റ്റ് അവകാശപ്പെടുന്നു. രണ്ട് ഡോറുകളും, നാല് സീറ്റുകളുള്ള VF 3 കുഞ്ഞൻ ഇവിയ്ക്ക് 3,190 mm നീളവും 1,679 mm വീതിയും 1,622 mm ഉയരവും 2,075 mm വീൽബേസുമുണ്ട്. വലിപ്പത്തിൽ ഒതുക്കമുണ്ടെങ്കിലും, വിൻഫാസ്റ്റ് ഇതിനെ 'മിനി എസ്‌യുവി' എന്നാണ് വിളിക്കുന്നത്.

VF 3 -യ്ക്ക് ഇന്ത്യയിലെ ഏറ്റവും കുഞ്ഞൻ ഇവിയായ എംജി കോമെറ്റിനേക്കാൾ 216 mm നീളവും 174 mm വീതിയും ഉണ്ട്, എന്നാലും കോമെറ്റ് ഇവിയെക്കാൾ 18 mm ചെറുതാണ്. കൂടാതെ VF 3 -യ്ക്ക് 191 mm ഗ്രൗണ്ട് ക്ലിയറൻസും, ഓപ്ഷണൽ 16 ഇഞ്ച് അലോയി വീലുകളും ലഭിക്കുന്നുണ്ട്.

43.5 bhp മാക്സ് പവറും 110 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന റിയർ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് VF 3 -ക്ക് കരുത്ത് പകരുന്നത്. 5.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗത കൈവരിക്കാനാൻ ഈ ഇലക്ട്രിക് മിനി എസ്‌യുവിക്ക് കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു. 18.64 kWh ലിഥിയം അയൺ ബാറ്ററിയാണ് മോട്ടോറിന് പവർ നൽകുന്നത്.

സിംഗിൾ ചാർജിൽ 210 കിലോമീറ്റർ വരെ ഇതിന് സഞ്ചരിക്കാനാകും. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, ഇലക്ട്രിക് എസ്‌യുവിക്ക് വെറും 36 മിനിറ്റിനുള്ളിൽ 10 -ൽ നിന്ന് 70 ശതമാനം വരെ ചാർജ് കൈവരിക്കാനാവും. വിൻഫാസ്റ്റ് VF 3 -യുടെ വില മാതൃരാജ്യത്ത് VND 322 ദശലക്ഷമാണ്, ഇത് ഏകദേശം 10.54 ലക്ഷം രൂപയോളം വരും.

ബാറ്ററി പാക്ക് ഇല്ലാതെ കാറിന് 240 ദശലക്ഷം VND (7.86 ലക്ഷം രൂപ) വിലയ്ക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ബാറ്ററി പായ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കോംപാക്റ്റ് എസ്‌യുവി (VF E34), ക്രോസ്ഓവർ ഹാച്ച്ബാക്ക് (VF 5) എന്നീ രണ്ട് കംപ്ലീറ്റ്ലി ബിൽഡ് ഇൻ മോഡലുകളുമായി വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ ചുവടു വെയ്ക്കാൻ ഒരുങ്ങുകയാണ്.

VF 3-യുടെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ സ്ഥിരീകരണം ഒന്നും ഇല്ലെങ്കിലും, മോഡലിന്റെ രൂപകൽപ്പനയ്ക്ക് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ കമ്പനി പേറ്റന്റ് നേടിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചാൽ, അടുത്ത വർഷം എംജി മോട്ടോർ അവതരിപ്പിക്കും എന്ന് റിപ്പോർട്ട് ചെയ്ത വരാനിരിക്കുന്ന ബോജുൻ യെപ് അധിഷ്ഠിത ഇവിയ്ക്ക് VF 3 നേരിട്ടുള്ള എതിരാളിയാവും. എംജി കോമറ്റിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയ യെപ്പിന്, VF 3-ക്ക് സമാനമായ ഡിസൈൻ ശൈലിയും അളവുകളുമാണുള്ളത്.

More from DriveSpark

Article Published On: Monday, June 3, 2024, 20:17 [IST]
English summary
Upcoming vinfast vf3 electric suv specs revealed possibility for indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X