ഓട്ടോമാറ്റിക് ഇല്ലെന്ന കുറവും അങ്ങ് തീര്‍ത്തിട്ടുണ്ട്! സിട്രണ്‍ C3 ഇപ്പോള്‍ പഴയ ആളേയല്ല

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ തലവര മാറ്റാനായി ബസാള്‍ട്ട് എന്ന എസ്‌യുവി കൂപ്പെ കൊണ്ടുവന്ന സിട്രണ്‍ കാര്യങ്ങള്‍ അവിടെ കൊണ്ടൊന്നും അവസാനിപ്പിക്കുന്ന മട്ടല്ല. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് രണ്ട് വാഹനങ്ങളായ C3 ഹാച്ച്ബാക്കിനും (Citroen C3 ) C3 എയര്‍ക്രോസ് എസ്‌യുവിക്കും (Citroen C3 Aircross) കാര്യമായ അപ്‌ഡേറ്റുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. നിരവധി ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതിനൊപ്പം സിട്രണ്‍ C3 ഇപ്പോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ലഭ്യമാകുമെന്നതാണ് പ്രത്യേകത. അപ്‌ഡേറ്റകളെ കുറിച്ചും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂട്ടിച്ചേര്‍ത്തതിനെ കുറിച്ചും ചുവടെ വിശദമായി വായിക്കാം.

സിട്രണിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറാണ് C3. 2022-ല്‍ ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നമായാണ് ഇത് വിപണിയില്‍ എത്തിച്ചത്. സെഗ്‌മെന്റിലെ എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ കാറില്‍ ധാരാളം ഫീച്ചറുകളുടെ കുറവുണ്ടായിരുന്നു. ഇത് വില്‍പ്പനയെ ബാധിച്ചു. തുടക്കത്തില്‍ തരക്കേടില്ലാത്ത വില്‍പ്പനയുണ്ടായിരുന്നുവെങ്കിലും കാലക്രമേണ കച്ചവടം കുറഞ്ഞു. എസ്‌യുവികളോട് സാമ്യമുള്ള ലുക്ക് ഉണ്ടായിട്ടും ഇതിനെ ഹാച്ച്ബാക്ക് കാറായി മാര്‍ക്കറ്റ് ചെയ്തതും തിരിച്ചടിയായി.

citroen c3 front view

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസാള്‍ട്ട് എസ്‌യുവി കൂപ്പെയുടെ അവതരണ വേളയില്‍ സിട്രണ്‍ അപ്‌ഡേറ്റഡ് C3 ഹാച്ച്ബാക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭിച്ചിരിക്കുകയാണ്. C3 എയര്‍ക്രോസില്‍ നിന്ന് വ്യത്യസ്തമായി C3 ഹാച്ച്ബാക്കിന് ഇതുവരെ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, ടര്‍ബോ പെട്രോള്‍ പതിപ്പുകള്‍ക്കായി യഥാക്രമം 5 സ്പീഡ്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നല്‍കിയിരുന്നുള്ളൂ.

ഇപ്പോള്‍, മാനുവലിന് പുറമേ C3-യുടെ 1.2 ലിറ്റര്‍ ടര്‍ബോ വേരിയന്റ് 6് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റിനൊപ്പം തിരഞ്ഞെടുക്കാം.ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 109 bhp പവറും 205Nm ടോര്‍ക്കും നല്‍കുന്നു. അതേസമയം 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുമ്പോള്‍ 109 bhp പവറും 190 Nm ടോര്‍ക്കും നല്‍കും. എന്നാല്‍ C3 ഹാച്ചിന്റെ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

citroen c3

ബസാള്‍ട്ടില്‍ മാനുവല്‍-ഓട്ടോമാറ്റിക് വേരിയന്റുകള്‍ തമ്മില്‍ 1.4 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. അതേസമയം C3 എയ്‌ക്രോസില്‍ ഇത് 1.3 ലക്ഷമാണ്. C3 ഹാച്ച്ബാക്കിലേക്ക് വരുമ്പോള്‍ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തമ്മിലുള്ള വില വ്യത്യാസം ഏകദേശം 1.2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ടോപ്പ്-സ്‌പെക്ക് ഷൈന്‍ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. നിലവില്‍ 6.16 ലക്ഷം മുതല്‍ 9.42 ലക്ഷം രൂപ വരെയാണ് C3 ഹാച്ചിന്റെ വില പോകുന്നത്.

ലൈവ്, ഫീല്‍, ഷൈന്‍, ഷൈന്‍ വൈബ് പാക്ക്, ഷൈന്‍ ഡ്യുവല്‍ ടോണ്‍, ഷൈന്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക്, ഷൈന്‍ ടര്‍ബോ ഡ്യുവല്‍ ടോണ്‍, ഷൈന്‍ ഡ്യുവല്‍ ടോണ്‍ വൈബ് എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് 2024 സിട്രണ്‍ C3 വാഗ്ദാനം ചെയ്യുന്നത്.

ടോപ്പ് എന്‍ഡ് ഷൈന്‍ ഡ്യുവല്‍ ടോണ്‍ വൈബ് പായ്ക്കിന് ഇപ്പോള്‍ 30,000 രൂപ വില വര്‍ധിച്ചിട്ടുണ്ട്. C3 അതിന്റെ മുന്‍ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ നിലനിര്‍ത്തുന്നു.എന്നാല്‍ ഇപ്പോള്‍ ടോപ്പ്-സ്‌പെക്ക് ഷൈന്‍ ട്രിമ്മില്‍ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളുള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും അവതരിപ്പിച്ചിരിക്കുന്നു.

അകത്തളത്തിലേക്ക് കടന്നാല്‍ C3 ഹാച്ച്ബാക്കില്‍ ഇപ്പോള്‍ 7.0-ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയും ഷൈന്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും ഓഫര്‍ ചെയ്യുന്നു. കൂടാതെ, അപ്‌ഡേറ്റഡ് C3 ഹാച്ച്ബാക്കിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിമുതല്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ കൂടാതെ ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകള്‍ എന്നിവ ലഭിക്കും.

പുത്തന്‍ നവീകരണങ്ങള്‍ C3 ഹാച്ച്ബാക്കിനെ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ എതിരാളികളുമായി കട്ടക്ക് മുട്ടിനില്‍ക്കാന്‍ പ്രാപ്തമാക്കി. കുറവുകള്‍ നികത്തി പുത്തന്‍ ഫീച്ചറുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമടക്കം വാഗ്ദാനം ചെയ്യുന്നതിനാല്‍ C3 ഹാച്ച്ബാക്ക് വാങ്ങാനായി കൂടുതല്‍ ഉപഭോക്താക്കള്‍ ഈ ഉത്സവ സീസണില്‍ തങ്ങളുടെ ഷോറൂമിലെത്തുമെന്നാണ് സിട്രണിന്റെ പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, August 20, 2024, 10:34 [IST]
English summary
Updated citroen c3 now offers automatic transmission all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X