പുത്തൻ അപ്പ്ഡേറ്റിനൊപ്പം ക്യാബിൻ മെച്ചപ്പെടുത്തി മഹീന്ദ്ര ടാറ്റയെ വെല്ലുമോ? XUV400 പ്രോ vs നെക്സോൺ ഇവി

പുതിയ ക്യാബിൻ തീം, പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, നിരവധി പുതിയ സവിശേഷതകൾ എന്നിവയുമായി മഹീന്ദ്ര XUV400 ഇപ്പോൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ്ഡ് ടാറ്റ നെക്‌സോൺ ഇവിയുമായി മത്സരിക്കുന്നതിന് മഹീന്ദ്രയിൽ നിന്ന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പ്രതീക്ഷിച്ചതിന് പകരമായിട്ടാണ് ഈ അപ്‌ഡേറ്റ് വന്നത്. സമഗ്രമായ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോഴും അല്പം അകലെയാണെങ്കിലും, XUV400 ക്യാബിനിലെ മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്‌ത നെക്സോൺ ഇവിയുമായി ഏറ്റു മുട്ടാൻ പര്യാപ്തമാണോ? നമുക്ക് ഒന്നു പരിശോധിക്കാം.

ഡാഷ്‌ബോർഡ്: XUV400, നെക്സോൺ ഇവി എന്നിവ ഡ്യുവൽ ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാബിൻ തീമിലാണ് വരുന്നത്. എന്നിരുന്നാലും, ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും ടച്ച് ബേസ്ഡ് ക്ലൈമറ്റ് കൺട്രോൾ പാനലുമുള്ള പുതിയ സ്റ്റിയറിംഗ് വീൽ കാരണം നെക്‌സോൺ ഇവിയുടെ ക്യാബിൻ കൂടുതൽ ആധുനികമായി കാണപ്പെടുന്നു. കൂടാതെ, ബ്ലാക്ക് & ബ്ലൂ, ബ്ലാക്ക് & പർപ്പിൾ പോലുള്ള വകഭേദങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റ് നിരവധി തീമുകൾ നെക്‌സോൺ ഇവി വാഗ്ദാനം ചെയ്യുന്നു.

ക്യാബിനിൽ കേമനാണ്? XUV400 പ്രോ vs നെക്സോൺ ഇവി

മറുവശത്ത്, XUV400 -ക്ക് ഡാഷ്‌ബോർഡിൽ ഗ്ലോസ് ബ്ലാക്ക് എലമെന്റുകളും ചുറ്റും കോപ്പർ ഇൻസെർട്ടുകളും ലഭിക്കുന്നു, ഇത് വ്യക്തമായ ഒരു വ്യത്യാസം നൽകുന്നു. വാഹനത്തിന്റെ അപ്‌ഡേറ്റ് ചെയ്‌ത ക്ലൈമറ്റ് കണ്ട്രോൾ പാനൽ ഇപ്പോഴും ഫിസിക്കൽ ബട്ടണുകളുള്ള ഒരു യൂണിറ്റ് തന്നെയാണ് ഓഫർ ചെയ്യുന്നത്, കൂടാതെ ബ്ലാക്ക് & ബീജ് നിറത്തിലാണ് മറ്റൊരു ക്യാബിൻ തീമുള്ളത്.

ഡിസ്‌പ്ലേകൾ: ഇവിടെ നാം കംപയർ ചെയ്യുന്ന, രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെയും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഒരേ വലുപ്പത്തിലുള്ളതാണ്. രണ്ടും 10.25 ഇഞ്ച് യൂണിറ്റുകളിലാണ് വരുന്നത്, അവയ്ക്ക് നല്ല ഗ്രാഫിക്സും വ്യത്യസ്ത ഡ്രൈവ് മോഡുകൾക്കായി വ്യത്യസ്തമായ തീമുകളും ലഭിക്കും. കൂടാതെ ഡ്രൈവർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും കൺമുമ്പിൽ എത്തിക്കുന്നു.

ക്യാബിനിൽ കേമനാണ്? XUV400 പ്രോ vs നെക്സോൺ ഇവി

എന്നിരുന്നാലും, ഇൻഫോടെയിൻമെന്റ് സിസ്റ്റങ്ങളുടെ കാര്യത്തിൽ, നെക്‌സോൺ ഇവി അതിന്റെ 12.3 ഇഞ്ച് യൂണിറ്റുമായി ഒരു പടി മുന്നിലാണ്. ഈ ഡിസ്‌പ്ലേ പുതുക്കിയ XUV400 -യുടെ പുതിയ 10.25 ഇഞ്ച് ഡിസ്‌പ്ലേയേക്കാൾ വലുത് മാത്രമല്ല, കാർ ചാർജ് ചെയ്യുമ്പോൾ ടിവി ഷോകളോ സിനിമകളോ കാണാൻ യാത്രക്കാരെ അനുവദിക്കുന്ന Arcade.ev സമവിധാനത്ടൊതോപ്പം വരുന്നു.

സീറ്റുകൾ: രണ്ട് എസ്‌യുവികളുടെയും സീറ്റുകളിൽ ഒരു ചെറിയ വ്യത്യാസമുണ്ട്. രണ്ടും ലെതറെറ്റ് അപ്‌ഹോൾസ്റ്ററി വാഗ്ദാനം ചെയ്യുമ്പോൾ, നെക്‌സോൺ ഇവിയുടെ സീറ്റുകൾ ഡ്യുവൽ ടോൺ തീമിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, നെക്സോൺ ഇവിയുടെ ഫ്രണ്ട് സീറ്റുകൾ വെന്റിലേഷൻ ഫംഗ്ഷൻ വാഗ്ദാനം ചെയ്യുന്നു. XUV400 -യ്ക്ക് ഈ അപ്‌ഡേറ്റിനൊപ്പം, ലെതറെറ്റ് സീറ്റുകൾ ലഭിച്ചിട്ടുണ്ട്, പക്ഷേ അവ ഒരു സിംഗിൾ ടോൺ നിറത്തിൽ മാത്രമേ വരുന്നുള്ളൂ, വെന്റിലേഷൻ ഫംഗ്‌ഷൻ വാഗ്ദാനം ചെയ്യുന്നില്ല.

ക്യാബിനിൽ കേമനാണ്? XUV400 പ്രോ vs നെക്സോൺ ഇവി

ഫീച്ചറുകൾ: രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെയും മികച്ച ഫീച്ചറുകളുടെ ലിസ്റ്റ് തികച്ചും സമാനമാണ് എന്ന് തന്നെ പറയാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ എന്നിവയുമായാണ് ഇവ രണ്ടും എത്തുന്നത്. എന്നാൽ, വലിയ ടച്ച്‌സ്‌ക്രീൻ കൂടാതെ, നെക്‌സോൺ ഇവിക്ക് വെഹിക്കിൾ-ടു-വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ശേഷികളും ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

XUV400 -യ്ക്ക് നെക്‌സോൺ ഇവിക്ക് മുകളിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ ഫംഗ്ഷൻ മാത്രമേ ലഭിക്കൂ. XUV400 -ൽ മഹീന്ദ്ര പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ടെങ്കിലും, 2024 -ലെ ആധുനിക ഫീച്ചറുകളുടെ കാര്യത്തിൽ വാഹനം ഇപ്പോഴും നെക്സോൺ ഇവിയെക്കാൾ പിന്നിലാണ് എന്നതാണ് വാസ്തവം.

ക്യാബിനിൽ കേമനാണ്? XUV400 പ്രോ vs നെക്സോൺ ഇവി

വില: ഈ അപ്‌ഡേറ്റിലൂടെ, മഹീന്ദ്ര XUV400-യുടെ വിലകൾ കുറച്ചുകൂടി മത്സരാധിഷ്ഠിതമായി, ഇപ്പോൾ 15.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയായി. മറുവശത്ത്, ടാറ്റ നെക്‌സോൺ ഇവിക്ക് ഇപ്പോഴും പ്രാരംഭ വില 14.74 ലക്ഷം രൂപയാണ്, ഇത് 19.94 ലക്ഷം രൂപ വരെ ഉയരുന്നു. എന്നിരുന്നാലും, കൂടുതൽ മോഡേൺ ക്യാബിൻ, ഒന്നിലധികം ക്യാബിൻ തീമുകൾ, കൂടുതൽ സാങ്കേതിക സവിശേഷതകൾ എന്നിവ കാരണം നെക്സോൺ ഇവിയുടെ ഉയർന്ന വില ന്യായീകരിക്കപ്പെടുന്നു.

More from DriveSpark

Article Published On: Monday, January 15, 2024, 15:05 [IST]
English summary
Updated mahindra xuv 400 vs tata nexon vs cabins compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X