ഇവികളിലേക്കും ഹൈബ്രിഡിലേക്കും മാറുന്നവരുടെ എണ്ണം കൂടുന്നു; ICE എഞ്ചിൻ്റെ ഭാവി എന്ത്

ദില്ലിയിൽ വാഹനങ്ങളുടെ റീപ്ലേസ്‌മെന്റ് ഡിമാൻഡ് 30 ശതമാനം വർദ്ധിച്ചിരിക്കുകയാണ്. ഡീസലിൽ നിന്ന് സിഎൻജി, ഇലക്ട്രിക്, ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ പോലുള്ള പരിസ്ഥിതി സൗഹൃദ ഓപ്ഷനുകളിലേക്കുള്ള ആളുകളുടെ മാറ്റം വളരെ പ്രകടമാണ്. പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗത്തിന് പ്രാദേശിക അധികാരികൾ ഏർപ്പെടുത്തിയ ആവർത്തിച്ചുള്ള നിരോധനങ്ങൾക്കിടയിൽ, 2023-ൽ ദേശീയ തലസ്ഥാന മേഖലയിൽ കാർ വാങ്ങുന്നവരിൽ നാലിൽ ഒരാൾ പുതിയ വാഹനം വാങ്ങിയത് തങ്ങൾ ഓടിച്ചിരുന്ന വാഹനം വിറ്റതിന് ശേഷമാണ്.

ഒരുകാലത്ത് ബസുകളിലും ടാക്സികളിലും കൂടുതലായി ഉപയോഗിച്ചിരുന്ന CNG, ഇപ്പോൾ പുതിയ വാഹനങ്ങളുടെ വിൽപ്പനയിലെ 20.7 ശതമാനം ആണ്. പബ്ലിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇലക്ട്രിക് സെഗ്‌മെൻ്റിനെ മുന്നിൽ ഹൈബ്രിഡ് വാഹനങ്ങളുടെ ഡിമാൻ്റ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇവികളിലേക്കും ഹൈബ്രിഡിലേക്കും മാറുന്നവരുടെ എണ്ണം കൂടുന്നു

ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ എൻസിആറിൽ ഉയർന്ന റീപ്ലേസ്‌മെന്റ് ഡിമാൻ്റ് ഉണ്ടെന്നാണ് മാരുതി സുസുക്കിയുടെ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞത്. ആവശ്യത്തിനുളള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ലഭ്യമായിക്കഴിഞ്ഞാൽ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

നിലവിൽ, ഇന്ത്യൻ വിപണിയിൽ സ്ട്രോംഗ് ഹൈബിഡ് മോഡലുകളേക്കാൾ കൂടുതൽ ഇലക്ട്രിക് കാറുകൾക്കാണ് ലഭ്യതയുള്ളത്. ഉദാഹരണത്തിന് ഇപ്പോൾ 4 സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ 16 ഇവികൾ വിൽപ്പനയ്ക്ക് എത്തുന്നു. ഈ സാമ്പത്തിക വർഷം ജൂൺ പാദത്തിൽ, 14,400 യൂണിറ്റ് സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളെ അപേക്ഷിച്ച് 25,200 യൂണിറ്റുകൾ വിറ്റഴിച്ച് ഇലക്ട്രിക് കാറുകൾ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.

ഇവികളിലേക്കും ഹൈബ്രിഡിലേക്കും മാറുന്നവരുടെ എണ്ണം കൂടുന്നു

എന്നിരുന്നാലും, സെപ്തംബർ പാദത്തിൽ സ്ട്രോംഗ് ഹൈബ്രിഡുകൾ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ, ഇവികൾ 23,900 യൂണിറ്റ് വിറ്റഴിച്ചപ്പോൾ സ്ട്രോംഗ് ഹൈബ്രിഡുകളുടെ 22,000 യൂണിറ്റാണ് വിൽപ്പന നേടിയത്. അന്ന് മുതൽ, ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ തുടർച്ചയായി ഇലക്ട്രിക് കാറുകളെ വിൽപ്പനയുടെ കാര്യത്തിൽ മറികടക്കുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ വർധിച്ചുവരുന്ന ഡിമാൻഡിനെ സൂചിപ്പിക്കുന്നതിനാൽ ഇത് ഇന്ത്യൻ കാർ വിപണിയിലെ ഒരു വലിയ മാറ്റമാണ് എന്ന് നിസംശയം പറയാം.

ഇലക്ട്രിക് വാഹനങ്ങൾക്ക് 5.0 ശതമാനം ജിഎസ്ടി നിരക്കും ഹൈബ്രിഡുകളിൽ 43 ശതമാനം എക്സ്റ്റൻസീവ് നിരക്കും ഉണ്ടായിരുന്നിട്ടും, സ്ട്രോംഗ് ഹൈബ്രിഡുകൾ വാങ്ങുന്നത് ഇപ്പോഴും ചെലവ്കുറഞ്ഞതാണ്. സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇലക്ട്രിക് വാഹനങ്ങളേക്കാൾ താങ്ങാനാവുന്ന വിലയാണുള്ളത് എന്ന് നമുക്ക് ഒന്ന് താരതമ്യം ചെയ്താൽ മനസിലാവും.

ഇവികളിലേക്കും ഹൈബ്രിഡിലേക്കും മാറുന്നവരുടെ എണ്ണം കൂടുന്നു

സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെയാണ്. ഇന്ത്യ ഒരു പ്രൈസ് സെൻസിറ്റീവ് രാജ്യമാണ്, ഉപഭോക്താക്കൾ ഏറ്റവും താങ്ങാനാവുന്ന ബജറ്റിൽ ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറുകളും മൈലേജും ഉള്ള കാർ വാങ്ങാനാണ് ശ്രമിക്കുന്നത്. താരതമ്യേന കുറഞ്ഞ ഇനിഷ്യൽ കോസ്റ്റ് പോക്കറ്റ് ഫ്രണ്ട്ലിയുമാണ്.

ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന ഉയരുന്നതിന് പിന്നിലെ രണ്ടാമത്തെ കാരണം, അവ കൂടുതൽ ഫ്ലെക്സിബിളും സൗകര്യപ്രദവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു എന്നതാണ്. റേഞ്ച് ഉത്കണ്ഠയും ചാർജിംഗ് പോയിന്റുകൾ കണ്ടെത്താനും അവ ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പോലുള്ള ആശങ്കകളൊന്നും ഹൈബ്രിഡുകൾക്കില്ല. ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ പരിമിതമായേക്കാവുന്ന അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇത് കൂടുതൽ പ്രയോജനകരമാണ്.

ഇവികളിലേക്കും ഹൈബ്രിഡിലേക്കും മാറുന്നവരുടെ എണ്ണം കൂടുന്നു

നിലവിൽ ഇന്ത്യയിൽ, ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ വളരെ കുറവാണ്. മറുവശത്ത്, സ്ട്രോംഗ് ഹൈബ്രിഡുകളിൽ സെഡാനുകളും താങ്ങാനാവുന്ന എംപിവികളും കോംപാക്ട് എസ്‌യുവികളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്ട്രോംഗ് ഹൈബ്രിഡ് വാഹനം, തൊട്ടു പിന്നാലെ തന്നെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഉണ്ട്.

ഇന്ത്യൻ ഉപഭോക്താക്കൾ കുറഞ്ഞ അറ്റകുറ്റപ്പണികൾ ഉള്ള കാറുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നു എന്നത് വളരെ വ്യക്തമാണ്, സ്ട്രോംഗ് ഹൈബ്രിഡുകൾ ഈ ആവശ്യകത നിറവേറ്റുന്നു. ബാറ്ററി മാറ്റിസ്ഥാപിക്കാൻ/ റീപ്ലേസ് ചെയ്യാൻ ഗണ്യമായ ചെലവ് വരുത്തുന്ന ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് മൊത്തത്തിലുള്ള പവർട്രെയിൻ ചെലവ് കുറവാണ്. ഈ ഘടകം ഒരു മികച്ച റീ സെയിൽ വാല്യുവിലേക്ക് വൻതോതിൽ സംഭാവന ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, January 3, 2024, 16:20 [IST]
English summary
Vehicle replacement demand increasing in delhi details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X