ടാറ്റ കരുതിയിരുന്നോ... കുറഞ്ഞ വിലയുള്ള ഫോറിന്‍ ഇവികള്‍ ഏതാനും ആഴ്ചകള്‍ ഇന്ത്യന്‍ നിരത്തുകളില്‍!
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയില്‍ കണ്ണുവെച്ച് ഒത്തിരി വിദേശ ബ്രാന്‍ഡുകള്‍ തന്ത്രം മെനയുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇവി ബ്രാന്‍ഡുകളില്‍ ഒന്നാണ് വിന്‍ഫാസ്റ്റ്. വിയറ്റ്‌നാം ആസ്ഥാനമായുള്ള ബ്രാന്‍ഡ് ടെസ്‌ലയടക്കമുള്ള കമ്പനികളുമായാണ് കൊമ്പുകോര്‍ക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കേ അതിന് മുമ്പേ കളംനിറയാനുള്ള ഒരുക്കത്തിലാണ് വിന്‍ഫാസ്റ്റ്. ഇതിനായി കോടികള്‍ നിക്ഷേപിച്ച് വിന്‍ഫാസ്റ്റ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വാഹന നിര്‍മാണകേന്ദ്രം സ്ഥാപിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തറക്കല്ലിട്ട ഈ പ്ലാന്റ് ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഈ വര്‍ഷം ജനുവരിയിലാണ് തൂത്തുക്കുടിയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിന്‍ഫാസ്റ്റ് തമിഴ്‌നാട് സര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ടത്. 1.50 ലക്ഷം യൂണിറ്റ് ഇവികള്‍ പ്രതിവര്‍ഷം നിര്‍മിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ പ്ലാന്റാണ് തൂത്തുക്കുടിയില്‍ ഉയരുന്നത്. ഇന്ത്യന്‍ പ്രവേശനം അടയാളപ്പെടുത്താനായി വിന്‍ഫാസ്റ്റ് 2025 ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

വിയറ്റ്‌നാമീസ് വിപണിയില്‍ ഇവികള്‍ മാത്രമല്ല ഐസി എഞ്ചിന്‍ വാഹനങ്ങളും വിന്‍ഫാസ്റ്റ് വില്‍ക്കുന്നുണ്ട്. 2024 ഒക്‌ടോബറില്‍ മാത്രം കമ്പനി 11000 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു. ഈ കലണ്ടര്‍ വര്‍ഷം മൊത്തം 59000 ഇവികള്‍ വിതരണം ചെയ്തു. വിന്‍ഫാസ്റ്റിന്റെ VF3, VF5 വാഹനങ്ങള്‍ക്ക് കഴിഞ്ഞ മാസം മികച്ച വില്‍പ്പന നേടാനായി.
VF3-യുടെ 5000 യൂണിറ്റുകളും VF5-ന്റെ 5000 യൂണിറ്റുകളും വിറ്റുപോയി. വിയറ്റ്‌നാമീസ് വിപണിയില്‍ വിപ്ലവങ്ങള്‍ തീര്‍ക്കുന്ന വിന്‍ഫാസ്റ്റ് തങ്ങളുടെ ആഗോള വിപുലീകരണ തന്ത്രങ്ങളുടെ ഭാഗമായി ഇന്ത്യയിലും എത്താന്‍ പോകുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ആദ്യ ഘട്ടം. ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് തുടക്കത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തീരുവ കുറച്ച് കൊടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായാണ് അറിയാന്‍ കഴിയുന്നത്.

ജൂണില്‍ വിന്‍ഫാസ്റ്റിന്റെ VF e34 മോഡല്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു പരീക്ഷണയോട്ടം. ഇവി പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താകും വിന്‍ഫാസ്റ്റ് വില്‍ക്കുക. ടെസ്‌ലക്ക് മുമ്പേ വിപണി പിടിച്ചടക്കാനാണ് വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ അതില്‍ വില നിര്‍ണയവും വളരെ പ്രധാനപ്പെട്ട ഘടകമാണ്.
ടാറ്റ മോട്ടോര്‍സ്, എംജി പോലുള്ള കമ്പനികള്‍ ഇതിനോടകം തന്നെ കുറഞ്ഞ വിലയില്‍ ഇവികള്‍ പുറത്തിറക്കി വിപണിയില്‍ സ്വാധീനം നേടിയിട്ടുണ്ട്. മാത്രമല്ല മാരുതി സുസുക്കിയും ഹ്യുണ്ടായിയും അടുത്ത വര്‍ഷം ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. മാരുതിയുടെ ഇവിറ്റാരയും ഹ്യുണ്ടായി ക്രെറ്റ ഇവിയും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇലക്ട്രിക് കാറുകളാണ്. ഈ രണ്ട് മോഡലുകളും മിക്കവാറും ജനുവരിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഈ ഒരു സാഹചര്യത്തില്‍ വിന്‍ഫാസ്റ്റ് ഏതൊക്കെ കാറുകള്‍ ആദ്യം ഇന്ത്യയില്‍ എത്തിക്കുമെന്നും അവ ഏത് വിലയില്‍ വരുമെന്നതുമാണ് പ്രധാനം. കൂടുതല്‍ ബ്രാന്‍ഡുകള്‍ ഇവികള്‍ പുറത്തിറക്കാന്‍ തുടങ്ങിയാല്‍ അതിന്റെ മെച്ചം ഉപഭോക്താക്കള്‍ക്കാണ്. പ്രാദേശികമായി വാഹനങ്ങള്‍ നിര്‍മിക്കുന്നതോടെ ഉയര്‍ന്ന റേഞ്ചും ന്യൂജെന്‍ ഫീച്ചറുകളുമുള്ള ഇവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് മെച്ചം. അതിന് എത്ര നാള്‍ പിടിക്കുമെന്നതാണ് ചോദ്യം. അതുകൊണ്ട് വിന്‍ഫാസ്റ്റ് ഇന്ത്യക്കായി എന്താണ് കരുതി വെച്ചിരിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








