ടാറ്റ വേണ്ട, കുറഞ്ഞ വിലക്ക് ഫോറിന്‍ ഇവി വേണോ? ഏതാനും ദിവസം കൂടി കാത്തിരുന്നാല്‍ മതി

വിയറ്റ്‌നാം യുദ്ധത്തെ കുറിച്ച് നാം ചരിത്ര പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ടാകും. അടുത്ത കാലത്തായി വിയറ്റ്‌നാമിലേക്ക് മലയാളികള്‍ അടക്കം നിരവധി പേര്‍ വിനോദയാത്രയും പോകാറുണ്ട്. ചെരുപ്പുകള്‍ അടക്കം വിയറ്റ്‌നാമില്‍ നിര്‍മിച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാറുണ്ട്. ഇനി മുതല്‍ വിയറ്റ്‌നാമീസ് കാറുകളും ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാനാകും. പ്രമുഖ വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റാണ് അടുത്ത മാസം ഇന്ത്യയില്‍ എത്താന പോകുന്നത്. തമിഴ്‌നാട്ടില്‍ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെ 2025 ഓട്ടോ എക്‌സ്‌പോയിലൂടെ കമ്പനി ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവേശിക്കും. ഓട്ടോ എക്‌സ്‌പോയില്‍ വിന്‍ഫാസ്റ്റ് നമുക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് ചുവടെ വായിക്കാം.

രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിക്കൊണ്ടിരുന്ന ഓട്ടോ എക്‌സ്‌പോ 2025 മുതല്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുമായി ലയിപ്പിച്ചിരിക്കുകയാണ്. 2025 ജനുവരി 17 മുതല്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് എക്‌സിബിഷന്‍ അരങ്ങേറാന്‍ പോകുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറോഴ്‌സ് (SIAM) കഴിഞ്ഞ ദിവസം ഇവന്റില്‍ പങ്കെടുക്കുന്ന വാഹന നിര്‍മാതാക്കളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

vinfast vf 3

മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട, സ്‌കോഡ, ഫോക്സ്വാഗണ്‍, ഇസുസു, കിയ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എന്നീ ബ്രാന്‍ഡുകള്‍ എക്‌സ്‌പോയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. കൂടാതെ ആഡംബര കാര്‍ ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നിവയും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പമാണ് വിയറ്റ്‌നാമീസ് ഇവി ബ്രാന്‍ഡായ വിന്‍ഫാസ്റ്റും ഇവന്റിനെത്തുന്നത്.

ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പദ്ധതിയിടുന്ന വിന്‍ഫാസ്റ്റ് തങ്ങളുടെ മോഡല്‍ നിര പ്രദര്‍ശിപ്പിക്കും. VF e34 മുതല്‍ അതിന്റെ മുന്‍നിര Vf7 എസ്യുവി വരെയുള്ള മുഴുവന്‍ വാഹനങ്ങളും വിന്‍ഫാസ്റ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിന്‍ഫാസ്റ്റിന്റെ ഷോറൂമുകളുടെ ഉദ്ഘാടനവും വില്‍പ്പന പദ്ധതിയും ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

vinfast vf 3 side design

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന മറ്റൊരു ബ്രാന്‍ഡ് ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ആണ്. ചൈനീസ് കമ്പനിയായതിനാല്‍ തന്നെ BYD-ക്ക് ഇതുവരെ ഇന്ത്യയില്‍ വാഹന നിര്‍മാണശാല സ്ഥാപിക്കുന്നതിന് നയതന്ത്ര പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഷോറൂം ആരംഭിക്കാന്‍ പോകുന്ന രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റിന് ഈ തടസങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഇന്ത്യയില്‍ സമീപവര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്ന ഒന്നാണ് 17 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഇവികളുടെ സെഗ്‌മെന്റ്. ഇതിന്റെ ആദ്യ ഗുണഭോക്താക്കളില്‍ ഒരാളായിരിക്കും വിന്‍ഫാസ്റ്റ്. VF e34 ആയിരിക്കും കമ്പനി ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ മോഡല്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിന്‍ഫാസ്റ്റ VF e34 ഇലക്ട്രിക് ക്രോസ്ഓവര്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

vinfast vf e34

മുന്‍വശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 41.9kWh ബാറ്ററി പായ്ക്കാണ് VF e34 ഇവിക്ക് തുടിപ്പേകുന്നത്. 150 bhp പവറില്‍ പരമാവധി 242 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ് ഈ മോട്ടോര്‍. ഫുള്‍ചാര്‍ജില്‍ 318.6 കിലോമീറ്റര്‍ റേഞ്ചാണ് ഇവിക്ക് വിന്‍ഫാസ്റ്റ് പറയുന്നത്. ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കാറിന്റെ ബാറ്ററി 27 മിനിറ്റിനുള്ളില്‍ 10-70 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ക്രോം ഇന്‍സേര്‍ട്ടുകളും ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്പ്ലേകളുമുള്ള ക്യാബിന്‍ കാറിന് ലഭിക്കുമെന്ന് കരുതുന്നു. ലെവല്‍-2 ADAS, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള സവിശേഷതകളും വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറിന്റെ പ്രത്യേകതകളാകും. ഹൈലൈന്‍ ടിപിഎംഎസ്, കണക്റ്റഡ് കാര്‍ ടെക്നോളജി, 360-ഡിഗ്രി ക്യാമറ എന്നിങ്ങനെ ഒരു മോഡേണ്‍ ഇവിയില്‍ കാണുന്ന എല്ലസവിശേഷതകളും കാറില്‍ സജ്ജീകരിക്കും.

ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. മാരുതി ഇ വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ZS ഇവി, മഹീന്ദ്ര BE6, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി, ഹോണ്ട എലിവേറ്റ് അധിഷ്ഠിത ഇവി, സ്‌കോഡ കുഷാക്ക് ഇവി തുടങ്ങിയ കാറുകളുമായാണ് ഇത് മത്സരിക്കുക.

More from DriveSpark

Article Published On: Friday, December 27, 2024, 16:27 [IST]
English summary
Vietnamese ev maker vinfast set to make official debut in india at auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X