സേഫ്റ്റി വേറെ ലെവലാക്കുന്ന വിന്‍എഐ; വിപ്ലവാത്മകമായ സ്മാര്‍ട്‌മൊബിലിറ്റി സൊല്യൂഷന്‍സ് ഇപ്പോള്‍ അടുത്തറിയാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത സ്മാര്‍ട് മൊബിലിറ്റി സൊലൂഷന്‍സ് വികസിപ്പിക്കുന്ന കാര്യത്തില്‍ മുന്‍നിരക്കാരാണ് വിന്‍എഐ (VinAI). ഞങ്ങളുടെ അന്താരാഷ്ട്ര മാധ്യമമായ 'OneArabia' റിപ്പോര്‍ട്ട് അനുസരിച്ച് 2024 മാര്‍ച്ച് 14 മുതല്‍ 15 വരെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ നടക്കുന്ന CAEV 2024 എക്സ്പോയില്‍ കമ്പനിയുടെ ഇന്റീരിയര്‍സെന്‍സ്, സറൗണ്ട്‌സെന്‍സ് എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പോകുകയാണ്.
കര്‍ണാടക ട്രേഡ് പ്രൊമോഷന്‍ സെന്ററില്‍ നടക്കുന്ന എക്‌സ്‌പോയില്‍ വിന്‍എഐയൂടെ നൂതന സാങ്കേതികവിദ്യകള്‍ HB 102-103 നമ്പര്‍ ബൂത്തുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിന്‍എഐയുടെ ഈ നൂതന സാങ്കേതികവിദ്യകള്‍ അടുത്ത തലമുറ സ്മാര്‍ട്ട് മൊബിലിറ്റിയുടെ സുരക്ഷയുടെയും സൗകര്യത്തിന്റെയും മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുമെന്നാണ് പറയപ്പെടുന്നത്. എക്‌സ്‌പോയില്‍ സജ്ജീകരിച്ച വിന്‍എഐയുടെ ബൂത്തിലെത്തുന്ന ആളുകള്‍ക്ക് ടെക്‌നിക്കല്‍ സിമുലേഷന്‍ ഉപകരണങ്ങളിലൂടെ ഈ സാങ്കേതികവിദ്യകളുമായി നേരിട്ട് ഇടപഴകാനുള്ള ഒരു സവിശേഷ അവസരമാണ് കൈവന്നിരിക്കുന്നത്.

ഈ ഇന്ററാക്ടീവ് എക്‌സ്പീരിയന്‍സിലൂടെ സ്മാര്‍ട്ട് മൊബിലിറ്റിയുടെ ഉന്നമനത്തിനായി വിന്‍എഐ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന സംഭാവനകളെ കുറിച്ചുള്ള കൃത്യമായ ധാരണ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ നിരീക്ഷിക്കാനും ഉറപ്പാക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്‍-കാബിന്‍ സൊല്യൂഷനുകളുടെ ഒരു ശ്രേണിയാണ് ഇന്റീരിയര്‍സെന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്.
ഡ്രൈവര്‍ ആന്‍ഡ് ഒക്യുപന്റ്‌സ് മോണിറ്ററിംഗ് സിസ്റ്റം (DOMS), മിറര്‍ സെന്‍സ്, ഡ്രങ്ക് സെന്‍സ് എന്നിവ ഈ സ്യൂട്ടില്‍ ഉള്‍പ്പെടുന്നു. ഡ്രൈവറുടെ പെരുമാറ്റം തത്സമയം വിശകലനം ചെയ്യുന്നതിലൂടെ മയക്കം, ക്ഷീണം, ശ്രദ്ധ തെറ്റല്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമായുള്ള സമയബന്ധിതമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനാല്‍ തന്നെ DOMS ഇവയില്‍ എടുത്തുപറയേണ്ട സംഗതിയാണ്.

എഐ സാങ്കേതികവിദ്യയെ നിലവിലുള്ള ഇന്‍-കാര്‍ ക്യാമറ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഡ്രൈവറുടെ തലയുടെ സ്ഥാനത്തിനനുസരിച്ച് ഓട്ടോമാറ്റിക്കായി മിററുകള്‍ ക്രമീകരിക്കുന്നതിനാണ് മിറര്‍ സെന്‍സ്. CES 2024-ല്‍ വിന്‍എഐക്ക് ഇന്നൊവേഷന്‍ അവാര്‍ഡ് നേടിക്കൊടുത്ത ഫീച്ചറാണ് മിറര്‍ സെന്‍സ് എന്നത് പ്രത്യേകം എടുത്ത് പറയണം. ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നൂതന സവിശേഷതയാണ് ഡ്രങ്ക്‌സെന്‍സ്.
ഇലക്ട്രോണിക് സെന്‍സറുകളിലൂടെയും പെരുമാറ്റ വിശകലനത്തിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. അതിന്റെ കഴിവുകള്‍ ക്യാബിനപ്പുറത്തേക്ക് വ്യാപിപ്പിക്കുന്ന സറൗണ്ട്‌സെന്‍സ് വാഹനത്തിന് ചുറ്റുമുള്ള സമഗ്രമായ 360-ഡിഗ്രി കാഴ്ചയ്ക്കായി അഡ്വാന്‍സ്ഡ് സറൗണ്ട് വ്യൂ മോണിറ്ററിംഗ് (ASVM) പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ട്രാന്‍സ്പരെന്റ് കാര്‍ വ്യൂവിനായി ജെല്ലി വ്യൂ, പാര്‍ക്കിംഗ് സ്പേസ് ഓട്ടോമാറ്റിക്കായി മനസ്സിലാക്കാനായി ഹോംസോണ്‍ പാര്‍ക്കിംഗ്, സുഗമമായ ഓട്ടോ പാര്‍ക്കിങ്ങിന് ടച്ച്2പാര്‍ക്ക് എന്നിവയും ഈ സ്യൂട്ട് അവതരിപ്പിക്കുന്നു.
ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഇല്ലാതാക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവങ്ങള്‍ക്കായി സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഈ ഫീച്ചറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയാണ് വിന്‍എഐയെ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലെ മുന്‍നിരക്കാരായി വളര്‍ത്തിയത്. വിന്‍ഫാസ്റ്റിനെ കൂടാതെ മറ്റ് യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള വിവിധ ഇലക്ട്രിക് കാര്‍ മോഡലുകളിലേക്കും സംയോജിപ്പിക്കുക വഴി കമ്പനിയുടെ നൂതന സാങ്കേതികവിദ്യകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷയും ഡ്രൈവിംഗ് എക്‌സ്പീരിയന്‍സും മെച്ചപ്പെടുത്തുന്നു.
CAEV എക്സ്പോയില്‍ സ്മാര്‍ട് മൊബിലിറ്റി സൊലൂഷന്‍സ് പ്രദര്‍ശിപ്പിക്കുക വഴി വാഹനത്തിന്റെ പെര്‍ഫോമന്‍സും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ സമര്‍പ്പണത്തിന് അടിവരയിടുകയാണ് വിൻഎഐ. ഈ സാങ്കേതികവിദ്യകള്‍ കൂടുതല്‍ വാഹനങ്ങളുമായി സംയോജിപ്പിക്കപ്പെടുന്നതിനാല്‍ സ്മാര്‍ട്ട് മൊബിലിറ്റിയുടെ പരിണാമത്തിന് കാര്യമായ സംഭാവന നല്‍കാനുള്ള ശേഷി കൂടിയാണ് അവര്‍ പ്രകടമാക്കുന്നത്.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലെ പ്രത്യേക ആവശ്യങ്ങളും വെല്ലുവിളികളും നേരിടാന്‍ വിന്‍എഐയുടെ സ്മാര്‍ട്‌സൊല്യൂഷന്‍സിനെ പ്രാപ്തമാകുന്ന കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ താല്‍പര്യപ്പെടുന്ന വ്യക്തികള്‍ക്ക് കമ്പനിയുടെ വിദഗ്ധരുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്താനും അവസരമുണ്ട്. വിന്‍എഐയുടെ എക്‌സ്പര്‍ട്ടുകളുമായി കൂടിക്കാഴ്ച നടത്താനും കൂടുതല്‍ വിവരങ്ങള്‍ക്കുമായും കമ്പനിയെ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.


Click it and Unblock the Notifications








