ഇതോടെ ടാറ്റ, മഹീന്ദ്ര ഇവികൾ പ്രതിസന്ധിയിലാവുമോ? ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ

വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ്, 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ട് കംപ്ലീറ്റ്ലി ബിൽറ്റ് ഇംപോർട്ട് മോഡലുകളുമായിട്ടാവും ബ്രാൻഡ് എത്തുന്നത്. ഇതിൽ ഒരു കോംപാക്ട് എസ്‌യുവിയും ഒരും ക്രോസ്ഓവർ ഹാച്ച്ബാക്കും ഉണ്ടാവും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഇവി പോളിസിക്കായി ഇലക്ട്രിക് വാഹന സ്പെഷ്യലിസ്റ്റ് അപേക്ഷിക്കുമെന്നും കുറച്ച് മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിലൂടെ ഈ പുത്തൻ നയങ്ങൾ പ്രയോജനപ്പെടുത്തും എന്നും വൃത്തങ്ങൾ പറയുന്നു. ആഗോളതലത്തിലുള്ള ബ്രാൻഡിൻ്റെ ആറ് ശക്തമായ ഇവി മോഡൽ നിരയിൽ നിന്ന് VF e34, VF 5 ഇവികളാവും ഇന്ത്യയിലേക്ക് അധികം താമസിയാതെ എത്തിയേക്കാവുന്ന രണ്ട് സാധ്യതയുള്ള മോഡലുകൾ എന്നാണ് റിപ്പോർട്ട്.

ഇറക്കുമതി ചെയ്യുകയാണ് എങ്കിലും, ഇവയ്ക്ക് വളരെ കോംപറ്റീറ്റീവായ വിലനിർണ്ണയം നൽകാനാണ് സാധ്യത. ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇവി മോഡൽ നിര മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്തും.

VF 5 പ്ലസ് എന്ന പേരിലും വിൽക്കപ്പെടുന്ന, ഈ ചെറിയ ഇലക്ട്രിക് എസ്‌യുവി ടാറ്റ നെക്‌സോൺ ഇവിയെക്കാൾ വലുപ്പത്തിൽ അല്പം ചെറുതാണ്, എന്നാൽ 37.23 kWh ബാറ്ററി പായ്ക്കുമായി ഒരൊറ്റ ചാർജിൽ 326 കിലോമീറ്റർ NEDC സർട്ടിഫൈഡ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

കോംപാക്ട് ഇവിക്ക് 136 bhp മാക്സ് പവറും, 135 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറുണ്ട്. ഇത് ഫ്രണ്ട് വീലുകൾക്ക് പവർ നൽകുന്നു. ഈ മോട്ടോറിനാ 1,360 കിലോഗ്രാം ഭാരമുള്ള ഈ കാറിനെ 10.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ, വിൻഫാസ്റ്റ് VF 5 -ന് മത്സരാധിഷ്ഠിത വില ലഭിക്കും എന്ന് പ്രതീക്ഷിക്കാം, അതായത് നെക്സോൺ ഇവിയുടെ 14.49 ലക്ഷം മുതൽ 19.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഏറെ കുറെ അടുത്ത് തന്നെ ഇതിന്റെയും വില വരും എന്ന് കരുതാം.

VF 5 -ന്റെ വിദേശത്ത് വിൽപ്പനയ്ക്ക് എത്തുന്ന പതിപ്പിൽ 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ്, ആറ് എയർബാഗുകൾ, ADAS സാങ്കേതികവിദ്യ എന്നിവ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. വിൻഫാസ്റ്റിൻ്റെ VF e34 എന്നത്, എസ്‌യുവി ഡിസൈൻ ഘടകങ്ങളുള്ള ഒരു ഹൈ റൈഡിംഗ് ഹാച്ച്ബാക്കാണ്.

ഈ 4.3 മീറ്റർ നീളമുള്ള ക്രോസ്ഓവർ മോഡൽ വരാനിരിക്കുന്ന ടാറ്റ കർവ്വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതിയുടെ eVX എന്നിവയ്ക്ക് എതിരാളിയായിരിക്കാം. VF e34 -ന് 41.9 kWh ബാറ്ററി പായ്ക്കാണ് പവർ നൽകുന്നത്. 150 bhp മാക്സ് പവറും, 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ വരുന്നത്.

സിംഗിൾ ചാർജിൽ 318.6 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഹാച്ച്ബാക്കിൻ്റെ ഇൻ്റീരിയറിൽ ഒരു വലിയ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് വരുന്നു, ഡ്യുവൽ ടോൺ ബീജ് & ബ്ലാക്ക് ഫിനിഷ് ക്യാബിന് കൂടുതൽ പ്രീമിയം ഫീൽ നൽകുന്നു. വിൻഫാസ്റ്റ് VF e34 ലോഞ്ച് ചെയ്യുമ്പോൾ 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

വാഹനങ്ങൾ CBU റൂട്ട് വഴി ഇറക്കുമതി ചെയ്യാനാണ് പ്രാരംഭ പദ്ധതിയെങ്കിലും, അത് പതുക്കെ പ്രാദേശികവൽക്കരിക്കാനാണ് കമ്പനിയുടെ പ്ലാൻ. ഇന്ത്യയിൽ പ്രാദേശികവൽക്കരണം ആരംഭിച്ചാൽ ഇന്തോനേഷ്യയിലെ പ്ലാൻ്റിൽ നിന്ന് നിർമ്മാതാക്കൾ ബാറ്ററി ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. കമ്പനി നിലവിൽ വിപണി തന്ത്രങ്ങളും, ഡീലർഷിപ്പ് ശൃംഘലയും സജ്ജീകരിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു.

More from DriveSpark

Article Published On: Tuesday, April 16, 2024, 12:16 [IST]
English summary
Vinfast ev maker to enter indian market wit vf 5 suv and vf e34 crossover models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X