ഇത്രക്ക് ഫാസ്റ്റാണെങ്കില്‍ ജയം വിന്‍ഫാസ്റ്റിന് തന്നെ! ടെസ്‌ല പുതിയ അടവുകൾ പഠിച്ചിട്ട് വരൂ...
ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ചലനങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്നവര്‍ക്ക് സുപരിചിതമായ ഒരു പേരായി മാറിയിരിക്കുകയാണ് വിന്‍ഫാസ്റ്റ്. വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast) ആഗോള വിപണിയില്‍ അമേരിക്കന്‍ ഭീമന്‍മാരായ ടെസ്‌ല ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) എന്നിവയുമായി ഏറ്റുമുട്ടുന്നു.
ഇതില്‍ BYD ഇതിനോടകം ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി ഈ വര്‍ഷം ഉണ്ടാകുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പേര് സൂചിപ്പിക്കും പോലെ വേഗത്തില്‍ വിജയിക്കാനുള്ള ശ്രമങ്ങളാണ് വിന്‍ഫാസ്റ്റ് നടത്തുന്നത്. ജനുവരിയില്‍ ഇവി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറുമായി ധാരാണാപത്രം ഒപ്പിട്ട വിന്‍ഫാസ്റ്റ് ഞായറാഴ്ച നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. തൂത്തുക്കുടിയിലാണ് വിന്‍ഫാസ്റ്റിന്റെ ഇവി പ്ലാന്റ് സ്ഥാപിക്കുന്നത്.

ഫെബ്രുവരി 25-ന് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങ് കൊങ്കേമമായി തന്നെ വിന്‍ഫാസ്റ്റ് ആഘോഷിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വിന്‍ഫാസ്റ്റിന്റെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയത്. തൂത്തുക്കുടിക്കടുത്ത് സില്ലാനത്തത്തിലാണ് വിന്‍ഫാസ്റ്റിന്റെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള സിപ്കോട്ട് കാമ്പസില്‍ 408 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കാന്‍ പോകുന്നത്.
16,000 കോടി രൂപയാണ് വിന്‍ഫാസ്റ്റ് മൊത്തത്തില്‍ തമിഴ്‌നാട്ടില്‍ നിക്ഷേപിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ 4,000 കോടി രൂപയായിരിക്കും നിക്ഷേപിക്കുക. പുത്തന്‍ ഇവി നിര്‍മാണശാല സ്ഥാപിക്കുന്നതിലൂടെ 3500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. തുടക്കത്തില്‍ 1.50 ലക്ഷം ഇലക്ട്രിക് കാറുകളായിരിക്കും ഈ ഫാക്ടറിയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി. എന്നാല്‍ മൊത്തത്തില്‍ 16,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന പ്ലാന്‍് സ്ഥാപിക്കപ്പെടുന്നതോടെ 10,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കമെന്നാണ് കരുതപ്പെടുന്നത്.

തമിഴ്‌നാട് സംസ്ഥാനം ഇതിനോടകം രാജ്യത്തെ സുപ്രധാന ഓട്ടോ ഹബാണ്. സംസ്ഥാനത്തെ ചെന്നൈ, ഹൊസൂര്‍ എന്നിവടങ്ങളിലായി മുന്‍നിര വാഹന നിര്‍മാതാക്കളുടെ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ കൂടെ മറ്റൊരു നേട്ടമായിരിക്കുകയാണ് വിന്‍ഫാസ്റ്റിന്റെ തൂത്തുക്കുടിയിലെ ഫാക്ടറി. 2024 ജനുവരിയില്‍ ചെന്നൈയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ വെച്ചാണ് തമിഴ്നാട് സര്‍ക്കാരും വിന്‍ഫാസ്റ്റും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പരിപാടി കഴിഞ്ഞ് ഒരുമാസം പിന്നിട്ട് കഴിഞ്ഞ വേളയില്‍ ഫാക്ടറി നിര്‍മാണത്തിന് തറക്കല്ലിട്ടത്തോടെ വിന്‍ഫാസ്റ്റ് നീക്കങ്ങള്‍ വേഗതയിലാക്കിയതായി നമുക്ക് മനസ്സിലാക്കാം. 15 മാസത്തിനുള്ളില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതായത് 2025 മെയ് മാസത്തില്‍ തൂത്തുക്കുടി ഫാക്ടറിയില്‍ നിന്ന് ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാനുകള്‍. VF e-34 ഇലക്ട്രിക് കാര്‍ ആയിരിക്കും വിയറ്റ്‌നാമീസ് കമ്പനി ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവരിക.

തുടര്‍ന്ന് VF6, VF7 ഇലക്ട്രിക് കാറുകളും കൊണ്ടുവരും. ബ്രാന്‍ഡിന്റെ മോഡല്‍ നിരയിലുള്ള വലിയ എസ്‌യുവികളാണിത്. VF3, VF4 എന്നീ ചെറിയ ഇലക്ട്രിക് കാറുകും കമ്പനി ഇന്ത്യയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. തൂത്തുക്കുടിയില്‍ ഒരുങ്ങുന്ന പുത്തന്‍ പ്ലാന്റ് വിന്‍ഫാസ്റ്റിന്റെ ഇന്ത്യന്‍ വിപണിയിലെ വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല ദക്ഷിണേഷ്യന്‍, പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള കയറ്റുമതിക്കും ഉപകരിക്കും.
മാത്രമല്ല ഇത് രാജ്യത്തെ ഹരിത ഗതാഗത വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഗതാഗത മേഖലയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ കാറുകളില്‍ 30 ശതമാനവും ഇലക്ട്രിക് ആക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് ലോകത്തെ മുന്‍നിര ഇവി നിര്‍മാതാക്കളെയെല്ലാം സര്‍ക്കാറുകള്‍ സ്വാഗതം ചെയ്യുകയാണ്. അമേരിക്കന്‍ ഭീമന്‍മാരായ ടെസ്‌ലി ഇന്ത്യയിലേക്ക് വരാന്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇവികള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാനായി ടെസ്‌ല കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ കുറയ്്ക്കുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്രം പറഞ്ഞതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ വിന്‍ഫാസ്റ്റ് കേന്ദ്രത്തോട് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഏതായാലും വിന്‍ഫാസ്റ്റിന്റെ വരവ് രാജ്യത്തെ ഇവി വിപണിക്ക് പുറത്തന്‍ ഉണര്‍വാകും. ഇനി വിറ്റ്‌നാമീസ് ഇലക്ട്രിക് കാറുകളുടെ ലോഞ്ചിനായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കും.


Click it and Unblock the Notifications








