വിന്‍ഫാസ്റ്റ് ഇവികള്‍ വേഗത്തില്‍ ഇങ്ങെത്തും! പ്ലാന്റ് തുറക്കാന്‍ കാത്തുനില്‍ക്കില്ല, പരീക്ഷണം തകൃതി

പ്രമുഖ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാൻ പോകുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഇവി നിര്‍മാണ പ്ലാന്റിന് തറക്കല്ലിട്ടിരുന്നു. ഇവിടെ ഉല്‍പാദനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ വിന്‍ഫാസ്റ്റ് ഉദ്ദേശിക്കുന്നു. കമ്പനി തുടക്കത്തില്‍ അതിന്റെ ചില ഇലക്ട്രിക് കാര്‍ മോഡലുകള്‍ സിബിയു യൂണിറ്റുകളായി രാജ്യത്ത് അവതരിപ്പിക്കും. അതിന്റെ മുന്നോടിയായി വിന്‍ഫാസ്റ്റിന്റെ ചില കാറുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുകയാണ്. അവ ഏതൊക്കെ കാറുകളാണെന്നും ഇന്ത്യയില്‍ എത്തുമ്പോള്‍ അവയില്‍ എന്തൊക്കെ പ്രതീക്ഷിക്കാമെന്നും നമുക്ക് നോക്കാം.

തമിഴ്നാട്ടിലെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ അവിടെ നിര്‍മ്മിച്ച വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കും. അതിന് മുമ്പ് മാര്‍ക്കറ്റില്‍ സാന്നിധ്യമറിയിക്കാനാണ് വിന്‍ഫാസ്റ്റ് ഇപ്പോള്‍ കാറുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. പൂര്‍ണമായി മറച്ചിരിക്കുന്ന രീതിയിലായിരുന്ന കാറുകളുടെ ടെസ്റ്റിംഗ്. നിലവില്‍ വിന്‍ഫാസ്റ്റ് VF e34 മോഡലാണ് പരീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയില്‍ വെച്ച് വാഹനപ്രേമിയായ അവിനാഷ് അനുഷെയാണ് ഈ കാര്‍ ക്യാമറയില്‍ പകര്‍ത്തിയത്.

vinfast vf e34 spied in india

വിന്‍ഫാസ്റ്റ് VF e34 മോഡല്‍ പൂര്‍മായും മറച്ചിരിക്കുന്ന രീതിയില്‍ ആയതിനാല്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിയില്ല. എന്നിരുന്നാലും കാറിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ മാത്രമാണ് ഇതുവരെ വെളിപ്പെടുത്തിയിരിക്കുന്നത്. വിയറ്റ്നാമില്‍ വില്‍പ്പനക്കെത്തുന്ന VF e34 മോഡലുമായി ഇതിന് വളരെ സാമ്യമുണ്ടെന്ന് സ്പൈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. സ്റ്റൈലിഷ് എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് വിയറ്റ്നാം സ്പെട്ട് VF e34 മോഡലിന് വെളിച്ചം പകരുന്നത്.

ഇന്ത്യ സ്പെക്കിനും ഇത് തന്നെ ലഭിച്ചേക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായി എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബൂമറാംഗ് ശൈലിയിലുള്ള ഫോഗ് ലാമ്പ്, ആകര്‍ഷകമായ ബമ്പര്‍ എന്നിവ ലഭിക്കുന്നു. ബോഡി ക്ലാഡിംഗ്, 5-സ്പോക്ക് അലോയ് വീലുകള്‍, ബോഡി-നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ക്രോം ട്രിം ചെയ്ത വിന്‍ഡോ, ബോഡി-നിറമുള്ള പില്ലറുകള്‍ എന്നിവയാണ് കാറിന്റെ വശങ്ങളിലെ ആകര്‍ഷണം ഉയര്‍ത്തുന്നത്. ഒആവിഎമ്മുകളിലെ ക്യാമറ കാറില്‍ 360-ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് ഫീച്ചറുമുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

vinfast vf e34 spied in india

റാപ്പറൗണ്ട് കണക്ടഡ് എഡ്ജി ടെയില്‍ ലാമ്പായിരിക്കും പിന്‍വശത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇലക്ട്രിക് കാറിന്റെ അകത്തേക്ക് നോക്കിയാല്‍ 10 ഇഞ്ച് വെര്‍ട്ടിക്കലി പൊസിഷന്‍ഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 7 ഇഞ്ച് ഫുള്‍ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഗ്ദാനം ചെയ്യുന്നത്. ഫാബ്രിക് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, വൈ-ഫൈ കണക്റ്റിവിറ്റി, കീലെസ് എന്‍ട്രി, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ലഭിക്കുന്നു.

ഇതേ ഫീച്ചറുകള്‍ തന്നെ ഇന്ത്യയിലെത്താന്‍ പോകുന്ന കാറിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റെക്ഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, ടൈം ഫെന്‍സിംഗ്, റിമോട്ട് വെഹിക്കിള്‍ ലൊക്കേഷന്‍, ഇന്‍ട്രൂഷന്‍ അലെര്‍ട്ട്, സെല്‍ഫ് ഡയഗനോസിസ് എന്നീ ഫീച്ചറുകള്‍ വരുന്ന ADAS സ്യൂട്ടും കാറില്‍ ഓഫര്‍ ചെയ്തേക്കും.

vinfast vf e34 spied in india

41.9 kWh LFP ടൈപ്പ് ബാറ്ററി പായ്ക്കാണ് നിലവില്‍ വിയറ്റ്നാമില്‍ വില്‍ക്കുന്ന VF e34 ഇലക്ട്രിക് കാര്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. 150 hp പവറും 242 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഫ്രണ്ട് മൗണ്ടഡ് സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണ് കാറിന്റെ കരുത്ത്. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഈ ഇലക്ട്രിക് കാറില്‍ ലഭ്യമാണ്.

മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഈ ഇലക്ട്രിക് കാറിന്റെ ഉയര്‍ന്ന വേഗത. ഫുള്‍ ചാര്‍ജില്‍ 318.6 കിലോമീറ്റര്‍ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 27 മിനിറ്റ് സമയം കൊണ്ട് ബാറ്ററി 10 മുതല്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിന്‍ഫാസ്റ്റിന്റെ എന്‍ട്രി. പ്രാദേശികമായി വാഹനങ്ങള്‍ നിര്‍മിക്കുന്നതോടെ ഉയര്‍ന്ന റേഞ്ചും ന്യൂജെന്‍ ഫീച്ചറുകളുമുള്ള ഇവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് മെച്ചം. ഏതായാലും തമിഴ്നാട്ടിലെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും മുമ്പ് തന്നെ കാറുകള്‍ സിബിയു കിറ്റുകളാക്കി എത്തിച്ച് വിപണിയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനാണ് വിന്‍ഫാസ്റ്റിന്റെ ശ്രമം.

Image Courtesy: Avinash Anushe/Rushlane Spylane

More from DriveSpark

Article Published On: Monday, June 24, 2024, 11:11 [IST]
English summary
Vinfast vf e34 spotted testing in pune expected to come as cbu before local manufacturing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X