പഴയ വണ്ടി ഉപേക്ഷിക്കാം! ലാഭത്തില്‍ 5 സ്റ്റാര്‍ സേഫ്റ്റിയുള്ള കാറുകള്‍ തരാമെന്ന് ഫോക്‌സ്‌വാഗണ്‍
പ്രശസ്ത ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ നിലവില്‍ ഇന്ത്യയില്‍ മികച്ച വില്‍പ്പന ആസ്വദിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളെ കൂടുതലായി ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ 'മെഗാ എക്സ്ചേഞ്ച് കാര്‍ണിവല്‍ 2024' പ്രോഗ്രാമിന് തുടക്കം കുറിച്ചിരിക്കുകയാണ്. പരിമിതകാലത്തേക്ക് മാത്രമാണ് ഈ എക്‌ചേഞ്ച് മേളക്ക് സാധുതയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് ജൂലൈ മൂന്ന് മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ നിങ്ങളുടെ പഴയ കാര്‍ കൈമാറ്റം ചെയ്ത് പുത്തന്‍ ജര്‍മന്‍ കാറുകളുമായി വീട്ടിലേക്ക് പോകാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ ഓട്ടോഫെസ്റ്റ് മെഗാ എക്സ്ചേഞ്ച് കാര്‍ണിവല്‍ 2024 പ്രോഗ്രാമിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഓട്ടോഫെസ്റ്റ് മെഗാ എക്സ്ചേഞ്ച് കാര്‍ണിവലിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോക്സ്‌വാഗണ്‍ വാഹനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഒരുക്കുന്നത്. ഈ പരിമിതകാല പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കും. പുതിയ ഫോക്‌സ്‌വാഗണ്‍ മോഡലുകള്‍ വാങ്ങുന്നതിലുള്ള ഉപഭോക്തൃ താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ നിലവിലെ വാഹനങ്ങള്‍ക്ക് മികച്ച മൂല്യം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ഈ നീക്കം.

പുതിയ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനൊപ്പം ഫോക്‌സ്‌വാഗണ്‍ അതിന്റെ യൂസ്ഡ് കാര്‍ വില്‍പ്പന ബ്രാന്‍ഡിന്റെ റീബ്രാന്‍ഡിംഗും പ്രഖ്യാപിച്ചു. കമ്പനിയുടെ യൂസ്ഡ് കാര്‍ ബിസിനസിന്റെ പേര് ദാസ് വെല്‍റ്റ് ഓട്ടോ എന്നത് 'ഫോക്‌സ്‌വാഗണ്‍ സര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ്' എന്നാക്കി മാറ്റി. ബ്രാന്‍ഡിന്റെ കരുത്തും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിനാണ് റീബ്രാന്‍ഡിംഗ് നടത്തുന്നത്. ആദ്യത്തെ ഫോക്‌സ്‌വാഗണ്‍ പ്രീ ഓണ്‍ഡ് ഷോറൂം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആരംഭിച്ചു.
തങ്ങള്‍ക്ക് യൂസ്ഡ് കാര്‍ വില്‍പ്പനയിലും പുതിയ കാര്‍ വില്‍പ്പനയിലും മികച്ച വില്‍പ്പന സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പറയുന്നു. ബ്രാന്‍ഡിന്റെ യൂസ്ഡ് കാര്‍ സെഗ്മെന്റ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 10 മടങ്ങ് വില്‍പ്പന വളര്‍ച്ച കൈവരിച്ചതായാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. ഈ വളര്‍ച്ച ഫോക്‌സ്‌വാഗണിനെ രാജ്യത്തെ മുന്‍നിര യൂസ്ഡ് കാര്‍ കമ്പനികളിലൊന്നാക്കി മാറ്റി. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിഭാഗത്തിലൂടെ സ്വന്തം കാറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുമ്പോള്‍ തന്നെ മറ്റ് ബ്രാന്‍ഡുകളുടെ കാറുകളും വില്‍ക്കുന്നു.

യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് വളരുന്ന സാഹചര്യത്തിലാണ് ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുന്നതിനായി റീബ്രാന്‍ഡ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നു. നിലവിലുള്ള ഔട്ട്ലെറ്റുകളുടെ പേരുകള്‍ മാറ്റുന്നതോടൊപ്പം 'ഫോക്‌സ്‌വാഗണ്‍ സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ്' എന്ന പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കും.
നിലവില്‍ രാജ്യത്തുടനീളം സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഫോക്‌സ്‌വാഗണിന്റെ 139 ടച്ച് പോയിന്റുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇതില്‍ 36 എണ്ണം എക്സ്‌ക്ലൂസീവ് സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ഔട്ട്ലെറ്റുകളാണ്. ഘട്ടം ഘട്ടമായി ഈ ശൃംഖല വിപുലീകരിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിനായി 2025 മാര്‍ച്ചോടെ രാജ്യത്തെ പുതിയ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനാണ് പ്ലാന്‍. ടയര്‍ 2 നഗരങ്ങളില്‍ യൂസ്ഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായാണ് നീക്കം.
വിവിധ പരിശോധനകള്‍ നടത്തിയാണ് ഫോക്‌സ്‌വാഗണും യൂസ്ഡ് കാറുകള്‍ വില്‍പ്പന നടത്തുന്നത്. അതുകൊണ്ട് തന്നെ ബ്രാന്‍ഡിന്റെ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വ്യാപകമാകുന്ന മുറയ്ക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ ഇവിടേക്ക് എത്തിച്ചേരും. മാരുതി, ഹ്യുണ്ടായി, ടൊയോട്ട, കിയ എന്നീ കമ്പനികളെല്ലാം പുത്തന്‍ കാറുകള്‍ക്കൊപ്പം തന്നെ യൂസ്ഡ് കാര്‍ ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് പഴയ കാര്‍ വിറ്റ് ഫോക്‌സ്‌വാഗണിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








