5 സ്റ്റാര്‍ സേഫ്റ്റിയുള്ള ജര്‍മന്‍ കാറുകള്‍ 4.84 ലക്ഷം രൂപ വരെ കിഴിവ്! ഇനിയും എന്തിന് മടിച്ച് നില്‍ക്കണം
2024 കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. രാജ്യത്തെ പ്രമുഖ വാഹന ബ്രാന്‍ഡുകള്‍ ഇയര്‍ എന്‍ഡ്, ന്യൂ ഇയര്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടൈഗൂണ്‍ എസ്‌യുവി, വെര്‍ട്ടിസ്‌സ് സെഡാന്‍, ടിഗുവാന്‍ എസ്‌യുവി തുടങ്ങിയ വാഹനങ്ങള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍, ലോയല്‍റ്റി റിവാര്‍ഡുകള്‍ എന്നിവയുടെ രൂപത്തില്‍ കിടിലന്‍ ഓഫറുകള്‍ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നു. ഡിസംബറില്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ഈ ഡീലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ നമുക്ക് വിശദമായി നോക്കാം.
ആദ്യം ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ടൈഗൂണ്‍ തന്നെ എടുക്കാം. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 115hp, 1.0 TSI എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്ന MY2024 മോഡലില്‍ 2.11 ലക്ഷം രൂപ വരെ ലാഭിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതില്‍ 1.50 ലക്ഷം രൂപ വരെ വലിയ ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടുന്നു. കൂടുതല്‍ ശക്തമായ 150hp, 1.5 TSI എഞ്ചിന്‍ സജ്ജീകരിച്ചിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്.

ലോയല്‍റ്റി ബോണസുകള്‍ക്കൊപ്പം എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്നു. കൂടാതെ MY2023 മോഡലുകള്‍ വില 50,000 രൂപ വരെ കുറയുന്നു. 2024 ജൂണില്‍ കാറില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി കമ്പനി ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ട് എയര്‍ബാഗുകള്‍ ഘടിപ്പിച്ച പഴയ പതിപ്പുകള്‍ക്ക് 40,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു.
മിഡ്‌സൈസ് സെഡാനായ വെര്‍ട്ടിസില്‍ ടൈഗൂണിന് സമാനമായ കിഴിവുകള്‍ ലഭ്യമാണ്. സെഡാന്റെ 1.0 ലിറ്റര്‍ TSI വേരിയന്റുകള്‍ക്ക് 1.50 ലക്ഷം രൂപ വരെ കിഴിവ് ആസ്വദിക്കാം. എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ലോയല്‍റ്റി ബോണസും 1 ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. 1.5 ലിറ്റര്‍ എഞ്ചിന്‍ ഘടിപ്പിച്ച വെര്‍ട്ടിസിന്റെ MY2023 മോഡലുകള്‍ക്ക് 50,000 രൂപ കിഴിവുണ്ട്. രണ്ട് എയര്‍ബാഗുകള്‍ ഫീച്ചര്‍ ചെയ്യുന്ന പതിപ്പുകളില്‍ 40,000 രൂപ അധിക കിഴിവും നേടാനാകും.

ഈ മാസം ജര്‍മന്‍ ബ്രാന്‍ഡ് വമ്പന്‍ ഓഫറില്‍ വിലക്കുന്ന കാര്‍ മുന്‍നിര മോഡലായ ടിഗുവാനാണ്. ഈ കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ 4.90 ലക്ഷം രൂപ വരെ ലാഭിക്കാനാകും. 2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. MY2023 മോഡലുകള്‍ക്ക് 90,000 രൂപയില്‍ കൂടുതല്‍ വിലയുള്ള 4 വര്‍ഷത്തെ സര്‍വീസ് പാക്കേജ് ലഭ്യമാകും.
50,000 രൂപ ലോയല്‍റ്റി ബോണസ്, 1.50 ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കില്‍ 20,000 രൂപ വരെ സ്‌ക്രാപ്പ് പേജ് ബോണസ് എന്നിവ നേടിയെടുക്കാം. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്ന 190 hp, 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുമായി വരുന്ന 5 സീറ്റര്‍ എസ്‌യുവി ഉയര്‍ന്ന പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓഫറിംഗാണ്.

ഈ കിഴിവുകള്‍ ലൊക്കേഷനെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാമെന്നതും സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രദേശത്തെ ഫോക്‌സ്‌വാഗണിന്റെ ഇയര്‍ എന്‍ഡ് ഓഫറിനെ കുറിച്ച് അറിയാന്‍ പ്രാദേശിക ഡീലറെ ബന്ധപ്പെടുക. ഫോക്സ്വാഗന്റെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ ഫോക്‌സ്‌വാഗണ്‍ കാര്‍ വമ്പന്‍ ലാഭത്തില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം നല്‍കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ


Click it and Unblock the Notifications








