'ചെന്നൈ പാസവുമായി' ഫോക്‌സ്‌വാഗൺ, പുതിയ ടച്ച് പോയിൻ്റ് ആരംഭിച്ച് ബ്രാൻഡ്
ഫോക്‌സ്‌വാഗൺ ഇന്ത്യ ചെന്നൈയിൽ ഒരു പുതിയ ടച്ച് പോയിൻ്റ് ആരംഭിച്ചിരിക്കുകയാണ്. ഇത് തമിഴ്‌നാട്ടിലെ ബ്രാൻഡിൻ്റെ സാന്നിധ്യവും സർവീസും കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ്. ചെന്നൈയിൽ പുതുതായി ഉദ്ഘാടനം ചെയ്ത സിറ്റി സ്റ്റോർ, സംസ്ഥാനത്തെ 21 നഗരങ്ങളിലായി 26 ഡീലർഷിപ്പുകളിലും 20 സർവീസ് സെൻ്ററിലെ ബ്രാൻഡിൻ്റെ കസ്റ്റമേഴ്സിന് പുതിയ ടച്ച് പോയിൻ്റ് പുതിയൊരു അനുഭവമായിരിക്കും.
ഫോക്‌സ്‌വാഗണിൻ്റെ ഇന്ത്യയിലെ പ്രധാന വിപണികളിലൊന്നാണ് ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയെന്നാണ് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞത്. 2023-ൽ, ഈ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നായിരുന്നു വെർട്ടിസ്. ചെന്നൈയിലെ ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ടച്ച് പോയിൻ്റിൻ്റെ ഉദ്ഘാടനത്തോടെ, ഇന്ത്യയിലുടനീളമുള്ള പ്രീമിയവും സുരക്ഷിതവുമായ ബ്രാനഡിൻ്റെ വാഹനങ്ങൾ കസ്റ്റമേഴ്സിന് ആക്സസസ് ചെയ്യാൻ സാധിക്കുന്നു.

ഫോക്‌സ്‌വാഗണിൻ്റെ ഏറ്റവും ഡിമാൻ്റുളള ഒരു സെഡാനാണ് വെർട്ടിസ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ പരമാവധി 115 bhp പവറിൽ 175 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുണ്ടാവുക. അതേസമയം വെർട്ടിസിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിൻ ഓപ്ഷനുമുണ്ട്.
ഈ ഹൈ പെര്‍ഫോമന്‍സ് എഞ്ചിന്‍ 150 bhp കരുത്തിൽ പരമാവധി 250 Nm Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG ഗിയര്‍ബോക്സുകളുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുന്നത്. 2022-ലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടർന്ന് വലിയ വിജയം നേടാനായ മോഡൽ രാജ്യത്ത് ആദ്യം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ സെഡാൻ കൂടിയാണ്.

ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ, നാല് അധിക എയർബാഗുകൾ (ഓപ്ഷണൽ), ഒരു സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, രണ്ടാം നിരയ്ക്കുള്ള ഐസോഫിക്സ് സീറ്റ് മൗണ്ടുകൾ, ഇബിഡി ഉള്ള എബിഎസ്, എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.
ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന സെഗ്മെന്റിൽ പുറത്തിറക്കിയ ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിക്ക് ശേഷം ഫോക്‌സ്‌വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയില്‍ എത്തിയ രണ്ടാമത്തെ മോഡല്‍ ആയിരുന്നു വെര്‍ട്ടിസ്. സെഡാനുകൾക്ക് ജനപ്രീതി കുറഞ്ഞുവരുന്ന കാലത്താണ് ജർമൻ കമ്പനി കിടിലൻ സേഫ്റ്റിയും ഫീച്ചറുകളും കുത്തിനിറച്ച് വെർട്ടിസിനെ ഒരുക്കിയത്.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് ജിടി ട്രിമ്മുകൾക്കൊപ്പം എഡ്ജ് ലിമിറ്റഡ് എഡിഷന്റെ ഓപ്ഷനും ലഭിക്കും. സേഫ്റ്റിയോടൊപ്പം മോഡേൺ ഡിസൈനും കിടിലം ഫീച്ചറുകളാലും സമ്പന്നമാണ് ഫോക്‌സ്‌വാഗൺ സെഡാൻ. 11.48 ലക്ഷം രൂപ മുതൽ 19.29 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.
നിങ്ങൾ ഒരു മോഡൽ ഉപയോഗിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. പ്രീമിയവും സേഫ്റ്റിയുമാണ് വാഹനത്തിൻ്റെ പ്രധാന ആകർഷണം എന്ന് ഉപയോഗിക്കുന്നവർ ഒരു പോലെ പറയുന്നുണ്ട്. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും സമയം കളയാതെ ഷോറൂമിലേക്ക് പോയി വാഹനം ഓടിച്ചു നോക്കുക.


Click it and Unblock the Notifications








