ടെസ്‌ല മാത്രമല്ല, ടാറ്റക്ക് ചെക്ക് വെക്കാന്‍ ഫോക്‌സ്‌വാഗണും! വരാന്‍ പോകുന്നത് മെയിഡ് ഇന്‍ ഇന്ത്യ ഇവികളുടെ നിര

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നായ ഇന്ത്യയിലേക്ക് വിദേശ കമ്പനികളുടെ ഒഴുക്കാണ് ഇപ്പോള്‍ നടക്കുന്നത്. ആഗോള ഇലക്ട്രിക് കാര്‍ ഭീമനായ ടെസ്‌ല ഈ വര്‍ഷം രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ വമ്പന്‍ ഇവി പ്ലാനുകളെ കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നമുക്ക് അതിനെ കുറിച്ച് നോക്കാം.

നിലവില്‍ ലോകത്തിലെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വെദ്യുതീകരണ പാതയിലാണ്. കാരണം വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്നും ഐസി എഞ്ചിനുകള്‍ക്ക് അധികകാലം ആയുസ്സില്ലെന്ന കാര്യവും കമ്പനികള്‍ക്ക് അറിയാം. അതുകൊണ്ട് എല്ലാവരും പതുക്കെ വൈദ്യുത വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. നിലവില്‍ ജര്‍മന്‍ കാര്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ് ഇന്ത്യയില്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച കാറുകള്‍ അവര്‍ വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.

volkswagen id aero

ഇപ്പോള്‍ ഇവി നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു പുത്തന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. പീക്ക് ഇവി പ്രൊജക്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുമായി കൈകോര്‍ക്കാന്‍ പോകുന്നതായി സൂചനകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മഹീന്ദ്രയുമായി ചേര്‍ന്ന് സംയുക്ത ഇവി പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള പദ്ധതികള്‍ ഫോക്‌സ്‌വാഗണ്‍ ഉപേക്ഷിച്ചതായാണ് തോന്നുന്നത്. അതിനാല്‍ മെയിഡ് ഇന്‍ ഇന്ത്യ ഇവികള്‍ക്കായി ഒരു സമര്‍പ്പിത ഇവി പ്ലാറ്റ്‌ഫോം നിര്‍മിക്കും. ഇതിനായി ഫോക്‌സ്‌വാഗണ്‍ അന്താരാഷ്ട്ര തലത്തിലുള്ള MEB21G പ്ലാറ്റ്ഫോം പൂര്‍ണമായും പ്രാദേശികവല്‍ക്കരിക്കാനാണ് പദ്ധതിയിടുന്നത്. പുതിയ പ്ലാറ്റ്‌ഫോം ഒരുപിടി ഫോക്‌സ്‌വാഗണ്‍, സ്‌കോഡ ഇവികള്‍ക്ക് അടിത്തറയാകും.

volkswagen id aero side deisgn

ഫോക്‌സ്‌വാഗണിന്റെ ആദ്യത്തെ ഇലക്ട്രിക് കാറായി ഒരു എസ്‌യുവി വില്‍പ്പനക്കെത്തിക്കാനാണ് ഒരുങ്ങുന്നത്. പ്രതിവര്‍ഷം ഇലക്ട്രിക് എസ്‌യുവിയുടെ 50,000 യൂണിറ്റ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിലെ വില്‍പ്പന മാത്രമല്ല കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് പുതിയ പ്ലാറ്റ്‌ഫോം ഇന്ത്യയിലെത്തിക്കുന്നത്. ഫോക്‌സ്‌വാഗണിന് ശേഷം സ്‌കോഡയും ഈ കാര്‍ സ്വന്തം ബാഡ്ജിംഗില്‍ പുറത്തിറക്കും.

സ്‌കോഡ കുഷാഖിനും ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനും താഴെ വരുന്ന പുതിയ കോംപാക്ട് എസ്‌യുവി ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡിന് മാത്രമായി ലഭിക്കുമെന്നാണ് സൂചന. അതേസമയം ഫോക്‌സ്‌വാഗണ്‍ ആദ്യം ഇവി വിപണിയില്‍ പ്രവേശിക്കും. ഇതുവഴി പരസ്പരം ഭീഷണിയാകാതെ കൂടുതല്‍ വിശാലമായ പ്രേക്ഷകരിലേക്കെത്താന്‍ ഫോക്‌സ്‌വാഗണിനും സ്‌കോഡക്കും സാധിക്കുമെന്നാണ് അവര്‍ വിലയിരുത്തുന്നത്.

volkswagen id aero rear

പോയവര്‍ഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പോയ വര്‍ഷം ഇന്ത്യയില്‍ നിന്ന് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏകദേശം 2.2 ദശലക്ഷം ഡോളര്‍ വിറ്റുവരവാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നേടിയത്. 48 ശതമാനമാണ് ലാഭം നേടി ഇന്ത്യയില്‍ സുപ്രധാന സാന്നിധ്യമാകാന്‍ കമ്പനിക്ക് സാധിച്ചു. ഏകദേശം 5 ലക്ഷം കാര്‍ കയറ്റുമതിയുമായി ഗ്രൂപ്പിന്റെ സുപ്രധാന ഇവി ഹബാക്കി ഇന്ത്യയെ മാറ്റാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ വൈദ്യുത വാഹന വില്‍പ്പന ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയെ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രമാക്കി മാറ്റാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചത്.ഇതിനുവേണ്ടിയാണ് പീക്ക് ഇവി പദ്ധതി കമ്പനി ആരംഭിച്ചിരിക്കുന്നത്. അതനുസരിച്ച് പൂര്‍ണമായി അസംബിള്‍ ചെയ്ത കാറുകള്‍ വികസിപ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫോക്‌സ്‌വാഗണിന്റെ തീരുമാനം തീര്‍ച്ചയായും പ്രശംസനീയമാണ്. ഇന്ത്യയുടെ ഇവി വിപ്ലവത്തിനോട് ചേര്‍ന്ന് ഒഴുകി പരമാവധി വില്‍പ്പന നേടാനാകും ഫോക്‌സ്‌വാഗണിന്റെ ശ്രമം. ടെസ്‌ല, ഫോക്‌സ്‌വാഗണ്‍ എന്നീ ബ്രാന്‍ഡുകളില്‍ നിന്ന് പുതിയ ഇലക്ട്രിക് കാറുകളുടെ വരവ് ഇന്ത്യയിലെ ജനങ്ങള്‍ക്കും ഗുണകരമായിരിക്കും. കുറഞ്ഞ വിലയില്‍ മികച്ച ടെക്‌നോളജിയുള്ള കാറുകളുടെ വരവിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

വിദേശ ഭീമന്‍മാരുടെ വരവ് ഏറ്റവും വലിയ ഭീഷണിയാകുക നിലവില്‍ ഈ വഭാഗം ഭരിക്കുന്ന ടാറ്റക്കായിരിക്കും. ഇതിനെ മറികടക്കാന്‍ മറു പദ്ധതികള്‍ ടാറ്റയും ആവിഷ്‌കരിക്കും. അതിനാല്‍ അടുത്ത രണ്ടുവര്‍ഷം കൊണ്ട് ഇന്ത്യയിലെ മൊബിലിറ്റി രംഗം സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാകും. ഫോക്‌സ്‌വാഗണിന്റെ വരാന്‍ പോകുന്ന ഇലക്ട്രിക് കാറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, January 6, 2024, 11:39 [IST]
English summary
Volkswagen peak ev project aims to launch multiple locally built electric cars in india from 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X