ജനപ്രിയ കാറുകളുടെ കച്ചോടം കൂട്ടണം! ഫോക്‌സ്‌വാഗൺ പുതിയ തന്ത്രം പയറ്റുന്നു!

ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ ജര്‍മന്‍ ഓട്ടോ ഭീമന്‍മാരായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിച്ച മോഡലുകളിലൊന്നാണ് ടൈഗൂണ്‍. കിട മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാന്യമായ വില്‍പ്പന നേടിക്കൊടുക്കുന്ന ടെഗൂണ്‍ വോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ തുറുപ്പുചീട്ടുകളില്‍ ഒന്നാണ്. ഇപ്പോള്‍ തങ്ങളുടെ വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ ടൈഗൂണിന്റെ പുതിയ ജിടി പ്ലസ് സ്പോര്‍ട്, ജിടി ലൈന്‍ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ.

വില്‍പ്പന ഉയര്‍ത്താനായി ബ്രാന്‍ഡുകള്‍ പൊതുവെ സ്വീകരിച്ച് വരുന്ന സമീപനമാണ് പുതിയ വേരിയന്‍ുകള്‍ കൊണ്ടുവരുന്നത്. മിഡ്‌സൈസ് എസ്‌യുവിയുടെ പുത്തന്‍ വേരിയന്റുകള്‍ നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളോടെയാണ് വരുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഇത് വാഗ്ദാനം ചെയ്യുന്നു. മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല.

volkswagen taigun gt line

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ GT പ്ലസ് സ്‌പോര്‍ട് വേരിയന്റിന് തുടിപ്പേകുന്നത്. അതേസമയം 1.0 ലിറ്റര്‍ TSI എഞ്ചിനാണ് ടൈഗൂണ്‍ GT ലൈനിന്റെ ഹൃദയം. ടൈഗൂണിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 148 bhp പവറും 250 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്.

അതേസമയം 113 bhp പവറും 178 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തിലാണ് 1.0 ലിറ്റര്‍ TSI എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് വേരിയന്റുകളിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ആണ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. രണ്ട് എഞ്ചിനുകള്‍ക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ്. 1.0 TSI എഞ്ചിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിന് 7-സ്പീഡ് DSG യൂണിറ്റും ലഭിക്കുന്നു.

volkswagen taigun gt line interior

ടൈഗൂണിന്റെ പുത്തന്‍ വേരിയന്റുകളുടെ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നോക്കിയാല്‍ ഇവക്ക് സ്‌മോക്ക്ഡ് ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു. എങ്കിലും ഇവ ഇപ്പോഴും എല്‍ഇഡി യൂണിറ്റുകളാണ്. കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേയില്‍ പൂര്‍ത്തിയാക്കിയ റൂഫുകളാണ് എസ്‌യുവിയുടെ പുതിയ വേരിയന്റുകള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല ഗ്രില്ലില്‍ GT ബാഡ്ജിംഗ് നല്‍കിയിരിക്കുന്നു. റെഡ് ഷെയ്ഡിലുള്ള ബ്രേക്ക് കാലിപ്പറുകളാണ് ഈ വേരിയന്റുകളുടെ മറ്റൊരു പ്രത്യേകത.

ഡോര്‍ ഹാന്‍ഡിലുകള്‍ ഡാര്‍ക്ക് ക്രോം ഫിനിഷിലുള്ളവയാണ്. വശങ്ങളിലേക്ക് നോക്കുമ്പോള്‍ പുതിയ ടൈഗൂണ്‍ വേരിയന്റുകള്‍ക്ക് പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. വശങ്ങളിലെ മറ്റ് ചില ഘടകങ്ങളും കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അകത്തേക്ക് കടന്നാല്‍ റെഡ് സ്റ്റിച്ചിംഗോടുകൂടിയ ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് ഈ മോഡലുകള്‍ക്ക് ലഭിക്കുന്നത്.

volkswagen taigun gt line dash

ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള ഡാഷ്‌ബോര്‍ഡ്, അലുമിനിയം പെഡലുകള്‍, ബ്ലാക്ക് ഹെഡ്ലൈനര്‍, ഫ്രണ്ട് ഹെഡ്റെസ്റ്റുകളിലെ GT ബാഡ്ജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഇന്റീരിയര്‍ ഹൈലൈറ്റുകള്‍. റെഡ് സ്റ്റിച്ചിംഗും ബ്ലാക്ക്ഡ്-ഔട്ട് ഗ്രാബ് ഹാന്‍ഡിലുകളുമുള്ള സ്പോര്‍ട് സ്റ്റിയറിംഗ് വീല്‍, റൂഫ് ലാമ്പ് ഹൗസിംഗ്, സണ്‍ വൈസറുകള്‍ എന്നിവയും മറ്റ് സവിശേഷതകളാണ്. ഫോക്സ്വാഗണ്‍ ടൈഗൂണ്‍ GT പ്ലസ് സ്പോര്‍ട്ടിന്റെ വിലകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

ടൈഗൂണിന്റെ പുത്തന്‍ വേരിയന്റുകള്‍ക്കൊപ്പം ജനപ്രിയ സെഡാന്‍ മോഡലായ വെര്‍ട്ടിസിന്റെ GT പ്ലസ് പതിപ്പും കണ്‍സെപ്റ്റ് രൂപത്തില്‍ ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൈഗൂണ്‍ GT പ്ലസ് സ്പോര്‍ട്ടിന് സമാനമായ രീതിയില്‍ ഗ്ലോസി ബ്ലാക്ക് ഫിനിഷിലുള്ള ഹെഡ്ലാമ്പുകള്‍, ഗ്രില്‍, ബമ്പര്‍ എന്നിവ ഉള്‍പ്പെടെ നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വെര്‍ട്ടിസിലും വരുത്തിയിട്ടുണ്ട്.

volkswagen virtus gt plus sport rear

ഗ്രില്ലിലെ കോണ്‍ട്രാസ്റ്റ് റെഡ് GT ബാഡ്ജ്, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള സ്പോര്‍ട്ടി ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്കന്‍ഡ് വിംഗ് മിററുകള്‍, റൂഫ് എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന പരിഷ്‌കാരങ്ങളില്‍ ചിലത്. ക്യാബിനില്‍ അലൂമിനിയം പെഡലുകള്‍ക്കൊപ്പം GT ബാഡ്ജുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഡാഷ്ബോര്‍ഡിലുടനീളം റെഡ് സ്റ്റിച്ചിംഗും കാണാം.

2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ വെര്‍ട്ടിസ് GT പ്ലസ് പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്ന ജര്‍മന്‍ ബ്രാന്‍ഡ് ഇവന്റില്‍ വെച്ച് ID.4 ഇലക്ട്രിക് വാഹനവും പ്രദര്‍ശിപ്പിച്ചിരുന്നു. വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ തങ്ങളുടെ ഭാവി പദ്ധതികളും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള തങ്ങളുടെ ഡീലര്‍ഷിപ്പ്‌-സര്‍വീസ് ശൃംഖല വിപുലപ്പെടുത്തുന്നതാണ് അതില്‍ ഒന്ന്.

volkswagen virtus gt plus sport rear

കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 193-ല്‍ നിന്ന് സെയില്‍സ് ഡീലര്‍ഷിപ്പുകളുടെ എണ്ണം ഈ വര്‍ഷം 230 ആയി ഉയര്‍ത്തുകയാണ് ഒരു ലക്ഷ്യം. നിലവില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യക്ക് 142 സര്‍വീസ് ടച്ച്‌പോയിന്റുകളാണ് ഉള്ളത്. ഇതിന്റെ എണ്ണം 150 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ പുതിയ 25 നഗരങ്ങളിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. നിലവില്‍ ഇന്ത്യയിലെ 145 നഗരങ്ങളിലാണ് ഫോക്‌സ്‌വാഗണ് സാന്നിധ്യം ഉള്ളത്.

More from DriveSpark

Article Published On: Thursday, March 21, 2024, 15:52 [IST]
English summary
Volkswagen revealed taigun gt plus sport and virtus gt plus sport variants in indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X