സെഡാൻ സെഗ്മെൻ്റിൽ വെർട്ടിസിനെ വെല്ലാൻ ആരുമില്ല, 2024 -ലെ വിൽപ്പനയിൽ എതിരാളകളെ നിലംപരിശാക്കി ജനപ്രിയ മോഡൽ

സെഡാൻ സെഗ്മെൻ്റിൽ വളരെ വേഗത്തിൽ ജനപ്രീതി നേടിയ മോഡലാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ്. പെട്രോൾ എഞ്ചിനിൽ മാത്രമാണ് മോഡൽ ലഭ്യമാകുന്നുളളു എങ്കിലും വിൽപ്പനയിലും ബുക്കിങ്ങിലും ഒന്നാമതാണ് വെർട്ടിസ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വെർട്ടിസിന് ലഭിക്കുന്നത്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2024 ജനുവരി മുതൽ 2024 ജൂലൈ വരെ 11,572 യൂണിറ്റുകൾ നിരത്തുകളിലെത്തിക്കാൻ ഫോക്‌സ്‌വാഗണിന് കഴിഞ്ഞുഎന്നത് ചെറിയ കാര്യമല്ല. മികച്ച ഡിസൈനും അതിലുമുപരി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഫീച്ചറുകളുടെ നീണ്ട ലിസ്റ്റും വിൽപ്പനയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ മനസിലാകും വെർട്ടിസിൻ്റെ പവർ എന്താണെന്ന്.

ഹ്യുണ്ടായി വെർണ
2024: 11,364
2023: 19,344

ഹോണ്ട സിറ്റി
2024: 7,117
2023: 13,122

ഫോക്‌സ്‌വാഗൺ വെർട്ടിസ്
2024: 11,572
2023: 11,395

സ്കോഡ സ്ലാവിയ
2024: 8,443
2023: 10,835

മാരുതി സുസുക്കി സിയാസ്
2024: 4,206
2023: 7,193

സെഡാനുകളുടെ ഇടയിൽ എന്നും ഒന്നാമതായി നിൽക്കാൻ ഫോക്‌സ്‌വാഗൺ വെർട്ടിസിന് കഴിയും എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വെർട്ടിസിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പ്രെജക്ടിന്റെ ഭാഗമായി ജന്മം കൊണ്ട മോഡല്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായി മാറിയിരുന്നു. 2022 ജൂണിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. പിന്നീട് വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവന്ന് ഷോറൂമുകൾ നിറക്കാനും കാറിനായി.

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ വെര്‍ട്ടിസിന് ഇപ്പോൾ 11.48 ലക്ഷം രൂപ മുതൽ 19.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡുള്ള ഇക്കാലത്ത് മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലാണ് വെര്‍ട്ടിസ് അടവുകള്‍ പയറ്റുന്നത്. മുടക്കുന്ന വിലയ്ക്കുള്ള എല്ലാത്തരം ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് വാഹനം എത്തുന്നത്. ഇതുകൂടാതെ യാത്രകൾ കൂടുതൽ ആഡംബരമാക്കാനായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ്‌വാഗൺ കണക്റ്റ് പ്ലസ് എന്നിവയുള്ള 25.65 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫോക്‌സ്‌വാഗൺ വെർട്ടിസിൽ ഒരുക്കിയിട്ടുണ്ട്.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ ടിഎസ്ഐ യൂണിറ്റ് 115 bhp പവറിൽ പരമാവധി 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഈ ഹൈ പെര്‍ഫോമന്‍സ് 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോളിന് 150 bhp കരുത്തിൽ 250 Nm torque വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുന്നത്. അദിതി കൂടെക്കൂട്ടിയിരിക്കുന്നത് ഓട്ടോമാറ്റിക്കാണ്. ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജാണ് സെഡാനിൽ ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്. ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി (ACT) ഇതില്‍ സജ്ജീകരിച്ചിരിക്കുന്നതിനാലാണ് ഉയർന്ന ഇന്ധനക്ഷമത കണക്കുകൾ കാറിന് ലഭിക്കുന്നത്.

More from DriveSpark

Article Published On: Friday, August 9, 2024, 20:04 [IST]
English summary
Volkswagen sells 11 572 units of virtus sedan from january 2024 to july 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X