ഫോക്‌സ്‌വാഗൺ ഉടമകളേ...നിങ്ങളുടെ കാറുകൾക്ക് മെയ് മാസത്തിൽ ഫുൾ ചെക്കപ്പ് നടത്താം

ഒരു വാഹനം സ്വന്തമാക്കുന്നതിലല്ല അത് എങ്ങനെ പരിപാലിക്കുന്നതിലാണ് കാര്യം. കൃത്യമായി വാഹനത്തിൻ്റെ എഞ്ചിൻ ഓയിൽ, ബ്രേക്ക് പാഡുകൾ, എല്ലാ വിധത്തിലുളള പരിപാലനവും ആവശ്യമാണ്. കുറഞ്ഞത് 6 മാസം കൂടുമ്പോൾ വാഹനങ്ങൾക്ക് ചെക്കപ്പ് നടത്തുന്നത് വളരെ നല്ലതാണ്. ഇപ്പോഴിതാ ഫോക്‌സ്‌വാഗൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി സമ്മർ കാർ കെയർ ക്യാമ്പയിൻ മെയ് മാസത്തിൽ സംഘടിപ്പിച്ചിരിക്കുകയാണ്. ക്യാമ്പയിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇന്ത്യയിലുടനീളമുള്ള 142 സേവന കേന്ദ്രങ്ങളിൽ കാമ്പ്യയിൻ സംഘടിപ്പിക്കുന്നത്. 2024 മെയ് മാസത്തിൽ മാത്രമേ ക്യാമ്പ് ലഭ്യമാകൂ എന്ന കാര്യവും പ്രത്യേകം ഓർമ്മിക്കുക. സമ്മർ കാർ കെയർ ക്യാമ്പയിനിൻ്റെ കീഴിൽ, ഉപഭോക്താക്കൾക്ക് പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ നടത്തുന്ന കോംപ്ലിമെൻ്ററി 40-പോയിൻ്റ് വാഹന പരിശോധന പ്രയോജനപ്പെടുത്തുന്നത് വഴി,വേനൽക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികൾ ഏതൊക്കെയെന്ന് മനസിലാക്കുകയും ചെയ്യും.

ഉപഭോക്താക്കൾക്കായി ഫോക്‌സ്‌വാഗൺ പുതിയ ക്വിക്ക് സീസണൽ കാർ കെയർ മാർഗ്ഗനിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഇത് ബ്രാൻഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ, വിപുലീകൃത വാറൻ്റി പാക്കേജിൻ്റെ വിലയും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. പുതിയ വിലകൾ 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്

വേനൽക്കാലത്തെ സംബന്ധിച്ച് ഇന്ത്യൻ നിരത്തുകളിലുടനീളം വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിലേക്ക് നയിക്കുന്നുണ്ട്. സമ്മർ കാർ കെയർ കാമ്പ്യനിലൂടെ, ഉപഭോക്താക്കൾക്ക് ഒരു കോംപ്ലിമെൻ്ററി വാഹന ആരോഗ്യ പരിശോധന വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ് കമ്പനി അറിയിച്ചത്. കമ്പനി അടുത്തിടെ ടൈഗൂൺ ജിടി ലൈനും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 1 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടിന് 18.53 ലക്ഷം രൂപയുമാണ് വില.

2024 മാർച്ചിൽ നടന്ന ഫോക്‌സ്‌വാഗൺ വാർഷിക ബ്രാൻഡ് കോൺഫറൻസിൽ എസ്‌യുവിയുടെ പുതിയ പതിപ്പുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. സ്മോക്ക്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കാർബൺ സ്റ്റീൽ ഗ്രേ റൂഫ്, റെഡ് ഫിനിഷ്ഡ് ജിടി ബാഡ്ജ്, ബ്രേക്ക് കാലിപ്പറുകൾ, ഡാർക്ക് ക്രോം ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാമാണ് മാറ്റങ്ങളിൽ ഉൾപ്പെടുന്നത്. എസ്‌യുവി പുതിയ 17 ഇഞ്ച് അലോയ് വീലുകളിൽ അവതരിപ്പിക്കുകയും ബ്ലാക്ക് ഫിനിഷ്ഡ് എലമെൻ്റുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അകത്ത്, ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി ലൈനും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടും റെഡ് സ്റ്റിച്ചിംഗോടുകൂടിയ ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഗ്ലോസ് ബ്ലാക്ക് ഡാഷ്‌ബോർഡ്, അലുമിനിയം പെഡലുകൾ, ബ്ലാക്ക് ഹെഡ്‌ലൈനർ, മുൻ ഹെഡ്‌റെസ്റ്റുകളിൽ ജിടി ബാഡ്ജിംഗ് എന്നിവയുമായിട്ടാണ് വരുന്നത്. സ്‌പോർട് സ്റ്റിയറിംഗ് വീലിൽ റെഡ് സ്റ്റിച്ചിങ്ങ്, ബ്ലാക്ക്ഡ്-ഔട്ട് ഗ്രാബ് ഹാൻഡിലുകൾ, റൂഫ് ലാമ്പ് ഹൗസിംഗ്, സൺ വൈസറുകൾ എന്നിവ കൊണ്ടെല്ലാം ഫുളളി ലോഡഡ് ആണ്.

മോഡലിൻ്റെ പവർ വിവരങ്ങളിലേക്ക് നോക്കിയാൽ 148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗൂൺ GT പ്ലസ് സ്‌പോർട്ടിന് തുടിപ്പേകുന്നത്. അതേസമയം എസ്‌യുവിയുടെ ജിടി ലൈൻ 113 bhp പവറിൽ 178 Nm torque നൽകുന്ന 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനോടെയാണ് വാങ്ങാനാവുന്നത്. രണ്ടും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഇനി ഓട്ടോമാറ്റിക് വേണമെന്നുള്ളവർക്ക് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റും വലിയ 1.5 ടിഎസ്ഐ മോഡലുകളിൽ 7-സ്പീഡ് ഡിഎസ്‌ജി യൂണിറ്റും തെരഞ്ഞെടുക്കാനാവുമെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്. നിങ്ങൾ ഒരു ഫോക്‌സ്‌വാഗൺ ഉടമയാണ് എങ്കിൽ തീർച്ചയായും ഈ സമ്മർ ക്യാമ്പയിൻ നിങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ മറക്കാതിരിക്കുക. ഈ വേനൽക്കാലത്ത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ വാഹനങ്ങൾക്കും വേണ്ടേ ഒരു ചെക്കപ്പ്.

More from DriveSpark

Article Published On: Wednesday, May 8, 2024, 12:42 [IST]
English summary
Volkswagen summer car care campaign available during the month of may 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X