ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ്! കുടുംബങ്ങള്‍ ഇനി കൂട്ടത്തോടെ തേടിയെത്തുക ഈ ജര്‍മന്‍ എസ്‌യുവി

പ്രശസ്ത ജര്‍മന്‍ വാഹന നിര്‍മാണ കമ്പനിയാണ് ഫോക്‌സ്‌വാഗണ്‍. പോളോ അടക്കം ഒത്തിരി ജനപ്രിയ വാഹനങ്ങള്‍ ഭാരതീയര്‍ക്ക് സമ്മാനിച്ച ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഇന്ത്യ 2.0 പ്രൊജക്ടിന് കീഴില്‍ പുറത്തിറക്കിയ വാഹനങ്ങള്‍ കൊണ്ട് നേട്ടംകൊയ്യുകയാണ്. ടൈഗൂണ്‍ മിഡ്‌സൈസ് എസ്‌യുവി, വെര്‍ട്ടിസ് സെഡാന്‍ മോഡലുകള്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ബെസ്റ്റ്‌സെല്ലേഴ്‌സ് ആയി മാറിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തങ്ങളുടെ ചക്കന്‍ പ്ലാന്റില്‍ നിന്ന് 15 ലക്ഷം കാറുകള്‍ നിര്‍മിച്ച് ഉത്പാദന നാഴികക്കല്ല് താണ്ടിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ മോഡല്‍ നിരയുടെ സുരക്ഷ കൂട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ജര്‍മന്‍ വാഹന ഭീമന്‍.

ടൈഗൂണ്‍, വെര്‍ട്ടിസ് മോഡലുകളുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി അവതരിപ്പിച്ചുകൊണ്ട് വാഹന സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് സ്വീകരിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. പ്രശസ്തമായ ജര്‍മന്‍ എഞ്ചിനീയറിംഗിന് പുറമെ കൂടുതല്‍ സേഫ്റ്റിയുള്ള കാറുകള്‍ കൂടിയായി മാറിയിരിക്കുകയാണ് ഇരുമോഡലുകളും. മുമ്പ് ഈ കാറുകളുടെ താഴ്ന്ന വേരിയന്റുകളില്‍ ഇരട്ട എയര്‍ബാഗ് മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്.

volkswagen 6 aribags standard 5 star model

ഫോക്‌സ്‌വാഗണിന്റെ സഹോദര ബ്രാന്‍ഡായ സ്‌കോഡ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്ത് കുഷാക്കിന്റെയും സ്ലാവിയയുടെയും സേഫ്റ്റി സ്യൂട്ട്് അപ്ഡേറ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ഫോക്‌സ്‌വാഗണിന്റെയും പ്രഖ്യാപനം വന്നത്. ബ്രാന്‍ഡിന്റെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ടൈഗൂണും വെര്‍ട്ടിസും ഇതിനോടകം തന്നെ ഗ്ലോബല്‍ NCAP ക്രാഷ്‌ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും താമസിക്കുന്നവരുടെ സംരക്ഷണത്തില്‍ ഏതാണ്ട് 'പെര്‍ഫെക്ട്' സ്‌കോറുകള്‍ നേടാന്‍ ഇരുകാറുകള്‍ക്കും സാധിച്ചു.

ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും ബോഡി ഷെല്ലുകള്‍ ക്രാഷ് ടെസ്റ്റുകളില്‍ സ്ഥിരതയുള്ളതും ഉയര്‍ന്ന ലോഡിംഗുകള്‍ നേരിടാന്‍ ശേഷിയുള്ളതുമാണെന്ന് വിലയിരുത്തപ്പെട്ടു. ആറ് എയര്‍ബാഗുകള്‍ കൂടാതെ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, ലോഡ് ലിമിറ്ററുകളുള്ള സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ഇബിഡിയുള്ള ഉള്ള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കാറുകളുടെ സുരക്ഷ ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നു.

volkswagen 6 aribags standard 5 star model

ഇന്ത്യയിലെ കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് സമരാംഭം കുറിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ പോര്‍ട്ട്ഫോളിയോയിലുടനീളം ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കാനുള്ള ജര്‍മന്‍ ബ്രാന്‍ഡിന്റെ തീരുമാനം കൈയ്യടി അര്‍ഹിക്കുന്നു. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയതിനൊപ്പം ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും ചില വില്‍പ്പന കണക്കുകളും ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തി. ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ ഇതിനോടകം ഫോക്‌സ്വാഗണ്‍ ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതില്‍ 61 ശതമാനവും ടൈഗൂണിന്റെ സംഭാവനയായിരുന്നു. ഈ കാറുകള്‍ വാങ്ങുന്നവരില്‍ 40 ശതമാനം ടോപ്പ്-സ്‌പെക്ക് ജിടി ലൈന്‍ വേരിയന്റുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നതിനാല്‍ മിഡ്‌സൈസ് എസ്‌യുവി തിരയുന്ന കൂടുതല്‍ കുടുംബങ്ങള്‍ ഇനി ടൈഗൂണ്‍ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം. സേഫ്റ്റി മാത്രമല്ല ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് ഈ ജര്‍മന്‍ കാറുകള്‍.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സിംഗിള്‍ പേന്‍ സണ്‍റൂഫ് തുടങ്ങിയ സൗകര്യങ്ങള്‍ ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും ക്യാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എപഞ്ചിനുകളാണ് ഈ കാറുകള്‍ക്ക് തുടിപ്പേകാന്‍ എത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുകളുമായിട്ടാണ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

11.70 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ടൈഗൂണിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. വെര്‍ട്ടിസ് സ്വന്തമാക്കാന്‍ 11.56 ലക്ഷം മുതല്‍ 19.41 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ, സ്‌കോഡ കുഷാഖ് എന്നിവയെയാണ് ടൈഗൂണ്‍ വിപണിയില്‍ നേരിടുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ എന്നിവയാണ് വെര്‍ട്ടിസിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Monday, June 3, 2024, 19:09 [IST]
English summary
Volkswagen taigun and virtus now comes with 6 airbags as standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X