ഇനി ജര്‍മന്‍ എസ്‌യുവി ഇനി 'കൊക്കിലൊതുങ്ങുന്ന' വിലയില്‍ കിട്ടും! ടെറര്‍ ആകാന്‍ 'ടെറ'

ഇതിനോടകം തന്നെ മത്സരാര്‍ത്ഥികള്‍ ഏറെയുള്ള ഒരു കാര്‍ വിഭാഗമാണ് സബ് 4 മീറ്റര്‍ എസ്‌യുവി. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് സ്‌കോഡ അവരുടെ കൈലാക്ക് എസ്‌യുവി ഇന്ന് (06 നവംബര്‍ 2024) പുറത്തിറക്കിയിരിക്കുകയാണ്. സ്‌കോഡ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വന്തം മോഡല്‍ അണിയിച്ചൊരുക്കുന്നതായി ഫോക്‌സ്‌വാഗണ്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ജര്‍മന്‍ ബ്രാന്‍ഡ്. ഫോക്സ്വാഗണില്‍ നിന്നുള്ള ഈ പുതിയ കോംപാക്റ്റ് എസ്‌യുവി 2025-ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താന്‍ പോകുന്ന ഈ കാറിന്റെ പേരും മറ്റ് സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

സ്‌കോഡ കൈലാക്ക് പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഫോക്‌സ്‌വാഗണ്‍ പതിപ്പ് ഉണ്ടാകില്ലെന്നായിരുന്നു ജര്‍മന്‍ കമ്പനി ആദ്യം പറഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ നിര്‍ത്തി ഇലക്ട്രിക്കില്‍ പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ബ്രാന്‍ഡിന്റെ പ്ലാന്‍. എന്നാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ചക്ക് പ്രതീക്ഷിച്ച വേഗതയില്ലാത്തതിനാലാണ് അവര്‍ മനസ്സുമാറ്റിയത്. മാത്രമല്ല സ്‌കോഡ എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നതിനാല്‍ കാറില്‍ വമ്പന്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന കാര്യവും ഫോക്‌സ്‌വാഗണ്‍ പരിഗണിച്ച് കാണണം.

volkswagen tera-sub 4m suv

ഇന്ത്യയില്‍ അതിവേഗം വളരുന്ന സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാര്‍ സ്‌റ്റൈലിഷ് ലുക്കും ഒതുക്കമുള്ള ഡിസൈനുമായായിരിക്കും വരിക. ഫോക്സ്വാഗണിന്റെ ജര്‍മന്‍ എഞ്ചിനീയറിംഗും ഗുണമേന്മയും തന്നെയായിരിക്കും ഈ കാറിന്റെയും പ്രത്യേകത. ഇക്കഴിഞ്ഞ ദിവസം ടീസര്‍ ചിത്രങ്ങളിലൂടെയാണ് പുതിയ കാറിന്റെ പേര് ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയത്. പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് 'ടെറ' (Volkswagen Tera) എന്നാണ് ബ്രാന്‍ഡ് പേരിട്ടിരിക്കുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലായിരിക്കും കാര്‍ ആദ്യം പുറത്തിറങ്ങുക. പിന്നാലെ ഇന്ത്യയിലുമെത്തും. ബാഡ്ജിംഗും മുന്‍വശത്തിന്റെ ചെറിയ ഭാഗവുമാണ് ടീസറില്‍ കാണാനാകുന്നത്. സുപരിചിതമായ ഫോക്‌സ്‌വാഗണ്‍ ഡിസൈനാണ് ഫ്രണ്ടില്‍ വരുന്നത്. ബ്രസീലില്‍ പുതിയ എസ്‌യുവിക്ക് 4 മീറ്ററില്‍ കൂടുതല്‍ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നികുതി ഇളവ് ലഭിക്കുന്നതിനായി ഇന്ത്യയില്‍ കാര്‍ ഏകദേശം 3.95 മീറ്റര്‍ നീളത്തിലായിരിക്കും പണികഴിപ്പിക്കുക. ഫോക്‌സ്‌വാഗണ്‍ ടെറ അതിന്റെ പ്ലാറ്റ്ഫോം, പവര്‍ട്രെയിന്‍, അടിസ്ഥാന ഘടന എന്നിവ സ്‌കോഡ കൈലാക്കില്‍ നിന്ന് പങ്കിടും.

volkswagen tera-sub 4m suv

ഫോക്‌സ്‌വാഗണും സ്‌കോഡയും തങ്ങളുടെ കാറുകള്‍ പങ്കിടുന്നത് ഇതാദ്യമല്ല. കുഷാഖ്, ടൈഗൂണ്‍, സ്ലാവിയ, വെര്‍ട്ടിസ് എന്നീ കാറുകളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് കൈലാക്ക്‌ടെറ മോഡലിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്‌കോഡ കൈലാക്കിനെ അടിസ്ഥാനമാക്കിയുള്ള കാറാണെങ്കിലും ഇതിനെ വേര്‍തിരിച്ചറിയാന്‍ വേണ്ടി സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ വരുത്തും. പ്രധാനമായും പുതിയ ഗ്രില്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, ബമ്പറുകള്‍, പുനര്‍രൂപകലപ്പന ചെയ്ത ടെയില്‍ഗേറ്റ് എന്നിവയുള്‍പ്പെടെ സവിശേഷമായ ഡിസൈനായിരിക്കും ടെറക്ക് ലഭിക്കുക.

കൈലാക്കിന് തുടിപ്പേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ടെറയ്ക്കും തുടിപ്പേകുക. 115 bhp പവറുള്ള ഈ എഞ്ചിന്‍ സിറ്റി, ഹൈവേ ഉപയോഗങ്ങള്‍ക്ക് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവാരത്തിലും ഉപയോക്തൃ അനുഭവത്തിലും എന്നും ശ്രദ്ധ കൊടുക്കുന്ന ഫോക്സ്വാഗണ്‍ കാറില്‍ വിപുലമായ കണക്റ്റിവിറ്റി ഓപ്ഷനുകള്‍, സുരക്ഷാ സവിശേഷതകള്‍, വിശാലമായ ഇന്റീരിയര്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവ ടെറയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

മോഡേണ്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഒരു ജര്‍മന്‍ എസ്‌യുവി വാഗ്ദാനം ചെയ്യുമ്പോള്‍ നിരവധി ഉപഭോക്താക്കള്‍ മറ്റൊന്നും ആലോചിക്കില്ലെന്ന് ഉറപ്പാണ്. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യൂ എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ടെറ 'ടെറര്‍' ആകുമോ എന്ന് നമുക്ക് കണ്ടറിയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 6, 2024, 15:06 [IST]
English summary
Volkswagen tera upcoming sub 4m suv name revealed through teaser all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X