ഫ്രോങ്ക്സിന്റെ കച്ചോടം വരെ പൂട്ടും; ഹോട്ട് ഹാച്ച് പോളോയെ തിരികെ എത്തിക്കാൻ ഫോക്‌സ്‌വാഗൺ

ആഗോളതലത്തിൽ പല പ്രമുഖ കാർ ബ്രാൻഡുഖലുടേയും ഉടമസ്ഥരായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഒരു വമ്പൻ ശക്തി തന്നെയാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന് കാര്യങ്ങൾ അത്ര ശോഭനമല്ല. 2010 -ൽ ഇന്ത്യൻ വിപണിയിൽ എത്തിയ പോളോയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോക്‌സ്‌വാഗൺ കാർ എന്നത് ശ്രദ്ധേയമാണ്.

ചടുലമായ ഹാൻഡ്‌ലിംഗ്, പെപ്പി പെർഫോമൻസ്, സോളിഡ് ബിൽഡ് ക്വാളിറ്റി എന്നിവയാണ് പോളോയെ ഇത്രയും ജനപ്രിയമാക്കിയത്. എന്നാൽ കാലക്രമേണ കുറഞ്ഞ വിൽപ്പന സംഖ്യകളും കൂടുതൽ സവിശേഷതകളാൽ സമ്പന്നമായ എതിരാളികളുടെ കടന്നു കയറ്റവും ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ 2022 -ൽ ഹാച്ച്ബാക്കിനെ കമ്പനി നിർത്തലാക്കി.

വിപണിയിൽ നിന്ന് പിൻവലിച്ചെങ്കിലും, പോളോ ബ്രാൻഡ് ഇപ്പോഴും വാഹന പ്രേമികൾക്കിടയിൽ വളരെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിൽ പോളോയെ വീണ്ടും അവതരിപ്പിക്കാൻ ഫോക്സ്‌വാഗണിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ഉപഭോക്താക്കൾ ഇപ്പോഴും ചോദിക്കാറുണ്ട് എന്നതാണ് വാസ്തവം. 2024 ലെ ഫോക്‌സ്‌വാഗൺ വാർഷിക ബ്രാൻഡ് കോൺഫറൻസിൽ സംസാരിച്ച ഫോക്‌സ്‌വാഗൺ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത, പോളോ തിരികെ എത്താനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചു.

പോളോ പുനരാരംഭിക്കാൻ നിലവിൽ പദ്ധതികൾ ഒന്നുമില്ല, എങ്കിലും ഭാവിയിൽ ഇതിനു ഒരു സാധ്യതയുണ്ടായിരിക്കാം. എസ്‌യുവി അല്ലെങ്കിൽ ഇവി ഫോർമാറ്റിൽ പോളോ റീലോഞ്ച് ചെയ്യുന്നതും പരിഗണിക്കാവുന്ന ഓപ്ഷനുകളിൽ ഉൾപ്പെടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 തന്ത്രത്തിലേക്ക് ചുവടു വെച്ചതിനാൽ പോളോയെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ റീലോഞ്ച് ചെയ്യുന്നത് സാധ്യമായേക്കില്ല.

പ്രീമിയം സെഗ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള തന്ത്രങ്ങളിലാണ് ബ്രാൻഡ് ഫോക്കസ് ചെയ്യുന്നത്. ടൈഗൂൺ കോംപാക്ട് എസ്‌യുവി, വിർട്ടസ് സെഡാൻ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കൊപ്പം ഇന്ത്യ 2.0 പ്രോജക്റ്റ് വളരെ വിജയകരമാണ് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതിനാൽ പോളോയെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ വീണ്ടും പുറത്തിറക്കുക എന്നത് ഒരു പടി പിന്നോട്ട് പോകുക എന്നാണ് അർഥമാക്കുന്നത്.

മാത്രമല്ല, റീലോഞ്ച് പ്ലാനിന് ആവശ്യമായ വിൽപ്പന നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമോ എന്നും ഉറപ്പില്ല. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന പോളോ ഒരിക്കലും അഞ്ചാം തലമുറ മോഡലിന് അപ്പുറത്തേക്ക് നീങ്ങിയിട്ടില്ലെങ്കിലും, വാഹനം അന്താരാഷ്ട്ര വിപണികളിലുടനീളം അതിൻ്റെ ആറാം തലമുറയിലേക്ക് മാറിയിരിക്കുന്നു എന്നത് വ്യക്തമായി ശ്രദ്ധിക്കേണ്ടതാണ്.

ഫോക്‌സ്‌വാഗൺ നിലവിൽ ടൈഗൂൺ, വിർട്ടസ് എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രസീൽ പോലുള്ള വളർന്നുവരുന്ന വിപണികൾക്കായി ഫോക്‌സ്‌വാഗൺ ആറാം തലമുറ പോളോയിലും സമാനമായ ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. തിരഞ്ഞെടുത്ത അന്താരാഷ്‌ട്ര വിപണികളിൽ, ആറാം തലമുറ പോളോ വിർട്ടസ് എന്ന പേരിൽ വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്.

ചില വിപണികളിൽ പോളോ സെഡാൻ എന്ന പേരിൽ വിർട്ടസും വിൽക്കുന്നുണ്ട്. ബ്രസീലിയൻ വിപണിയിൽ, ഫോക്‌സ്‌വാഗൺ അടുത്തിടെ പോളോയുടെ ഒരു ഓഫ്-റോഡ് പതിപ്പ് പോളോ റോബസ്റ്റ് എന്ന പേരിൽ അവതരിപ്പിച്ചു. MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജർമ്മൻ ബ്രാൻഡ്.

ഉദാഹരണത്തിന്, MQB-A0-IN പ്ലാറ്റ്‌ഫോം അടിവരയിടുന്ന ഒരു പുതിയ സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയിൽ ഇപ്പോൾ സ്കോഡ പ്രവർത്തിക്കുന്നു. സ്‌കോഡയും ഫോക്‌സ്‌വാഗണും റീബാഡ്ജ് ചെയ്‌ത പതിപ്പുകൾ പങ്കിടുമ്പോൾ, ഫോക്‌സ്‌വാഗൺ സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിലേക്ക് പ്രവേശിച്ചേക്കില്ല. പ്രീമിയം സെഗ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബ്രാൻഡിൻ്റെ ആഗോള തന്ത്രവുമായി കൂട്ടി ചേർത്ത് വായിക്കുമ്പോൾ ഇത് വ്യക്തമാവും.

More from DriveSpark

Article Published On: Saturday, March 23, 2024, 18:49 [IST]
English summary
Volkswagen to bring back polo brand in india confirms officially
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X